Thursday, May 5, 2011

ഒന്നാം ക്ലാസ്സ്‌ മുതല്‍ ഡിഗ്രി വരെ


ഒന്നാം ക്ലാസ്സ്‌ മുതല്‍ ഡിഗ്രി വരെ 


അന്ന് 
ഒന്നാം ക്ലാസ്സില്‍ 
ചിത്രം വരച്ചിരുന്ന എന്ടെ മുന്നിലേക്ക് കൈ നീട്ടിയ അവളോട്‌ തോന്നി ആദ്യ പ്രണയം.

കഷ്ടപ്പെട്ട് പറിച്ച ചുള്ളിക്ക കൊടുത്ത്  ആദ്യ പ്രണയം പ്രകടിപ്പിച്ചു.
പൊട്ടാതെ സ്ലൈട്റ്റ് പെന്‍സില്‍ കൊടുത്തധും ആ പ്രണയം കൊണ്ടായിരുന്നു.

മിണ്ടാതെയും പറയാതെയും ആ പ്രണയം കഴിഞ്ഞു പോയി.

നാലാം ക്ലാസ്സ്‌ കഴിഞു അഞ്ചാം ക്ലാസ്സില്‍
കുറച്ചധികം അടുത്തിട പഴകിയവളോടും തോന്നി പ്രണയം.
നോട്ട് ബുക്കില്‍ ഒളിപ്പിച് വെച്ച മയില്‍ പീലി കൊടുത്തായിരുന്നു അവളോട്‌ പ്രണയം പ്രകടിപ്പിച്ചത്.

അന്നും മിണ്ടാനോ പറയാനോ പോയില്ല.

എട്ടാം ക്ലാസ്സിലെ പ്രണയം ആദ്യമായി തുറന്നു പറഞ്ഞു.
ആദ്യമായി മിണ്ടിയതും പറഞ്ഞതും അവളോട്‌.
പക്ഷെ മിണ്ടിയതും പറഞ്ഞതും മുഴുവന്‍ ഞാന്‍.
പക്ഷെ......
ഇപ്രാവശ്യം അവള്‍ പറ്റിച്ചു.
അവളൊന്നും മിണ്ടിയതുമില്ല പറഞ്ഞതുമില്ല.

ചൂട് വെള്ളത്തില്‍ ചാടിയ പൂച്ച പച്ച വെള്ളം കണ്ടപ്പോ പേടിച്ചു.
ഒന്പതിലെയും പത്തിലേയും പ്രണയം മറച്ചു വെച്ചു.

പ്ലസ്‌ വന്‍.
പൂച്ച പേടിച്ചില്ല.
ഒന്നുമാലോജിക്കാതെ എടുത്ത് ചാടി....

സക്സസ് 
ആദ്യ കാമുകി.

രണ്ടു മാസം. 
അതിനു ആയുസ്സില്ലായിരുന്നു.
 ഞാന്‍ പറഞ്ഞു അവള്‍ ചതിച്ചു. അവള്‍ പറഞ്ഞത് ചതിച്ചത് ഞാനെന്ന്‍.

പ്ലസ്‌ ടു.
പ്രണയം പോലെ സൌഹ്ര്ധം.
ഒരു കൂട്ടുകാരി.

പങ്കു വെച്ചു ഹൃധവും മനസ്സും.
അധിരുകളില്ലയിരുന്നു....
ഞങ്ങള്കിടയില്‍.....

പലരും ചോദിച്ചു.
നിനക്കവളെ ഇഷ്ടമല്ലേ എന്ന്. 
ഹേയ്.
അവളെന്ടെ കൂട്ടുകാരി അല്ലെ.....

അടുത്തത് കോളേജ്....
പ്രണയം.
കാമുകീ കാമുകന്മാര്‍.....
കൂട്ടുകാര്‍.
കൂട്ടുകാരികള്‍.

തിരഞ്ഞു നടന്നു അവസാനം അവളെ കണ്ടു.
ധൈര്യത്തോടെ പറഞ്ഞു "ഐ ലവ് യു.....എനിക്ക് നിന്നെ ഇഷ്ടമാണ്."
കുറെ പിറകെ നടന്നു. 
അവസാനം ഒരു സീനിയര്‍ വന്ന കൊലെരിനു പിടിച്ചപ്പോഴാ മനസ്സിലായത്.
അത് കിട്ടാ കനിയാണെന്ന്.

ഇപ്പോഴും എനിക്കിഷ്ടമാണ് 
ആരെ......
ആവോ....
എനിക്കറിയില്ല.....


                                                                                                                                 [മുഹമ്മദ്‌ ഫാഇസ്]

No comments:

Post a Comment