Tuesday, December 16, 2014

സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും മറ്റൊരു ലോകം.

തലകെട്ട് പോലെ തന്നെ നമുക്കെല്ലാവർക്കും അറിയുന്ന മനപ്പൂർവ്വം അറിയില്ലെന്ന് നടിക്കുന്ന അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മറ്റൊരു ലോകമുണ്ട്. ആക്ടിവിസ്റ്റുകൾ അഥവാ പ്രവർത്തിക്കുന്നവർ, അവരുടെ പ്രതികരണങ്ങൾ പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. സമൂഹം അവരെ പരിഹസിക്കുന്നു. നമുക്ക് കിട്ടിയ സ്വാതന്ത്ര്യം തോന്നിയത് പറയാനും ചെയ്യാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം അത് നേടി തന്നവരുടെ ബുദ്ധിമുട്ടുകളെയും എന്തിനു നേടി തന്നു എന്ന മരുചോദ്യതിനും ഇട വരുത്തുന്നു..വരുത്തി കൊണ്ടിരിക്കുന്നു.

വ്യക്തി സ്വാതന്ത്ര്യം - തനിക്ക് നല്ലതെന്ന് തോന്നിയതിനെ അംഗീകരിക്കാനും ഉൾകൊള്ളാനും വേണ്ട അല്ലെങ്കിൽ അനിയുക്തമല്ലാത്ത ഒന്നിനെ തള്ളാനുമുള്ള സ്വാതന്ത്ര്യം. ചിലർക്കിതു പക്ഷെ മറ്റുള്ളവരുടെ ചെയ്തികളെ കണ്ണും പൂട്ടി വിമർശിക്കാനും പരിഹസിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. നാം എന്ത് ചെയ്തു? അവർ എന്ത് ചെയ്യുന്ന എന്ന് മനസ്സിലാക്കാതെ തന്റെ ജീവിതത്തെ പൊതു ജീവിതമായി കണ്ട് തന്റെ സ്വഭാവത്തെ സമൂഹത്തിന്റെ സ്വഭാവമായി കണ്ട് ക്രൂരമായി വിമർശിക്കുന്നവർ. വേണ്ടെന്നു പറയുന്നില്ല. പക്ഷെ ഒരു മിനിമം ബോധമുള്ള വിമർശനങ്ങൾ സമൂഹത്തിനു ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുന്നതിന് പലരെയും സഹായിച്ചിട്ടുണ്ട്. അബദ്ധ ധാരണകളെ തിരുത്താൻ സഹായിച്ചിട്ടുണ്ട്. അവരെയാണ് നമ്മൾ നിരൂപകർ എന്ന് വിളിക്കുന്നത്‌. നന്മ തിന്മകൾ ഒരുപോലെ മനസ്സിലാക്കി തന്റെ കഴിവിനെയും ചുമതലയും ഉൾകൊണ്ടു കൊണ്ടുള്ള വിമർശനങ്ങലെയാണ്‌ ഞാൻ മിനിമം ബോധമുള്ള വിമർശനങ്ങൾ എന്നു വിളിക്കുന്നത്‌. സമൂഹത്തിലുള്ള അനാചാരങ്ങൾക്കും അസമത്വങ്ങൾക്കും എതിരെ ശബ്ധമുയർത്താൻ പലരും കാണിച്ചു തുടങ്ങുന്ന ധൈര്യം ഇത്തരം ബോധമില്ലാത്ത വിമർശനങ്ങൾ കാരണം ഇല്ലാതാകുന്നു. നിഷ്കരുണം ഭ്രൂണഹത്യ ചെയ്യപ്പെടുന്നു.

ഒരു ചട്ടകൂടിനുള്ളിൽ ആരോ എഴുതിയ ആശയങ്ങൾക്കും നിയമങ്ങല്ക്കും അതീതനായി അടിമയായി ജീവിക്കണമെന്നാണ് ചിലർ ഇപ്പോഴും പറയുന്നത്.ലിഖിതനിയമങ്ങളെല്ലാം തന്നെ തിരുത്തപ്പെടെണ്ടതും പോളിചെഴുതേണ്ടതുമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ, ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ ആ സമൂഹവുമായി ബന്ധമില്ലാത്തതും പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ നിയമങ്ങൾ തിരുത്തപ്പെടേണ്ടതു തന്നെയാണ്. ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾ കാരണം ചിലർ രൂപം കൊടുത്ത അലിഖിത നിയമങ്ങളിലാണ് നമ്മൾ ജീവിക്കുന്നത്. അതാണ്‌ നമ്മളിൽ പലരെയും നിയന്ത്രിക്കുന്നത്‌. അല്ലാതെ മനുഷ്യ നന്മയും സന്തോഷവും ലക്ഷ്യം വെച്ച് എഴുതപ്പെട്ടതിനു അതീതമായല്ല.
ഇവിടെയാണ് നമുക്ക് മതത്തെ പറ്റി സംസാരിക്കേണ്ടി വരുന്നത് . കാരണം, അങ്ങനെ മനുഷ്യനു വേണ്ടിയും മനുഷ്യ നന്മക്കു വേണ്ടിയും സൃഷ്ട്ടിക്കപ്പെട്ടവയാണ് മതങ്ങൾ എന്നാണല്ലോ വെപ്പ്. മാത്രമല്ല ശരിയും തെറ്റും ഖുറാനും ബൈബിളും ഗീതയും വേണ്ട വിതത്തിൽ എഴുതിയിട്ടുമുണ്ട്. മനുഷ്യനോ മനുഷ്യന്റെ സ്വാതന്ത്ര്യ ജീവിതത്തിനോ തടസ്സമായ ഒന്നും തന്നെ ഇത് മൂന്നിലും പറഞ്ഞതായി എന്റെ അറിവിലില്ല. പക്ഷെ ഇന്ന് മനുഷ്യൻ കൂടുതൽ വിപത്തുകൾ അനുഭവിക്കുന്നതും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും ഈ പറയപ്പെട്ട മതങ്ങൾ കാരണം തന്നെയാണ്. സുന്നി - മുജാഹിദ് - സലഫി - ഷിയാ - എ പി - ഇ കെ അങ്ങനെ ഒരുപാടു പേരുകളിൽ മുസ്ലിംകളും കത്തോലിക് - സിറിയൻ - ഓർത്തഡോൿസ്‌ അങ്ങനെ പേരുകളിൽ ക്രിസ്ത്യാനികളും ബ്രാഹ്മണൻ - തീയൻ - നായർ - പട്ടർ അങ്ങനെ പല പേരുകളിൽ ഹിന്ദുക്കളും വിഭജിക്കപ്പെട്ടിരിക്കുന്നു. എന്താണ് സത്യമെന്ന് ഈ മൂന്നു മത ഗ്രന്ഥങ്ങളും വ്യക്തവും ശക്തവുമായി പറഞ്ഞിട്ടുണ്ട് എങ്കിലും അത് ശ്രദ്ധിക്കാനോ പഠിക്കണോ നില്ക്കാതെ മത നേതാക്കൾ പുരോഹിതർ എന്ന് വിളിക്കപ്പെടുന്നവരുടെ അടിമകളായി മനുഷ്യൻ അധപതിച്ചു കൊണ്ടിരിക്കുന്നു.  അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മറ്റൊരു ലോകം. ഇതിന്റെയൊക്കെ യാഥാർത്ഥ്യ സത്യം മനസ്സിലാക്കിയ ആളുകൾ അടിമകളാൽ പരിഹസിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. കാരണം സ്വാതന്ത്ര്യ സ്വഭാവമുള്ള ഇത്തരക്കാർ യഥാർത്ഥ മനുഷ്യരാണ്,മനുഷ്യത്വമുള്ളവരാണ്. അന്ധരും അന്ധത നടിക്കുന്നവരുമല്ല. ഇത്രയും കാലമായി നേടിയ വിദ്യാഭ്യാസം കൊണ്ട് ചിന്തിക്കാനുള്ള വിവേകം കാണിക്കുന്നില്ല മനുഷ്യൻ. വിവേക പൂർണ്ണമായ ചിന്ത കൊണ്ട് മനസ്സിലാക്കാവുന്ന തീർത്തും അടിസ്ഥാനപരമായ കാര്യങ്ങൾക്കു വേണ്ടിയാണു നമ്മൾ വഴക്കിട്ടിട്ടുള്ളതും വഴക്കിട്ടു കൊണ്ടിരിക്കുന്നതും.

സ്വാതന്ത്ര്യം നേടി തന്നവർ വിമർശിക്കപ്പെടുന്നു - സ്വ ജീവനും സ്വത്തും സമാധാനവും കളഞ്ഞു, ലൗഗിക സുഖങ്ങളെ വേണ്ടെന്നു വെച്ച് നമുക്ക് സ്വാതന്ത്ര്യം നേടി തന്നെ ഗാന്ധിയും ഗാന്ധിയെ പോലെയുള്ളവരും വരെ വിമർശിക്കപ്പെടുന്നു. തിന്നത് എല്ലിനിടയിൽ കേറിയ അവസ്ഥ എന്ന് പറയും. ഒന്നും ചെയ്യാതെ പ്രവർത്തിക്കാതെ മുരടിച്ചു പോകുന്നവരുടെ പരിഹാസങ്ങൾ. വെറുമൊരു പ്രതികാര തൊഴിലാളികൾ. താനോ തന്നെ പോലുള്ള ഒരായിരം പേരോ ഒരായിരം ജന്മമെടുത്താലും അപ്രാപ്യമായ ഒന്നിനെ നിരൂപിക്കുന്നതിലും പരിഹസിക്കുന്നതിലും എന്ത് ആനന്ദമാണ് ഇവർ കണ്ടെത്തുന്നത്? സമൂഹത്തിനു വേണ്ടി സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് പകരം വാഴ്ത്തപ്പെടുന്നത് കൊള്ളകാരാണ്. സമൂഹത്തിന്റെ പണം കൊള്ളയടിച്ചു അതിൽ നിന്നും നല്ലൊരു ഭാഗം അപഹരിച്ചും അതിൽ നിന്നും തുച്ഛമായ തുക കൊണ്ട് സമൂഹത്തിന്റെ വായടപ്പിക്കുന്നവർ ഇപ്പോഴും മാന്യന്മാരാണ്. അവർ നേതാക്കളാണ്. അവർ ആരാലും വിമർഷിക്കപ്പെടുന്നില്ല. നൈമിഷികമായ വികാരം കൊള്ളൽ മാത്രമാണ് നടക്കുന്നത്. വികാരം കൊള്ളുന്നവൻ അതെ പ്രവർത്തി ചെയ്യുന്ന തന്റെ നേതാവിനെ പുകഴ്ത്തുന്നു. പകരക്കാരനായി കാണുന്നു. സൽകർമ്മം ചെയ്യുന്ന നേതാവും രാഷ്ട്രീയക്കാരനും വ്യക്തിക്കും രാഷ്ട്രീയത്തിനും അതീതമായി അംഗീകരിക്കപ്പെടുന്നില്ല. അപ്പോഴും അനുയായികൾ അടിമകളാണ്. അവരെ അംഗീകരിക്കാൻ കറ പുരണ്ട നേതാവ് സമ്മതിക്കുന്നില്ല. കറയും രക്തവും പുരണ്ടവനെ വീണ്ടും വീണ്ടും നേതാവ് എന്ന് വിളിക്കുന്നു അടിമകൾ. സമൂഹത്തിന്റെ ഭൂരിപക്ഷ വിഭാഗത്തെ നന്നായി അറിയുന്ന ഇവർ സ്വയം തിരുത്താനോ ചിന്തിക്കാനോ തയ്യാറാകുന്നില്ല. ന്യൂന പക്ഷത്തെ ഒതുക്കുക ഇല്ലായ്മ്മ ചെയ്യുക എന്ന താരതമ്യേനെ ശ്രമകരമല്ലാത്ത ജോലി കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നവർ തെറ്റുകൾ ആവർത്തിക്കുന്നു. പ്രതികരിക്കുന്നവരോട് നിനക്ക് ചെയ്യാനും പ്രതികരിക്കാനും വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്? ദാരിദ്ര്യം, മാലിന്യം, വാർധക്യം കാരണം റോഡിൽ വലിച്ചെറിയപ്പെട്ടവർ ഇതൊന്നും നീ  കാണുന്നില്ലേ എന്ന് ഒന്നും ചെയ്യാത്ത അടിമകൾ തിരിച്ചു ചോദിക്കുന്നു. ഒരു സൽകർമ്മതിലും പങ്കാളിയാവാണോ അതിനെ പ്രോത്സാഹിപ്പിക്കണോ ഇത്തരക്കാരെ കിട്ടില്ല. പട്ടി പുല്ലു തിന്നുകേം ഇല്ല. പശുവിനെ തിന്നാൻ സമ്മതിക്കുകെം ഇല്ല എന്ന അവസ്ഥ.

