Friday, May 6, 2011

"ശമ്പളം വാങ്ങിയവന്‍......ഒച്ചയുണ്ടാക്കി ശമ്പളം വാങ്ങിയവന്‍....."

"ശമ്പളം വാങ്ങിയവന്‍......ഒച്ചയുണ്ടാക്കി ശമ്പളം വാങ്ങിയവന്‍....."



അന്നത്തെയും ക്ലാസ്സ്‌ പതിവ് പോലെ തന്നെ....
അലോസരപ്പെടുത്തുന്ന സ്ഥിരം വാക്കുകള്‍......കണക്കും, സയന്‍സും, കമ്പ്യൂട്ടറും.....സ്ഥിരം സബ്ജക്റ്റ് ......
അയാള്‍ കുറെ നേരം ക്ലാസ്സെടുത്തു....ഒന്നും മിണ്ടാതെ വെറുപ്പോടെ കേട്ടിരുന്നു.......
ഓ...ദൈവമേ....ഈ ക്ലാസ്സ്‌ ഒന്ന് കഴിഞ്ഞിരുന്നെങ്കില്‍.....
സമയം ഇഴഞ്ഞു നീങ്ങി...
അവസാനം ബെല്ലടിച്ചു.....ഇടവേള.....
ആശ്വാസം.....

അല്ലേലും അവന്മാരെ പറഞ്ഞിട്ട് കാര്യമില്ല, അവന്മാരെന്ന്നു വെച്ചാല്‍ അധ്യാപകര്‍......അധ്യപഹയന്മാര്‍....
വെറുതെ ഒച്ചയുണ്ടാക്കി ശമ്പളം വാങ്ങുന്നവര്‍.....

കാലം തിരമാലയെ പോലെയാണ്.....അത് ആരെയും കാത്തു നില്കില്ല....
അയാള്‍ മഹാനായ ആ അദ്ധ്യാപഹയന്‍.....അന്ന് പറഞ്ഞ വാക്കുകള്‍.....
പറഞ്ഞത് അത് എത്ര ശരിയാണ്......
ഒച്ചയുണ്ടാക്കി ശമ്പളം വാങ്ങിയവണ്ടേ വാക്കുകള്‍......
അല്ലേലും അയാള്‍ അങ്ങനെ ഇടയ്ക്കു നല്ല പോയിന്റ്‌ പറയും......

അന്ന് അതത്ര കാര്യമാകിയില്ല.....
പക്ഷെ ഇന്ന്.....
കാലം തിരിച്ചടിച്ചു....
അതെ നാണയത്തില്‍ മറുപടി തന്നു....

ഞാന്‍ കണ്ണ് തുറന്നു....
എന്നെ നോക്കി കണ്ണിറുക്കുന്ന കുട്ടികള്‍....
നിരനിരയായി ഇട്ട ബെന്ജിലിരുന്നു അവര്‍ എന്നെ നോക്കി പല്ലിളിച്ചു........
അവര്‍ എന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്നു....
അന്ന് ഞാനറിഞ്ഞു.......എന്താണ് അദ്ധ്യാപഹയന്‍ എന്ന്.....ആരാണ് അദ്ധ്യാപഹയന്‍ എന്ന്....

ബെല്ലിണ്ടേ ശബ്ദം മുഴങ്ങി......
അന്നത്തെ പോലെ ആശ്വാസത്തോടെ ഞാന്‍ ക്ലാസ്സില്‍ നിന്നും ഓഫീസിലേക്ക് നടന്നു....
ഹെഡ് മാഷിനു മുമ്പില്‍ ശമ്പളത്തിനായി കൈ നീട്ടി.....
ശമ്പളം വാങ്ങി കീശയിലിട്ടു നടന്നു....
വഴി അവസാനിക്കാറായപ്പോള്‍ കീശയില്‍ നിന്നും പണം ഉറക്കെ പാടി.....

"ഇവന്‍.....
ഒച്ചയുണ്ടാക്കിയവന്‍.....
ഒച്ചയുണ്ടാക്കി ശമ്പളം വാങ്ങിയവന്‍......"


[ശ്രദ്ധിക്കുക:-
ഓരോ ജോലിക്കും അതിന്ടെതായ മഹാത്വമുണ്ട്.....അധ്യാപകനും....ഡോക്ടറും.....തോട്ടിയും....വേശ്യയും......
എല്ലാവരുടെ ജോലിക്കും അതിന്ടെതായ മഹാത്വമുണ്ട് 
മറ്റുള്ളവര്‍ അറിയാത്ത അമ്ഗീഗരിക്കാത്ത മഹത്വം.......]







                                                                                                                                        [മുഹമ്മദ്‌ ഫാഇസ്]

No comments:

Post a Comment