സ്വാതന്ത്ര്യത്തിന്റെ ആണ്‍ - പെണ്‍ വിഭജനം - അടിസ്ഥാനപരമായ ഘടന കൊണ്ടാണോ പണ്ടു കാലം തൊട്ടേ എഴുതപ്പെട്ടതു കൊണ്ടാണോ എന്നറിയില്ല സ്ത്രീ ഇപ്പോഴും രണ്ടാംതരമാണ്. ആദമിന്റെ വാരിയെല്ലിൽ നിന്നും സൃഷ്ട്ടിക്കപ്പെട്ട സ്ത്രീയെ അവിടന്നങ്ങോട്ട് ഒരു രണ്ടാം താരമായി ഭൂരിപക്ഷം കണ്ടു. പ്രസവിക്കാനും ആണിനേയും കുടുംബത്തെയും ഊട്ടാനും മാത്രം എന്നും ആ ഭൂരിപക്ഷ വിഭാഗം സ്ത്രീയെ വിലയിരുത്തി. സ്ത്രീ പുരുഷ സമത്വത്തെ അവർ പല മുടന്ത് ന്യായങ്ങളും പറഞ്ഞു ഒതുക്കി. ഒരു ലൈംഗിക വേഴ്ചാ ഉപകരണം മാത്രമായി സ്ത്രീയെ തരം താഴ്ത്തി. ലൈംഗിക വേഴ്ചയിലും സ്ത്രീ അടിയിലും പുരുഷൻ മുകളിലും കിടന്നു കൊണ്ടുള്ള ഒരു പ്രക്രിയ മാത്രം സമൂഹം തുടർന്നു പോന്നു. അതിനെ പിന്തുടർന്ന് പോന്നു സമൂഹം. ആണിന്റെ സ്ഘലനം കൊണ്ട് അവസാനിപ്പിക്കേണ്ട പ്രക്രിയയായി ലൈംഗികത കണ്ടു. തന്തയെതെന്നറിയാത്ത കുട്ടികളുണ്ടാകും എന്ന കാരണം കൊണ്ട് ഇസ്ലാം ബഹു ഭർത്രുത്വം പാടില്ലെന്നു പറഞ്ഞു. യുദ്ധവും അനുപാതത്തിലെ വിത്യസ്തതയും മൂല കാരണമായി കണ്ടു കൊണ്ട് ബഹു ഭാര്യത്വം അനുവദിച്ച ഇസ്ലാമിലെ ചില പണ്ഡിതർ ഒരു സ്ത്രീയെയും കുടുംബത്തെയും സുഖത്തോടെയും സമാധാനത്തോടെയും നോക്കാൻ കഴിയുക എന്ന അടിസ്ഥാന തത്വം മനപ്പൂർവ്വം കണ്ടില്ലെന്നു നടിച്ച് നാലു പെണ്ണു കെട്ടി.

മൂന്നു പെണ്‍ ജീവനുകൾ.
1.പഠനത്തിൽ എന്നേക്കാൾ ഒരുപാടു മുൻപിലായിരുന്ന എന്റെ ബാല്യകാല സഖി...നാട്ടിലെ ട്യൂഷൻ സെന്ററുകൾ മുഴുവൻ വിചാരിച്ചിട്ടും കണക്കിൽ കഷ്ട്ടി പാസ്‌ മാർക്ക് മേടിച്ച എനിക്ക് ഒരു ട്യൂഷനും പോകാതെ മുഴുവൻ മാർക്ക്‌ മേടിച്ച അവൾ അത്ഭുതമായിരുന്നു. ജീവിതത്തിൽ അവൾ ഓരോ പടവുകളായി ചവിട്ടി കേറുന്നത് ഞാൻ സ്വപ്നം കണ്ടു. എന്റെ കല്യാണമാണെന്ന് അവളു വന്നു നിർ-വികാരയായി പറഞ്ഞപ്പോ കരഞ്ഞത് ഞാനായിരുന്നു. അവൾ പക്ഷെ ആ സാഹചര്യവുമായി  പൊരുതപ്പെട്ടിരുന്നു. പെണ്ണെന്ന മഹാ ശക്തിയെ ഞാനവളിലൂടെ കണ്ടു. കാലങ്ങൾ ഒരുപാടു കടന്നു പോയി. അവളെ പോലെ ഒരുപാടു കൂട്ടുകാരികൾ. ഹൃദയം തൊട്ട ചിലരും.
2.ആണ്‍ വർഘതിനെതിരെ  അതെ നാണയത്തിൽ പ്രതികരിച്ച എന്ടെയൊരു പ്രിയപ്പെട്ട കൂട്ടുകാരി മാന്യൻ എന്ന് സ്വയം വിളിക്കപ്പെടുന്ന എന്റെ ആണ്‍ സുഹ്രതുകക്കിടയിൽ പിഴച്ചവളായി. അവളുടെ മാനം വലിച്ചു കീറാൻ അവർ മത്സരിച്ചു...അവളുടെ ഉപ്പയും ഉമ്മയും എന്നെ വിളിച്ചു. എന്റെ മുൻപിൽ വെച്ച് അവളുടെ ഉപ്പ പൊട്ടിക്കരഞ്ഞു...എന്റെ ഒരൊറ്റ ജാമ്യത്തിൽ അവള്ക്കിഷ്ട്ടപ്പെട്ട കല്യാണം നടത്താമെന്ന് അവർ സമ്മതിച്ചു. ഇന്നവളുടെ സന്തോഷം നിറഞ്ഞ ജീവിതത്തിൽ മറ്റെന്തിനേക്കാളും ഞാൻ സന്തോഷവാനാണ്. ഇത് പോലെ പ്രിയപ്പെട്ടവളുടെ സന്തോഷത്തിനു എത്ര പേര് ജാമ്യം നിന്നിട്ടുണ്ട്?
3.എന്നെ പോലെ എന്നേക്കാൾ കൂടുതൽ സ്വപ്നവും കഴിവും ഉള്ളവലായിരുന്നു മൂന്നാമത്തെ കൂട്ടുകാരി. എന്നെ ഉണർത്തിയവൾ. പക്ഷെ കിസ്സ്‌ ഓഫ് ലവ്വിന്റെ സംഘാടന യോഗത്തിൽ പങ്കെടുത്തു എന്ന ഒറ്റ കാരണം കൊണ്ട് അവൾ വീട്ടുതടങ്കലിലായി. മഫ്ത ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്ന് ശട്ടം കെട്ടി. വിവാഹമെന്ന ചങ്ങല കൊണ്ട് അവളെ ബന്ധിക്കുമെന്നു അവർ ഭീഷണിപ്പെടുത്തി. ഞാൻ നിസ്സഹായനായിരുന്നു.അവർക്കെന്ടെ മാംസമേ വിൽക്കാൻ കഴിയൂ എന്നവൾ കരഞ്ഞു നിലവിളിച്ചു.
ഇവരെ പോലെ ഒരുപാടു പെണ്‍ ജന്മങ്ങൾ. കാലത്തിന്റെ സമൂഹത്തിന്റെ സമുദായത്തിന്റെ അന്ധമായ ഓട്ടത്തിനിടയിൽ ജീവിതം നഷ്ട്ടപ്പെട്ട സ്വപ്നങ്ങൾ വെണ്ണീറായ ഒരുപാടു കൂട്ടുകാരികൾ.

എഴുതാനില്ല ഇനിയൊന്നും. എത്രത്തോളം? എന്തിനു വേണ്ടി? ഒന്നിനു വേണ്ടി മാത്രം..ഞാനോരടിമയല്ല എന്ന് വിളിച്ചു പറയാൻ വേണ്ടി മാത്രം. അന്ധനല്ല ഞാൻ..എനിക്കറിയാം എന്നെ...ഈ ലോകത്തെ...ഞാനറിഞ്ഞിട്ടുണ്ട്‌ എന്റെ സ്വാതന്ത്ര്യത്തെ....മറ്റൊരാളുടെ സ്വതന്ത്ര്യമില്ലയ്മ്മയെ...

Tuesday, August 19, 2014

മധുരൈ - രാമേശ്വരം - ധനുഷ്കോടി വഴി ആംസ്റ്റർഡാം.

Dhanushkodi
ഏകാന്തതയുടെ അപാര തീരത്ത് നിന്നും.
"ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും" എന്നാണല്ലോ. എന്ത്യേ? അല്ലെ? എന്നാ അങ്ങനെ തന്നെയാണ്.

അപ്പൊ എന്തായിരുന്നു പറഞ്ഞു വന്നത്? ഒന്നും പറഞ്ഞില്ല അല്ലെ. ഓക്കേ. എന്നാ പറയാം.
"അതല്ല..എന്താപ്പോ ഈ മധുരൈ - രാമേശ്വരം - ധനുഷ്കോടി വഴി അംസ്റ്റർഡാം. ഇത് വഴി എങ്ങനെയാ അംസ്റ്റർഡാം പൊകുന്നെ? ഒരു ബന്ധവും ഇല്ലല്ലോ..
ഈ അംസ്റ്റർഡാം എന്ന് പറയുന്നത്..നെതെര്ലണ്ട്സിൽ അല്ലെ? ഹോളണ്ട്?.."
"അതെ... സംഭവം അത് തന്നെ.."
"അത് എങ്ങനെയടോ ശരിയാകുന്നെ? തനിക്ക് ആകെ മൂന്നു ദിവസം അല്ലെ ഒഴിവു ഉള്ളൂ..അതിനിടക്ക് എങ്ങനെയാ അംസ്റ്റർഡാം പോകുന്നെ?.."
"അതേയ്..താനിങ്ങനെ തോക്കിൽ കേറി വെടി വെക്കല്ലേ മാഷെ..ഞാൻ പറയാം..മൂന്നു ദിവസത്തെ കഥയില്ലേ..എല്ലാം പറയാം..."

------------------------------------------------------------------------------------------------------------

ഓക്കേ....
മധുരൈ - രാമേശ്വരം - ധനുഷ്കോടി വഴി അംസ്റ്റർഡാം.
എല്ലാം പറയാം..
"ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം....."
"അതു നേരത്തെ കേട്ടതാ ബാക്കി പറ.."
" :( ചൂടാവണ്ട പറയാം.."

------------------------------------------------------------------------------------------------------------

കുറച്ചു ദിവസങ്ങളായി കേൾക്കുന്നതും വായിക്കുന്നതും കാണുന്നതും എല്ലാം ധനുഷ്കോടി. കാണുന്ന സിനിമയും വായിക്കുന്ന ബ്ളോഗും എല്ലാം...സർവം ഒരു ധനുഷ്കോടി മയം..
ശ്രീ ബാല ചേച്ചിയുടെ ഏകാന്തതയുടെ അപാരതീരം വായിച്ചു കഴിഞ്ഞപ്പോ നോ രക്ഷ...എന്നെ പിടിച്ചോ....അല്ലേൽ ഞാനിപ്പോ പോകും ധനുഷ്കോടിക്ക് എന്ന അവസ്ഥ....എനിക്ക് എന്നെ തന്നെ പിടിച്ചു നിർത്താൻ കഴിയുന്നില്ല.
അതിനിടക്കാണ്‌ കൂടെ ജോലി ചെയ്യുന്ന ഒരുത്തന്റെ ഫേസ്ബുക്കിൽ അവൻ കൂട്ടുകാരുടെ കൂടെ ധനുഷ്കോടി പോയ ഫോട്ടോസ് കണ്ടത്. അതും പെരുന്നാൾ ലീവിന്. അവനെ അപ്പൊ എന്റെ കൈയ്യിൽ കിട്ടിയിരുന്നേൽ സ്പോട്ടിൽ കൊന്നെന്നെ..
"അപ്പൊ തന്നെ കൊല്ലുമോ?..."
"ഇങ്ങനെയെങ്കിൽ ഞാനില്ല കളിയ്ക്കാൻ..ഞാനിതു ഒന്ന്  മുഴുമിപ്പിക്കട്ടെ.... എന്നിട്ട് ചോദിച്ചാൽ പോരെ..."
"ഓക്കേ ഓക്കേ ഇനി ചോദിക്കില്ല..ബാക്കി പറ... "(ഒന്നും കൂടെ ചമ്രം പടിഞ്ഞ്‌  ഇരുന്നു...സന്ദേശം സിനിമയിൽ സിദ്ധീക്ക് വീണപോ ഒടുവിൽ ഉണ്ണികൃഷ്ണൻ ചിരിക്കുന്നതും അത് കഴിഞ്ഞു മുഖം തുടക്കുന്നതോടൊപ്പം ചിരി തുടക്കുന്നതും ഉള്ള ഒരു സീൻ ഇല്ലേ...അത് പോലെ..).

"താൻ കഥ പറയുന്നുണ്ടോ..."
"പറയാം..കുറച്ചു ഉപ്പും മുളകും ഇല്ലേൽ ആരും വായിക്കില്ല മാഷെ..."
"ഓ...എന്നാ പറ..ഉപ്പും മുളകും അധികമാവണ്ട..."
"വോകേയ്.."

അങ്ങനെ പാൻട്രിയിൽ ഇരുന്നപ്പോ കൂട്ടുകാരനോട് എന്റെ മനോ വിഷമം പങ്കു വെച്ചു..
"എന്നാലും നീ എന്നെ ഒന്ന് വിളിച്ചില്ലല്ലോ.."
"അതെങ്ങനെയാ...നീ അതും മോഹിച്ചു ഇരിക്കുവാനെന്നു നമ്മൾ അറിയണ്ടെ..ഇനി ഇപ്പൊ എന്ത് ചെയ്യും...അടുത്ത തവണ ആവട്ടെ നോക്കാം.."
തേടിയ വള്ളി കാലിൽ ചുറ്റി എന്നും പറയുന്ന പോലെ അപ്പുറത്ത് നിന്നും ലിബീശേട്ടന്റെ വക ഒരു ചോദ്യം..
"ഞങ്ങൾ പോകുന്നുണ്ട്..വ്യാഴാഴ്ച വൈകുന്നേരം പോരുന്നോ..?"
"എപ്പോ..എങ്ങനെ...എങ്ങോട്ട്..ധനുഷ്കോടിക്കോ....ശരിക്കും? 
(ഒരു വകക്ക് കൊള്ളില്ലാത്ത പന്ന ചായ ഒരൊറ്റ വലിക്ക് കുടിച്ചു ഞാൻ ചോദിച്ചു...)
"ആ...എന്ഫീൽടിന്റെ ട്രിപില് പോകാനായിരുന്നു പരിപാടി..വിപിനും അച്ചുവും...ബട്ട്‌..നോ രക്ഷ അവന്മാരുടെ രജിസ്ട്രേഷൻ കഴിഞ്ഞു..."
(പെരുത്ത്‌ നന്ദി പടച്ചോനെ...ഇങ്ങളെന്നെ മുഴുവനോം മറന്നിട്ടില്ല...)എന്നും മനസ്സിൽ പറഞ്ഞു ലിബീഷേട്ടനോട് ചോദിച്ചു 
"അപ്പൊ എന്നാ നമ്മൾ പോകുന്നെ??"
"താൻ പോരുന്നുണ്ടോ?..ഞാൻ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യട്ടെ??"
"അത് എന്ത് ചോദ്യമാണ്...എപ്പോ പുറപ്പെട്ടു എന്ന് ചോദിച്ച പോരെ..."
വീണ്ടും വീണ്ടും ചോദിച്ചു അങ്ങനെ ടിക്കറ്റ്‌ ബൂക്ട്...

------------------------------------------------------------------------------------------------------------

എറണാംകുളം ടു മധുരൈ...
വ്യാഴാഴ്ച വൈകീട്ട് 11:30നു... പത്തു മണി ആയപ്പോഴേക്കും ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തി.. ആവശ്യക്കാരന് ഔചിത്യം എന്നന്നല്ലോ...
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ട്രെയിൻ വന്നു...
"സ്ളീപർ ഇല്ല...റിസെർവേഷൻ ആണ്..കുഴപ്പമില്ലല്ലോ..."
"സീറ്റ്‌ ഉണ്ടല്ലോ..എന്ത് കുഴപ്പം..ഇനി ഇപ്പൊ നിന്നിട്ടാനെങ്കിലും ഞാൻ പോരും..പോരെ??" (അങ്ങനെ ഒന്നും ഇല്ലെങ്കിലും ഇപ്പൊ എനിക്ക് അങ്ങനെ  തോന്നും. നമ്മടെനായരു ചെക്കൻഉമ്മച്ചി കുട്ടിയോട് പറയുന്ന പോലെ..)
അങ്ങനെ ട്രെയിനിൽ കേറി..എനിക്ക് വേണ്ടി മേടിച്ച സീറ്റിൽ ഉപവിഷ്ട്ടനായി...
ട്രെയിൻ അങ്ങനെ ഉരുണ്ടുരുണ്ട് പോകാൻ തുടങ്ങി...
എറണാംകുളം ടു മധുരൈ 12 മണിക്കൂർ യാത്ര...എന്ത് ചെയ്യും??
കുറച്ചു നേരം ചാഞ്ഞും ചരിഞ്ഞും കിടക്കാതെ ഉറങ്ങി..കാര്യമായിട്ട് ഉറക്കം വരുന്നില്ല..ഇനി ഇപ്പൊ എന്ത് ചെയ്യും? ഫേസ്ബുക്കിൽ കേറിയാൽ ചാർജ് ഫേസ്ബുക്ക്‌ കൊണ്ട് പോകും..അപ്പൊ നെറ്റിനൊദു ഗുഡ് ബൈ..വരുന്ന വരേക്കെങ്കിലും...പ്ളീസ്....
പിന്നെ??

(ഈ ധനുഷ്കോടി യാത്ര മനോഹരമാക്കിയത്തിൽ "The Fault in Our Starts" എന്ന പുസ്തകത്തിന്‌ വലിയൊരു പങ്കുണ്ട്. ആ പുസ്തകം വായിച്ചവർക്ക് "ആംസ്റ്റർഡാം" മനസ്സിലാവും.)

അങ്ങനെ അവരോടു വായിച്ചും ചിന്തിച്ചും കുറച്ചു നേരം  ഉറങ്ങിയും രാത്രി കഴിഞ്ഞു...ഉറക്കം എണീറ്റപ്പോ സമയം രാവിലെ 8-9 മണി ആയി...

വെറുതെ ഒന്ന് ചാഞ്ഞ് ഇരുന്നപ്പോഴാണ് ആദിയെ ഓർത്തത്‌..
ഒരു യാത്ര ഉണ്ടന്നു ഇന്നലെ രാത്രി പറഞ്ഞിരുന്നു..അതിനു ആശംസയും തന്നതാണ്....
സ്വതന്ത്രം ദുരുപയോഗിക്കുന്ന ആണ്‍കുട്ടികളെ കാണുമ്പോൾ എനിക്ക് ആദിയെ പോലുള്ളവരെ ഓർമ വരും...
പെണ്ണായി ജനിച്ചു എന്ന കാരണം കൊണ്ട് സ്വാതത്ര്യം നഷ്ട്ടപ്പെട്ടവർ...എന്നെ പോലെ ഉള്ളവർ യാത്ര പോകുന്നെന്നു അഹങ്കാരത്തോടെ പറയുമ്പോ ഒരു നെടു വീർപോടെ ആശംസ നേരുന്ന കൂട്ടുകാരികൾ...
"WHY SHOULD BOYS HAVE ALL THE FUN...."
ഇടക്ക് തോന്നിയിട്ടുണ്ട്...അവരേം കൂടെ കൂട്ടാം എന്ന്...
ആദിയെ പോലെ...മോളിയെ പോലെ...എന്റെ പ്രിയപ്പെട്ട കൂട്ടുകാരികളെ....എന്തു ചെയ്യാൻ...ഞാൻ നിസ്സഹായനാണ്...
ആണും പെണ്ണും ഒട്ടിയിരുന്നാൽ...ഉറക്കെ ചിരിച്ചാൽ...ഒറ്റക്ക് യാത്ര ചെയ്താൽ..അതിനെയൊക്കെ ചോദ്യം ചെയ്യുന്ന സമൂഹത്തോട് പുച്ഛം തോന്നിയ്യിട്ടുണ്ട്..എന്ത് ചെയ്യാനാ... സോറി മാഷെ..എനിക്കെന്തു ചെയ്യാൻ കഴിയും..പ്രാർഥിക്കുകയല്ലാതെ..

മോളിയോടു എന്തെങ്കിലും യാത്ര ഉണ്ടന്നു പറഞ്ഞാൽ ആദ്യം നല്ല തെറി പറയും..

"ഡോ..."
"എന്താടോ...പറ..."
"ഒരു യാത്രയുണ്ട്....."
"പോടാ പട്ടീ...."
" :) "
" :( എങ്ങോട്ടാ...?"
"ധനുഷ്കോടി..."
" :( :( ഞാനിനി തന്നോട് മിണ്ടില്ല... ഞാൻ പോകാൻ കൊതിച്ചിരിക്കുന്ന സ്ഥലമാണ്..എന്ത് ചെയ്യാൻ...ഞങ്ങൾക്കൊക്കെ മോഹിക്കാനല്ലേ പറ്റൂ.. പോയി വാ..."
"ഓക്കേ..ടേക്ക് കെയർ...സീ യു ലെറ്റർ..ബൈ.."
"ബൈ"

നന്നായി മിസ്സ്‌ ചെയ്തു രണ്ടു പേരേം..ഈ യാത്രയിൽ..

അങ്ങനെ ഹൈസലും അഗസ്ടസും ആദിയും മോളിയും....
അയ്യോ പ്രധാന കഥാപാത്രങ്ങളെ പറയാൻ മറന്നു..ഇത് വായിച്ചാൽ അവരെന്നെ കൊല്ലും...
എന്റെ പ്രിയപ്പെട്ട അച്ചുവും ലിബീഷേട്ടനും...എന്റെ ധനുഷ്കോടി സ്വപ്നം പൂർത്തീകരിച്ചു തന്നെ രണ്ടു വലിയ മനുഷ്യർ..ശരിക്കും രണ്ടു വലിയ മനുഷ്യർ...

Selfie
ഏകാന്തതയുടെ അപാര തീരത്ത് നിന്നും ഒരു സെൽഫീ

ആദിയേം മോളിയേം പൂട്ടി വെച്ചത് ഒരു പ്രത്യേക അറയിലാണ്...
താക്കോൽ ഇപ്പൊ കാണുന്നില്ല...
അവരെ പിന്നീട് കാണിച്ചു തരാം..

അങ്ങനെ ഇവരുടെ കൂടെ സുഖമായി മധുരൈ എത്തി...

Madhurai Railway Station
മധുരൈ റെയിൽവേ സ്റ്റേഷൻ 

നല്ല വിശപ്പുണ്ട്...ഒരാനയെ തിന്നാനുള്ളത്ര വിശപ്പുണ്ട്...ആദ്യം കണ്ട  കുഴപ്പമില്ലാത്ത ഹോട്ടലിൽ കേറി ഭക്ഷണം കഴിച്ചു. മൂന്നു ദിവസം കൊണ്ട് എല്ലാം നന്നായി കണ്ടു പഠിക്കാനുള്ളത് കൊണ്ടും..മോളിയോടും ആദിയോടും വിശേഷങ്ങൾ പറയാനും..പിന്നെ ഇവിടെ പൊടിപ്പും തൊങ്ങലും കൂട്ടി എഴുതാനും.. വേണ്ടി മാംസാഹാരം മൂന്നു ദിവസത്തേക്ക് ഉപേക്ഷിക്കാൻ തീരുമാനിച്ചു..കുഴപ്പമില്ലാത്ത ഒരു ഹോട്ടൽ....നല്ല ചോറ്..കൂടെ സാമ്പാറും പപ്പടവും..വിശപ്പ് മാറാൻ ധാരാളം....

അത് കഴിച്ചു കഴിഞ്ഞു അടുത്ത പരിപാടി...താമസിക്കാനൊരു മുറി വേണം... 
(നല്ല ബൂകിംഗ് ഉള്ള ആ മത്തായി ചേട്ടന്റെ മുറി അല്ല... ഇനി ഇപ്പൊ അതായാലും കുഴപ്പമില്ല... ഇനി ഇപ്പൊ മത്തായിച്ചൻ ഉണ്ടോ ആവോ...)
ഉപ്പും പുളിയും കൂടിയാൽ പറയണം കേട്ടോ...അടുത്ത തവണ ഉണ്ടാക്കുമ്പോ കുറക്കാൻ ശ്രമിക്കാം...
അങ്ങനെ അതും ഓക്കേ.. 1350 രൂപക്ക് നല്ല കിടിലൻ 3ബെഡ് റൂം.  A/C, ടി വി..തുടങ്ങിയ എല്ലാ സൌകര്യങ്ങളും..

Hotel Room
കിടപ്പു മുറി

ഒന്നു വിശ്രമിച്ചു  കുളിക്കാനുള്ളവർ കുളിച്ച് ഞങ്ങൾ (ഞാൻ കുളിച്ചില്ല...എനിക്ക് ഇപ്പോഴും കുളിക്കുന്നത് ഇഷ്ട്ടമല്ല..) പുറത്തിറങ്ങി...

പുറത്തു കണ്ടു കാഴ്ചകൾ..

Madhurai Town
മധുരൈ 
Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ 
Jigarthanda : A type of drink like falooda
ജിഗർതണ്ട (ഒരു തരം പാനീയം. ഷേക്ക്‌ പോലെ)
Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ
Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ

Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ

Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ

Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ

തുരുമലൈ നായക്ക് മഹൽ


ഒരു തരം സ്വഭാവ ദൂഷ്യം.


തിരുമലൈ നായക് മഹലിൽ കണ്ട കലാവിരുത് ആണ് ഇത്.
നമ്മൾ വൃത്തിയോടെ കാത്തു സൂക്ഷിച്ചു വിദേശികൾക്ക് മുൻപിൽ നമ്മുടെ സംസ്കാരവും വൃത്തിയും ബഹുമാനവും കാണിക്കുവാനുല്ലതാണ് നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. എന്നാൽ അവിടങ്ങളിലെല്ലാം പൊതുവായി കാണുന്നതാണ് ഈ വിധം കോറിയിട്ട പേരുകൾ. ആ സൃഷ്ട്ടിയുടെയും ശില്പിയുടെയും മുഴുവൻ അധ്വാനവും വെറുതെയാക്കി കളയുന്ന ഒരു തരം ഹീന പ്രവർത്തി. എങ്ങനെ നിങ്ങൾക്ക് ഇത് ചെയ്യാൻ മനസ്സ് വരുന്നു? ഷാജഹാൻ മുംതാസിന് വേണ്ടി പണി കഴിപ്പിച്ച താജ് മഹലിലും ഇത് പോലുള്ള വൃത്തികേടുകൾ കാണാം. ട്രെയിനിലും മൂത്രപുരകളിലും കാണുന്നത് പോട്ടെ എന്ന് വെക്കാം. പക്ഷെ ഇതൊക്കെ അല്പ്പം കടന്നകൈ തന്നെയാണ്.

[തിരുമലൈ നായക്ക് മഹൽ. പതിനേഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട കൊട്ടാരം.തിരുമലൈ നായക് എന്ന രാജാവ് ആണ് ഇത് നിർമ്മിച്ചത്‌. 1623-59 കാലഘട്ടങ്ങളിൽ മധുരൈ ഭരിച്ചിരുന്ന രാജാവ്‌ ആണ് തുരുമലൈ നായക്.]


------------------------------------------------------------------------------------------------------------

കൂടെ പോന്നവരിൽ അച്ചു സ്വല്പം ഭക്ഷണ പ്രിയൻ ആണെന്ന് വൈകാണ്ട് തന്നെ മനസ്സിലായി. റൂമിൽ നിന്നും ഇറങ്ങി നേരെ നടന്നത് മുരുകൻസ് ഇഡലി ഷോപിലെക്ക്. അര മണിക്കൂർ മുന്പ് സമൃദ്ധമായി ഊണ് കഴിച്ചവർ ആണെന്ന് ഓർമ വേണം.
(അതൊക്കെ ആര് ഓർമ്മിക്കാൻ. അല്ല പിന്നെ..ഇതൊക്കെ നമ്മൾ കഴിചില്ലേൽ വേസ്റ്റ് ആയി പോകില്ലേ..)
അവിടെ ചെന്ന് ഒരാൾ മൂന്നു ഇഡലി വീതം കഴിച്ചു. സത്യം പറയണമല്ലോ...നല്ല രുചിയായിരുന്നു. നല്ല സോഫ്റ്റ്‌ ഇഡലി.
അതു വഴി പോകുന്നവർക്ക് തീർച്ചയായും ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. അതിന്റെ കൂടെ ഉണ്ടായിരുന്ന ചമ്മന്തി മുഴുവൻ എങ്ങനെ കഴിക്കും എന്നുള്ള ഒരു കണ്‍ഫ്യൂഷൻ ഉണ്ടായിരുന്നു.

ഇഡലി കഴിച്ചു വെറുതെ നോക്കിയപ്പോഴാണ് ചുമരിൽ ജിഗർതണ്ട എന്ന ബോർഡ്‌ കണ്ടത്. 
"അതെന്താ സാധനം? അത് ജീവ അഭിനയിച്ച ഒരു സിനിമ അല്ലെ? അതെന്തിനാ ഇവിടെ? വ്യാജ സീ ഡി ആണോ?..."
കഴിച്ചു കഴിഞ്ഞു ഏമ്പക്കം വിട്ടിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് വൈറ്റെർ വന്നു..
"എന്നാ വേണം? കുടിക്കത്ക്ക്?? ചായ..കോഫി...ജിഗർതണ്ട..."
അത് പുള്ളിയുടെ വായിൽ നിന്നും കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.
"മൂന്നു ജിഗർതണ്ട.."
"സ്മാൾ ഓർ ലാർജ്...?"
"അതിപ്പോ അങ്ങനെ ഒക്കെ ഉണ്ടോ? ഇതെന്താ നോണ്‍-വെജ് ഹോട്ടലിൽ മദ്ധ്യം വിളമ്പുന്നോ...ഇവിടെ ഒക്കെ എന്തും ആവാമെന്നാണോ??"
എന്തായാലും ഫസ്റ്റ് ടൈം അല്ലെ....
"സ്മാൾ മതി..."
പുള്ളിക്കാരൻ മൂന്നു ചെറിയ കപ്പിൽ സാധനം കൊണ്ട് വന്നു തന്നു. നമ്മുടെ ഷാർജ ഷേക്ക്‌ പോലെ ഒരു സാധനം. വല്ല്യ കുഴപ്പക്കാരൻ അല്ല...

അവിടന്ന് ഇറങ്ങി...റോഡിലൂടെ നടക്കുമ്പോ അത് ശ്രദ്ധിച്ചു. ബൈക്ക് ഓടിക്കുന്ന ആരും ഹെൽമെറ്റ്‌ വെച്ചിട്ടില്ല. പോലിസുകാരു പോലും.

"അതെന്താ അങ്ങനെ..?"
"അത് ഈ നിയമം കൊണ്ടു വന്നത് ഹൈ കോർട്ട് ആണല്ലോ...സുപ്രീം കോർട്ട് അല്ലല്ലോ...അത് കൊണ്ടാവും..."
"ഓ..അത് ശരിയാ..."
(അത് നമുക്ക് പിന്നീട് തീരുമാനിക്കാം..സുപ്രീം കോർട്ട് ആണോ ഹൈ കോർട്ട് ആണോ എന്നുള്ളത്.)

അത് കഴിഞ്ഞു നേരെ വഴിയോരത്ത് വില്പനക്ക് വെച്ച ദൈവങ്ങൾക്കും പൂ ചൂടിയ തമിഴത്തി പെണ്ണുങ്ങൾക്കും ഇടയിലൂടെ മീനാക്ഷി അമ്മൻ ക്ഷേത്രതിലോട്ട്. 

God for Sale
God for sale

Madhrai Meenakshi Temple
മദുരൈ മീനാക്ഷി അമ്മൻ ക്ഷേത്രം.

The Golden Lotus Temple tank
സ്വർണ താമര കുളം.

Elephant
കാശ് കൊടുത്താൽ ആനയിൽ നിന്നും
അനുഗ്രഹം മേടിക്കാം.

Inside the shrine of Meenakshi
ശ്രീകോവിലിലെ സ്വർണ തൂണ്‍ 

Vishnu weds Meenakshi to Shiva
ശിവന്റെ സാനിദ്ധ്യത്തിൽ മീനാക്ഷിയെ
വേളി കഴിക്കുന്ന വിഷ്ണു.

Meenakshi Amman Temple
മദുരൈ മീനാക്ഷി ക്ഷേത്രം 


എന്റെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും മറ്റൊന്ന് ആയതു കൊണ്ട് ഇവിടെ എനിക്ക് കുറെ രൂപങ്ങളും വഴിപാടുകളും നിർമിതികളും അല്ലാതെ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല.
നാം എന്ത് കാണണം അതിനെ എങ്ങനെ മനസ്സിലാക്കണം എന്ന് തീരുമാനിക്കുന്നത്‌ നാം തന്നെയാണല്ലോ.
ദൈവങ്ങൾക്ക് പണവും സ്വർണവും പഴങ്ങളും നിവേധിക്കുന്നത് കണ്ടിട്ടുണ്ട് പല മതങ്ങളും...ദൈവത്തിന് എന്തിനാണ് ഇതൊക്കെ? അതൊക്കെ നമ്മൾ മനുഷ്യർക്ക് അല്ലെ വേണ്ടത്?
അല്ലേൽ ഈ വിഷയം വേണ്ട അത് നമുക്ക് വിടാം...നമ്മുടെ അറിവുകൾക്കും ആശയങ്ങൾക്കും അപ്പുറത്താണ് ദൈവീകത.

എവിടെയാ പറഞ്ഞു നിർത്തിയത്?
"മീനാക്ഷി അമ്മൻ ക്ഷേത്രം..."

അവിടെ നിന്നും ഞങ്ങൾ പുറത്തിറങ്ങി...
നേരം ഇരുട്ടി...
റൂമിൽ കേറുന്നതിനു മുന്പ് ഭക്ഷണം കഴിക്കണം...
അലഞ്ഞു തിരിഞ്ഞ് നടന്നു ഒരു ഹോട്ടൽ കണ്ടു..അവിടന്ന് ഭക്ഷണം കഴിച്ചു...
വഴിയോരത്ത് നിന്നും കുറച്ചു പേരക്കയും മേടിച്ചു റൂമിലേക്ക് നടന്നു. 
(എന്റെ പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ് നല്ല പച്ച നിറമുള്ള പഴുത്ത പേരയ്ക്ക.)
റൂമിൽ ചെന്ന് കേരളത്തിനേം തമിഴ്നാടിനേം ഒന്ന് അവലോകനം ചെയ്തു...
"പഴങ്ങളുടെയും പച്ച കറിയുടെയും വില കാണുമ്പോ സങ്കടം വരുന്നു..ഇവർക്ക് എന്ത് സുഖമാ..ദിവസവും ആപ്പിളും മുന്തിരിയും കഴിച്ചു കിടക്കാം..നമുക്ക് ഇതൊക്കെ കിട്ടണേൽ ഹൊസ്പിറ്റെലിൽ പോണം..."
അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു ഞങ്ങൾ ഉറങ്ങി. ഉറങ്ങും മുൻപ് അച്ചുവും ലിബീശേട്ടനും ഒരു കാര്യം പറഞ്ഞിരുന്നു. 
"ഞങ്ങൾ രാവിലെ എണീറ്റ്‌ അമ്പലത്തിൽ പോലും 6 മണി ആകുമ്പോഴേക്കും തിരിച്ചുവരാം. അപ്പോഴേക്കും നീ കുളിച്ചു റെഡി ആകണം.."
"ഓക്കേ...എല്ലാം ശരിയാക്കാം...ഗുഡ് നൈറ്റ്‌.." എന്നും പറഞ്ഞു ഞാൻ കിടന്നു. രാവിലെ അവർ വന്നു വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്...
അങ്ങനെ ആറരയുടെ ട്രെയിൻ മിസ്സായി.. മൂന്നു പേരും അധികം വഴക്കിനൊന്നും നില്ക്കാതെ കുളിച്ചു കുട്ടപ്പന്മാരായി ബസ്‌ കേറി. (സത്യായിട്ടും ഞാൻ കുളിച്ചു..ദിവസം ഒരു പ്രാവശ്യം എങ്കിലും ഞാൻ കുളിക്കാറുണ്ട്.)

Madurai Bus Stand
മധുരൈ ബസ്‌ സ്റ്റാന്റ് 
Auto rickshaw's in front of Madurai bus stand
ഇരകളെയും കാത്തു കിടക്കുന്ന സിംഹങ്ങൾ 
ബസിൽ ഒരു നാല് മണിക്കൂർ യാത്ര ടു രാമേശ്വരം.
കുറച്ചു ഫോട്ടോസ് കാണിച്ചു തരാം. അല്ലാതെ കുറെ പറയാൻ ഉണ്ടെന്നു തോന്നുന്നില്ല.

Bus to Rameswaram
ഇക്കാര്യത്തിൽ നമ്മുടെ കേരളം തോറ്റു പോകും.

Rameswaram Town
ട്രാഫിക്‌ ലൈറ്റ് കൂടാതെ അത് കാണാത്തവർക്ക്
വേണ്ടി മൈക്കും പിടിച്ചു ഒരു പോലീസുകാരനും ഇവിടെ നിൽപ്പുണ്ട് .
സത്യമായിട്ടും.

Rameswaram Town
രാമേശ്വരം ടൌണ്‍.

Rameswaram Town
രാമേശ്വരം ടൌണ്‍.

Pamban Bridge
പാമ്പൻ പാലത്തിൽ നിന്നും.

Pamban Bridge
പാമ്പൻ പാലത്തിലൂടെ.

Pamban Bridge
പാമ്പൻ പാലം 
രാമേശ്വരത്ത് ഞാൻ ഒന്നും കാണാത്തത് എന്ത് കൊണ്ടായിരുന്നു എന്നതിന് ഒരൊറ്റ ഉത്തരം...
ധനുഷ്കോടി ഇങ്ങനെ വിളിപ്പാടകലെ നില്ക്കുംപോ എനിക്കെങ്ങനെ രാമേശ്വരം ആസ്വധിക്കാനാകും?
ഒരു 2-3 മണി ആയപ്പോഴേക്കും രാമേശ്വരത്ത് നിന്നും ധനുഷ്കോടിയിലെക്ക് ബസ്‌ കേറി. എന്റെ യാത്രകളിലെ ഏറ്റവും മനോഹരമായ യാത്ര...ചുറ്റും നീണ്ടു പറന്നു കിടക്കുന്ന മണൽ കൂനകളും ഇടയ്ക്കുള്ള മുക്കുവന്മാരുടെ വീടുകളും അല്ലാതെ വേറെ ഒന്നും കാണാനില്ല...അതൊരു കാഴ്ച തന്നെയാണ്. ശ്രീബാല ചേച്ചി പറഞ്ഞത് പോലെ തന്നെ ഏകാന്തതയുടെ അപാര തീരം. കുറച്ചു നേരത്തെ അക്ഷമയോടെയുള്ള യാത്രക്ക് ശേഷം ബസ്‌ രാമേശ്വരം കടപ്പുറത്ത് എത്തി...

അതെ...വിളിപ്പാടകലെ..ആ മനോഹര തീരം...പ്രേത നഗരം..ഏകാന്തതയുടെ അപാര തീരം....ആത്മാക്കളുടെ നഗരം..അങ്ങനെ എന്തും പറയാം... ശ്രീബാല ചേച്ചി പറഞ്ഞതായിരിക്കും കൂടുതൽ ചേർച്ച...ഏകാന്തതയുടെ അപാര തീരം...

അവിടെ നിന്നും ഒരു മിനി ബസിൽ കടൽ തീരത്ത് കൂടെ ശാന്തമായി ഒഴുകുന്ന ബംഗാൾ ഉൾക്കടലിനു അരികത്തു കൂടെ ഒരു സുന്ദരമായ യാത്ര. അൽപ സ്വല്പം അപകടം പതിയിര്ക്കുന്ന യാത്ര. ഇത്രേം നാളത്തെ കാത്തിരിപ്പ് ഒന്നും വെറുതെയായില്ല.

ആടിയുലഞ്ഞുള്ള ആ ബസ്‌ യാത്ര...എത്ര മനോഹരം ആയിരുന്നെന്നോ...വാക്കുകൾക്കതീതം...തിരയും തീരവും ഒരുപോലെ അറിഞ്ഞ യാത്ര...
എന്നെ ഈ മനോഹര തീരത്തേക്ക് വിളിച്ചു വരുത്തിയ എല്ലാ പ്രേത മനുഷ്യത്മാക്കൾക്കും നന്ദി. 

ഇനി കുറച്ചു പുറകോട്ടു പോകാം..
പണ്ട് പണ്ട് പണ്ട്...
മൂന്നു നാലു മാസങ്ങൾക്ക് മുൻപ്..
അന്ന് യാധ്രശ്ചികമായി ടിവിയിൽ കണ്ടു...
ശ്രീബാല ചേച്ചിയെ...
പ്രഭാത ഭക്ഷണ ശേഷം വെറുതെ ഇരുന്നു ചനെലുകൾക്കിടയിലൂടെ ഓടിയപ്പോ കണ്ടു...മാത്രഭൂമി ചാനെലിൽ..
"സബർമതിയിലെ ബാപ്പു."
അതിനെ കുറിച്ചുള്ള ഇന്റർവ്യൂ ആയിരുന്നു. ചാനൽ മാറ്റാൻ ഒരുമ്പെട്ട ഉപ്പയുടെ കയ്യിൽ നിന്നും റിമോട്ട് തട്ടി പറിച്ചു മാത്രഭൂമി തന്നെവെച്ചു ...
ചായ കയ്യിൽ പിടിച്ചു ടിവിയിലേക്ക് ഉറ്റു നോക്കുന്ന എന്നെ നോക്കി  ഒരു ചിരി ചിരിച്ച് ഉപ്പ എണീറ്റ്‌ പോയി..

അതിനു ശേഷമാണ് ഞാൻ ഏകാന്തതയുടെ അപാര തീരം വായിച്ചത്..

കുറെ വിട്ടു പോന്നു അല്ലെ... ഇനി കുറച്ചു ഫോട്ടോസ് കണ്ടിട്ട് ബാക്കി പറയാം..

Bay of Bengal
ബംഗാൾ ഉൾക്കടൽ 

Bay of Bengal
ബംഗാൾ ഉൾക്കടൽ 

Wrecked fishing boat at Lands End, Dhanushkodi
തകർന്നു കിടക്കുന്ന ഒരു തോണിയുടെ ബാക്കി പത്രം 

Trip to Dhanushkodi
മറക്കാനാവാത്ത ആ യാത്ര.

Trip to Dhanushkodi
കണ്ണെത്താ ദൂരത്തേക്ക്.

Trip to Dhanushkodi
ഞങ്ങളെ സുരക്ഷിതമായി രാമ സേതു
പൊയന്റിൽ എത്തിച്ച വാഹനം.

Adam's Bridge
രാമ സേതു പോയിന്റ്‌. (ഇന്ത്യയിൽ നിന്നും ശ്രീ ലങ്കയിലെക്കുള്ള ഒരേ
ഒരു കര മാർഗമുള്ള അതിർത്തി ഇതായിരുന്നു പണ്ട്)

ഇനി ധനുഷ്കോടിയെ പറ്റി പറയാം. പ്രേത നഗരം എന്നാണ് ധനുഷ്കോടി അറിയപ്പെടുന്നത്. 1964 ലിൽ ഉണ്ടായ ഒരു ചുഴലിക്കാറ്റ് ആണ് ഈ നഗരത്തിനു ആ പേര് കൊടുത്തത്. അത് വരേയ്ക്കും എല്ലാ നഗരങ്ങളെയും പോലെ മനുഷ്യനും മറ്റു ജീവികളും ഒരു പോലെ വസിക്കുന്ന ജീവവായു ഉള്ള ഒരു നഗരം തന്നെയായിരുന്നു ധനുഷ്കൊടിയും. റെയിൽവേ സ്റെഷനും പള്ളിയും സ്കൂളും അങ്ങനെ എല്ലാം ഉണ്ടായിരുന്ന ഒരു നഗരം. ഇന്നോ..ഇനിയും മരിക്കാത്ത..മരിക്കാൻ തയ്യാറാകാത്ത..ഇപ്പോഴും എവിടെയൊക്കെയോ ജീവന്റെ തുടിപ്പുള്ള ഒരു നഗരം. ഇപ്പോഴും അവിടെ മനുഷ്യർ ഉണ്ട്. മുക്കുവന്മാർ. പിന്നെ അവരുടെ ചെറിയ കടകളും. പ്രേത നഗരം കാണാൻ വരുന്നവർക്ക് ഓരോ കാഴ്ച വസ്തുക്കൾ സമ്മാനിച്ച്‌ അതിൽ നിന്നും ഉപജീവനം കണ്ടെത്തുന്നവർ.

ഇതാ കണ്ടോളൂ ഇനിയും നശിചിട്ടില്ലാതെ ചില അവശിഷ്ട്ടങ്ങൾ.

Remnants of a Church
1964 ലെ ചുഴലിക്കാറ്റിൽ നശിച്ചുപോയ ഒരു പള്ളിയുടെ
അവശിഷ്ട്ടം (ബിഗ്‌ ബി എന്ന സിനിമയിലെ ആ പാട്ടു സീനിലെ
ബിൽഡിംഗ്‌.)

Remnants of a Dhanushkodi
ബാക്കി പത്രങ്ങൾ 

Remnants of a Dhanushkodi
ബാകി പത്രം 

Remnants of a Dhanushkodi
ഇനിയും ഒരു തെളിവിനു മാത്രമായി.

Remnants of a Dhanushkodi
എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.

Remnants of a Dhanushkodi
തിരയുടെ ക്രൂര വിനോദം.


Remnants of a Dhanushkodi
തീരവും അവശിഷ്ട്ടങ്ങളും.

Remnants of a Dhanushkodi
ഇനിയും ഒരു ഉയിർതെഴുന്നെൽപ്പിനായി.

Dhanushkodi Beach
ഞാൻ ഇവിടെ ഒക്കെ പോയിരുന്നു എന്നതിന് ഒരു തെളിവ് വേണ്ടേ.ധനുഷ്കോടിയിൽ നിന്നും ഏതാണ്ട് 18 മൈൽ (29 കിലോമീറ്റർ) മതി ശ്രീ ലങ്കയിൽ എത്താൻ. പണ്ടായിരുന്നു. ഇപ്പൊ പറ്റില്ല. ഇപ്പൊ അവിടെ മുഴുവൻപരന്നു കിടക്കുന്ന കടലാണ്.
പാമ്പൻ സ്റ്റേഷനിൽ നിന്നും ഓടിയിരുന്ന ഒരു ട്രെയിൻ ഉണ്ടായിരുന്നു. 1964 ലെ ചുഴലികാറ്റിൽ നൂറോളം യാത്രക്കാരുമായി ആ ട്രെയിനും യാത്രക്കാരും അഴലിന്റെ ആഴങ്ങളിലേക്ക് യാത്രയായി. ആ റെയിൽവേ സ്റ്റേഷൻ ഇപ്പോഴും അതിന്റെ ഒരു തെളിവ് എന്നോണം അവശിഷ്ട്ടമായി കിടപ്പുണ്ട്. ആ പ്രദേശത്തിന്റെ ഭൂ പ്രക്രതി അങ്ങനെ ആയതു കൊണ്ടാവാം തുടർച്ചയായി കടലാക്രമണത്തിന് ഇരയായിരുന്നു ധനുഷ്കോടി പണ്ട്. 

ഇപ്പോഴും ഒരു വിധത്തിലുള്ള പുനരുദ്ധാരണ പ്രവർത്തികളും നടക്കാതെ ഒരു പ്രേത നഗരമായി അത് അവശേഷിക്കുന്നു. ഒരു അടിസ്ഥാന സൌകര്യങ്ങളും ഇല്ലാതെ..
എങ്ങും പരന്നു കിടക്കുന്ന മണലും കടലും മാത്രം...ഇടക്ക് ആ പാവം മുക്കുവന്മാരുടെ കുടിലുകളും...ഓല മേഞ്ഞത്...

മനുഷ്യനു ജീവിക്കാൻ കൊട്ടാരങ്ങളും ബാത്ത് ടബ്ബും മോഡുലാർ കിച്ചണും എ സിയും ഫ്രിഡ്ജും ഒന്നും വേണ്ട എന്നതിന് ഉത്തമ ഉദാഹരണം ആണ് ഓരോ ധനുഷ്കോടി നിവാസിയും.
കുറച്ചു നേരം കറന്റ്‌ ഇല്ലാതെയായാൽ..നെറ്റ് സ്പീഡ് കുറഞ്ഞാൽ....മഴ കുറഞ്ഞാൽ..കൂടിയാൽ...ട്രാഫിക്‌ ബ്ളോക്കിൽ കുടുങ്ങിയാൽ കിടന്നു അലറുന്ന നാമോരോരുത്തരും മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ് ഇവരൊക്കെ എങ്ങനെ ജീവിക്കുന്നു എന്നത്. ആവശ്യത്തിനു ഉപ്പും മുളകും മേടിക്കാൻ പോലും ഒരു കടയില്ല.. നിനക്കൊക്കെ തിന്നത് എല്ലിനിടയിൽ കുടുങ്ങിയതിന്റെയാണ് എന്ന് പറയില്ലേ..അതാണ്. അത് മനസ്സിലാകണമെങ്കിൽ പല്ലിനിടയിൽ പോലും ഒന്നും കുടുങ്ങാനില്ലാത്ത മനുഷ്യന്റെ ജീവിതം കാണണം.

ഏറെ നേരം ആ തീരത്ത് ചിലവഴിക്കാൻ സമയവും ഡ്രൈവറും ഞങ്ങളെ സമ്മധിച്ചില്ല..അവിടെ നിന്നും തിരിച്ചു രാമേശ്വരത്തിനു...പാതി വഴിയിൽ വെച്ച് ഡ്രൈവർ കാശ് മേടിച്ചു. നൂറു രൂപ. അതത്ര വലിയ തുകയൊന്നും അല്ലായിരുന്നു. കണ്ട കാഴ്ചകൾക്ക്..മനസ്സിലാക്കിയ സത്യങ്ങൾക്ക്. പാതി വഴിയിൽ എത്തിയപ്പോ അച്ചുവാണ് പറഞ്ഞത്..
"നമുക്ക് ഇനി അങ്ങൊട്ട് നടന്നല്ലോ?"
"അത് കൊള്ളാം.. ഈ തീരത്തു കൂടെ.."
"തമ്പീ..ഇങ്കെ നിര്തുങ്കോ...ഞങ്ങൾ നടന്നു വന്നോളാം..."
കാശ് കൊടുത്തത് കൊണ്ട് ഡ്രൈവർ വണ്ടി നിറുത്തി. ഞങ്ങൾ ആ തീരത്ത് കൂടെ പ്രേത നഗരത്തിന്റെ തുടിക്കുന്ന ജീവനും കണ്ടറിഞ്ഞു നടന്നു...
നടന്നു നടന്ന് രാമേശ്വരം എത്തി..അവിടെ ആ തീരത്ത് കുറച്ചു സമയം ഇരിക്കാം എന്ന് തീരുമാനിച്ചു...ഇന്നൊരു ദിവസം കൂടെ മാത്രം . നാളെ ഈ നേരം ആകുമ്പോഴേക്കും നാട്ടിലേക്ക് വണ്ടി കേറി കാണും...
രാമേശ്വരത്ത്...ആ മനോഹര തീരത്ത്...തിരയെണ്ണി...തിരയുടെ സൌന്ദര്യംആസ്വധിച്ചങ്ങനെ ഇരുന്നു.

എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി..എന്റെ ഹൃദയത്തെ കൊളുത്തി വലിക്കുന്ന ഒരു കാഴ്ച...
ദെ വരുന്നു...എന്ഫീല്ടെന്മാർ..വരി വരിയായി...ആ എന്ഫീല്ടിന്റെ ശബ്ദം...
ഒരു ശീല്കാരത്തേക്കാൾ എന്നെ മോഹിപ്പിച്ച ശബ്ദം...
ഒരു പെണ്ണിനേക്കാൾ എന്നെ മോഹിപ്പിച്ച വാഹനം...
അതങ്ങനെ വരി വരിയായി വരുന്നത് കണ്ടപ്പോ ഞാൻ എല്ലാം മറന്നു...
ധനുഷ്കോടിയും ഈരേഴു പതിനാല് ലോകവും ഞാൻ മറന്നു...

അവരു പോയി കഴിഞ്ഞപ്പോ..
തിരയുടെ നുരകൾ എന്നെ മെല്ലെ എന്നെതലോടാൻ തുടങ്ങി...
ഞാനുണർന്നു..
മെല്ലെ കാല്ച്ചുവട്ടിലെക്ക് നോക്കി....
എന്റെ പാദങ്ങളെ തഴുകി മെല്ലെ പിന്നോട്ട് പോകുന്ന തിരകൾ...
ഉറങ്ങനോരുങ്ങുന്ന ജ്യേഷ്ടനെ മെല്ലെ തോണ്ടി വിളിച്ച് ഓടുന്ന കൊച്ചു കുഞ്ഞിനെ പോലെ..
എന്റെ മിനുവിനെ പോലെ...
കാൽപാദങ്ങൾ നിലത്തടിച്ച്..കൊച്ചു പാദസരങ്ങൾ കിലുക്കി....ഉറക്കം നഷ്ട്ടപ്പെടുതിയത്തിൽ വഴക്ക് പറയുമെന്ന് പേടിച്ചു മെല്ലെ ഓടുന്ന...എന്റെ കൊച്ചു പെങ്ങളെ പോലെ....
എന്നെ ഒന്ന് തഴുകി ആ തിര പിന്നോട്ട് പോയി...
എന്നെ ചിന്തകളിൽ നിന്നും വിളിച്ചതിന് ദേഷ്യപ്പെടുമോ എന്ന പേടിയോടെ...
ഞാൻ കൈ നീട്ടി..പേടിച്ചു പേടിച്ചു അവൾ വീണ്ടും വന്നു....
ഞാൻ വഴക്ക് പറയുന്നില്ല എന്ന് കണ്ടപ്പോൾ അവളെന്റെ കൈകളിലേക്ക് കേറി....
ആ കൊച്ചു കൈകൾ എന്നെ പുണർന്നു...
ഞാനവളെ  വാരിയെടുത്ത് ഉമ്മ വെച്ചു..
ഒരുപാടൊരുപാട്..
വീണ്ടും വീണ്ടും..
മതി വരുവോളം...

തിരകളെ പറ്റി പറയുമ്പോൾ ഒരുപാടു പറയാനുണ്ട്...
പ്രിയതമനെ രതി മൂർച്ചയിൽ എത്തിച്ചു പിൻവാങ്ങുന്ന പ്രിയതമയെ പോലെ...
കാലുകൾക്കിടയിലൂടെ ഓടികളിക്കുന്ന കൊച്ചു പെങ്ങളെ പോലെ..
പൂച്ച കുഞ്ഞിനെ പോലെ....
പനിച്ചു വിറച്ച് ഉമ്മയുടെ മടിയിൽ കിടക്കുമ്പോ തലമുടിയിഴകളിൽ തഴുകുന്ന ഉമ്മയുടെ കൈ വിരലുകൾ പോലെ....
നേരം വൈകി വന്നതിനു ശാസിക്കുന്ന ഉപ്പയെ പോലെ....
പ്രണയിതാക്കളെ കണ്ട സാധാചാര വാദികളെ പോലെ....
തിരകൾക്കു പല ഭാവങ്ങളാണ്...
ഓരോ നേരത്തും ഓരോ ഭാവങ്ങൾ..
തോന്നിയ പോലെ...

അവൾക്കെന്നെ വിട്ടു പോവാൻ ഇഷ്ട്ടമാല്ലയിരുന്നു..
എനിക്കും...
യാത്ര അനിവാര്യമായതു കൊണ്ട് മാത്രം അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം സമ്മാനിച്ച്‌ ഞാൻ യാത്ര പറഞ്ഞു..
ഇനിയും വരുംമെന്നു പറഞ്ഞ്..
ഇല്ല ഇത് നുണയല്ല...
ഞാൻ ഇനിയും വരും..നിന്നെ കാണാൻ...


നന്ദി..
എന്നെ ഇങ്ങോട്ടേക്കു കൂട്ടി കൊണ്ട് വന്ന ശ്രീബാല ചേച്ചിക്ക്...
ഒന്ന് കൂടെ ഓർമിപ്പിച്ച അഖിലിന്..
കൂടെ കൂട്ടിയ അച്ചുവിന്...ലിബീശേട്ടന്..
എവിടെയോ ഇരുന്നു കൂടെ പറന്നു വന്ന പ്രിയപ്പെട്ടെ ആദിക്ക്...എന്റെ സ്വന്തം മോളിക്ക്...
ഹൈസലിനു..അഗസ്റ്റസിനു...ജോണ്‍ ഗ്രീൻ എന്ന എന്റെ പ്രിയ കൂട്ടുകാരന്.
എന്നെ ഇങ്ങനെ പറക്കാൻ അനുവദിച്ച ഉപ്പാക്ക് ഉമ്മാക്ക്...എന്നെ ഒരു ആണായി ജനിപ്പിച്ച...സർവ ശക്തനായ ദൈവത്തിന്...
നന്ദി...നന്ദി....നന്ദി..ഒരു നൂറായിരം നന്ദി.

കൂടുതൽ അറിയാൽ 
ധനുഷ്കോടി
മീനാക്ഷി അമ്മൻ ക്ഷേത്രം
തിരുമലൈ നായക് മഹൽ 
പാമ്പൻ പാലം

ഞാൻ കണ്ട കാഴ്ചകൾ എന്റെ കണ്ണിലൂടെ കാണാൻ.
ആ മനോഹര തീരത്തു കൂടെ
എന്റെ യാത്ര

Sunday, August 3, 2014

ഉമ്മാ

നീണ്ട പതിനേഴു വർഷത്തെ സ്വർഗ ജീവിതത്തിനും മൂന്നു വർഷത്തെ രണ്ടാം സ്വർഗ ജീവിതനിനും ശേഷം ദൈവം ആദി പുത്രനെ ഭൂമിയിലെക്കിറക്കിയ പോലെ എന്നെ എറണാംകുളതെക്ക് മാറ്റി. ഇനി നീ അവിടെ ജീവിച്ചാൽ മതി എന്നും പറഞ്ഞ്.
ഈ ശിക്ഷ എനിക്കു തരാൻ ഞാൻ കഴിച്ച വിലക്കപ്പെട്ട കനി ഏതാണെന്ന് ചോദിച്ചപ്പോ ദൈവം മറുപടി പറഞ്ഞില്ല.
ഹോസ്റ്റലിൽ എത്തിയ ആദ്യത്തെ ദിവസം തന്നെ ഞാൻ ആസ്വദിച്ച വിലക്കപ്പെട്ട കനി  ഏതാണെന്ന് എനിക്ക് മനസ്സിലായി. രാത്രി കഴിക്കാൻ വേവാത്ത ചോറും കൂടെ വെള്ളത്തിൽ ഉപ്പും മുളകും ഇട്ട കറിയും.
ഉറങ്ങാൻ നേരം ഉമ്മ വിളിച്ചപ്പോ ഞാൻ പറഞ്ഞു.

"ഉമ്മാ..ഉമ്മ ഉണ്ടാക്കിയിരുന്ന കഞ്ഞി വെള്ളം താളിച്ച കറിയും...ചമ്മന്തിയും തന്നെയായിരുന്നു ബെസ്റ്റ്.."

നൊന്തു പെറ്റ വയറിനു അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.

"ഉമ്മ എന്താ ചെയ്യാ... നീ വല്ല ഹോട്ടലിൽ നിന്നും കഴിച്ചോ മോനേ..കാശ് ഞാൻ അയച്ചു തരാം.."

ഫോണ്‍ വെച്ച ഉടൻ സിദ്ധീക്ക് പറഞ്ഞു.

"നീ എന്ത് വിവരക്കേടാണ് പായീ പറഞ്ഞത്? നമ്മൾ പട്ടിണി ആണേലും അത് ഉമ്മാനോട് പറയണോ? ഉമ്മാക്ക് വിഷമാവില്ലേ? ഇന്നിനി നിന്റെ ഉമ്മ വല്ലതും കഴിക്കുമോ?"

ശരിയാണല്ലോ...മോശമായിപ്പോയി..
അതിനു ശേഷം ഒരു ദിവസം പട്ടിണി കിടക്കേണ്ടി വന്നാലും ഉമ്മ വിളിക്കുമ്പോ പറയും..

"ഞാൻ പിന്നെ വിളിക്കാം ഉമ്മാ..വയറു നിറഞ്ഞു പൊട്ടാറായി..ഇന്ന് ഒരു പാർട്ടി ഉണ്ടായിരുന്നു..."

ഫോണ്‍ വെക്കുന്നതിനു മുന്പ് സന്തോഷം നിറഞ്ഞ ഉമ്മാന്റെ ശബ്ദം കേൾക്കാം...

"നോക്കീ..ഇന്ന് ഫായിക്ക് ഒരു പാർട്ടി ഉണ്ടായിരുന്നത്രേ നല്ലോണം ഫുഡ്‌ കഴിച്ചു എന്ന്...സംസാരിക്കാൻ വയ്യ എന്ന് പറയുന്നു.."

ഇടതു കണ്ണിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മെല്ലെ തുടച്ചു...ഉമ്മാന്റെ സന്തോഷം കൊണ്ട് നിറഞ്ഞ വയറും തടവി വീണ്ടും നടന്നു..

ഉമ്മാ...

Tuesday, July 22, 2014

ഒറ്റയ്ക്ക് കണ്ട സിനിമകൾ.

അന്നും സിനിമക്ക് പോയത് ഒറ്റക്കായിരുന്നു.
എന്ത് കൊണ്ടാണെന്നറിയില്ല  ആരും കൂടെയില്ലെങ്കിലും ഇഷ്ട്ടപ്പെട്ട നായികാ നായകന്മാരുടെ സിനിമ എന്നും ഒറ്റക്കാണ് കണ്ടിരുന്നത്‌. ഇപ്പോഴും മലയാള സിനിമയുടെ ഹാങ്ങോവർ വിട്ടു മാറാത്ത കൂട്ടുകാരുണ്ട്. അത് അവരുടെ കുറ്റം ആണെന്ന് പറയാൻ കഴിയില്ല. ഒറ്റക്കിരുന്നു ചിരിക്കുന്നതും പ്രണയം ആസ്വദിക്കുന്നതും ഒരു കൂട്ട് ഇല്ലാത്തതു കൊണ്ട് സംഭവിച്ചതാണ്. തോറ്റു കൊടുക്കാൻ ഇഷ്ട്ടമാല്ലയിരുന്നു. അന്നും ഇന്നും. കൂടെ ആരും ഇല്ലാതെ എങ്ങനെ പ്രണയം ആസ്വധിക്കാനാകും? കഴിയില്ല അല്ലെ? പക്ഷെ എനിക്ക് കഴിയും. എങ്ങനെ എന്ന് ചോദിക്കരുത്.

വല്ലാണ്ട് വലിച്ചു നീട്ടി ബോറടിപ്പിച്ചു അല്ലെ? അല്ലേലും എനിക്ക് കാര്യങ്ങൾ ചുരുക്കി പറയുന്നത് ഇഷ്ട്ടമല്ല..അറിയില്ല എന്ന് പറയുന്നതാകും ഉത്തമം.

സിനിമ കണ്ടിരിക്കുമ്പോ തൊട്ടടുത് രണ്ടുപെണ്‍കുട്ടികൾ . ഒരു 20-25 വയസ്സ് പ്രായം വരും. അതിൽ ഒരുത്തി എല്ലാം മറന്നു ചിരിക്കുന്നു. കേൾക്കാൻ നല്ല രസമുള്ള ചിരി. അത് കൊണ്ടാണ് ശ്രദ്ധിച്ചതും. ഒരു ജീൻസും ടീ ഷർട്ടും ആണ് വേഷം. ആണുങ്ങളെ പോലെ ചുരുണ്ട് ചെറിയ മുടി. ബോബ് ചെയ്തു വെച്ചിരിക്കുന്നു. പറയാൻ മറന്നു. ചുരുണ്ട് ചെറിയമുടിയുള്ള പെണ്‍കുട്ടികളെ എനിക്ക് വല്ല്യ ഇഷ്ട്ടമാണ്. അതിൽ പിടിച്ചോട്ടെ എന്ന് ചോദിക്കാൻ തോന്നും ചിലപ്പോൾ.
നല്ല തമാശ സീൻ വരുമ്പോ പുള്ളിക്കാരി എല്ലാം മറന്നു ചിരിക്കും. കൂടെയുല്ലവൾ ഇടയ്ക്കു നുള്ളുന്നുണ്ട്.

"എടീ ഒന്ന് മെല്ലെ ചിരിക്ക്..വേറേം ആൾക്കാർ ഉള്ളതാ.. ആർ യു മാഡ് ?"
കൂട്ടുകാരി വഴക്കു പറഞ്ഞു.
"നീ പോടീ എനിക്ക് ചിരിക്കാൻ ആരുടേം ലൈസൻസ് വേണ്ട..ഇതൊക്കെ കണ്ടു എങ്ങനെയാ ചിരിക്കാതിരിക്കുന്നെ .. ഐം ദി സോറി മോളെ..."
എന്നും പറഞ്ഞു അവൾ കൂട്ടുകാരിയുടെ കവിളിൽ നുള്ളി...
"ഷെയ്..ഈ പെണ്ണിനു ഇത് എന്ത് പറ്റി ? വട്ടായോ ദൈവമേ?"
"ഹാ ചെറുതായിട്ട്"

അന്ന് പടം കഴിഞ്ഞു ഇറങ്ങിയപ്പോ ഞാനൊരു ധൈര്യം കാണിച്ചു. എന്നും പറയാം പറയാം എന്ന് കരുതി പിന്നെ പറയാതെ ഇറങ്ങി പോകും. പക്ഷെ ഇന്ന് പറഞ്ഞു

"ഇയാൾടെ ചിരി കൊള്ളാം.. നൈസ് ലാഫിംഗ്.."
ടീ ഷർട്ട്‌ നേരെ ആക്കികൊണ്ട് അവൾ ചോദിച്ചു.
"സോറി"
"നൈസ് ലാഫിംഗ് എന്ന്..."
"ഒഹ്  താങ്ക്സ്..."

കൂട്ടുകാരി അവളേംപിടിച്ചു വലിച്ച്  ഇറങ്ങിപ്പോയി. ഞാൻ അവർ പോകുന്നതും നോക്കി നിന്നു. താഴെ നിന്ന് അവൾ ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി. കൂടുകാരി അവളെ വിടാതെ വലിച്ചു കൊണ്ട് പോയി..
ഹാ..ഒരു ദീർഘനിശ്വാസവും വിട്ട്.  ഹെല്മെറ്റും കോട്ടും എടുത്തു അലക്ഷ്യമായി പുറത്തേക്കിറങ്ങി. ഒരു കോൾഡ്‌ കോഫിയും  ബർഗറും മേടിച്ചു ഫുഡ്‌ കോർട്ടിൽ പുറത്തേക്ക് നോക്കി ഇരുന്നു. താഴെ അവരു രണ്ടു പേരും വെസ്പയിൽ പോകുന്നത് കണ്ടു. ഡ്രൈവർ അപ്പോഴും കൂട്ടുകാരി തന്നെ. എന്തിനോ വേണ്ടി ഒരു പുഞ്ചിരി മുഖത്ത് വന്നു. അവർ കണ്മുന്നിൽ നിന്നും മാഞ്ഞപ്പോൾ ആ ചിരി മായ്ച്ചു വീണ്ടും ഒരു നെടുവീർപ്പിട്ട.
വാട്സപ്പിൽ മേസേജസ് ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു.
കര്യമായിട്ട് ഒന്നും ഇല്ല...ആരെങ്കിലും ഒരു സെൽഫി ഫോട്ടോ അപ്‌ലോഡ്‌ ചെയ്യും. എല്ലാവരും കൂടെ തെറി വിളിക്കും. അതല്ലേൽ ഗ്രൂപ്പ്‌ മുഴുവൻ സെൽഫി മയം. മഴ എന്ന് വേണേലും പറയാം.
നേരം ഇരുട്ടായി എന്ന് മനസ്സും ശരീരവും ഒരുമിച്ചു പറഞ്ഞു. മെല്ലെ എഴുന്നേറ്റു. ഓരോ കടകളിലേക്കും വെറുതെ നോക്കി നോക്കി നടന്നു. ആര്ചീസിന്ടെ മുൻപിൽ എത്തിയപ്പോ ഒരു കോഫി മഗിൽ കണ്ണുടക്കി.ഹെൽമെറ്റ്‌ കയ്യിൽ തൂക്കി ആര്ചീസിലെക്ക് കേറി.

"MYD
Mind Your Business"

എന്ന് തിളങ്ങുന്ന വെള്ളി കളറിൽ എഴുതിയ ഒരു കറുപ്പ്  കളർ മഗ്. വല്ലാണ്ട് ഇഷ്ട്ടപ്പെട്ടു. അതും കയ്യിൽ തൂക്കി കടയിലൂടെ രണ്ടു റൌണ്ട് നടന്നു. കയ്യിൽ ആ മഗ് കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു കടക്കാരൻ എന്നെ നോക്കി ചിരിച്ചു. വേറെ ഒന്നും കണ്ടില്ല..മഗും പിടിച്ചു ബിൽ അടച്ചു പുറത്തിറങ്ങി. ആർചീസിന്റെ ചെറിയ ചുവന്ന കവർ കയ്യിൽ താലോലിച്ചു പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.
ബൈക്കും എടുത്തു ഇരുട്ടിലൂടെ ഫ്ലാറ്റിലേക്ക്. ലിഫ്റ്റിൽ കേറി 5 പ്രസ്‌ ചെയ്തു. ചാരിനിന്ന് അലക്ഷ്യമായി ലിഫ്റ്റ്‌ മുകളിലെതുന്നതും നോക്കി നിന്ന്. റൂമിന്റെ വാതിൽ തുറന്നപ്പോ. എന്നെയും കാത്തു നിന്നോണം ടി വിയും കണ്ടിരിക്കുന്ന കൂട്ടുകാർ. എന്നതേം പോലെ..

"ഇന്നിപ്പോ ആർചീസ് ആണല്ലോ...എന്താണ്?? എത്ര പൊടിച്ചു?"
"ഹാ അതൊരു കോഫി മഗ് ആണ്.."
"നിനക്ക് നടക്കും.."

ഒരു സംവരണം കൊടുത്ത ചിരിയും നല്കി റൂമിലേക്ക് നടന്നു..
പിന്നെ എന്താ... ഭക്ഷണം കഴിക്കുന്നു..ഉറങ്ങുന്നു..എണീക്കുന്നു..കുളിക്കുന്നു..ഓഫീസിൽ പോകുന്നു..ജോലി ചെയ്യുന്നു..വരുന്നു..ടി വി കാണുന്നു... ഭക്ഷണം കഴിക്കുന്നു.. ലാപ്ടോപിൽ ഏതേലും സിനിമകാണുന്നു ഉറങ്ങുന്നു..
വെള്ളിയാഴ്ച വൈകുന്നേരം വരെ ഇത് തന്നെ പരിപാടി..ഒരു മാറ്റവും ഇല്ല. ഇടയ്ക്കു ഓഫീസിൽ വല്ല ബർത്ത് ഡേ പാർട്ടി...അല്ലേൽ കാർ മേടിച്ചതിന്റെ..അങ്ങനെ എന്തെങ്കിലും..  കുറച്ചു നേരം അതിന്റെ ബഹളം. അത് കഴിഞ്ഞാൽ വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നിലേക്ക്..

സിനിമകൾ വീണ്ടും കണ്ടു. അധികവും ഒറ്റക്ക് തന്നെ..ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത സ്ക്രീൻ ഷോട്ട് ആരേലും വാട്സപ്പിൽ ഇടും..സീറ്റ് നമ്പർ നോക്കി അടുത്ത സീറ്റ് ബുക്ക്‌ ചെയ്യും..ശനിയും ഞായറും അങ്ങനെ കോഫിയും ബർഗറും ടോനെറ്സും തിന്നു തീര്ക്കും കൂടെ ഒരു സിനിമയും..

മാസങ്ങൾക്ക് ശേഷം വീണ്ടും ഒരു സിനിമ.
ഒറ്റക്ക്..
ഇന്റെർവൽ...
പെപ്സി മേടിചു തിരിച്ചു വരുമ്പോ ദെ...ചുരുണ്ട മുടിക്കാരത്തി വീണ്ടും മുൻപിൽ...
ഒന്ന് ചിരിച്ചു.. ആ ചിരി തിരിച്ചു കിട്ടിയോ എന്നറിയില്ല.
എന്റെ രണ്ടു മൂന്നു വരി പിറകിലായിരുന്നു... ഇന്ന് കൂട്ടുകാരികൾ എല്ലാം ഉണ്ട് കൂടെ.. അവരങ്ങനെ കൊറിച്ചും ചിരിച്ചും പടം കണ്ടു. ഇപ്പ്രാവശ്യം പക്ഷെ ആ ചിരി കേട്ടില്ല..ആ ചുരുണ്ട മുടിക്കാരത്തിയുടെ ചിരി.
സിനിമ കണ്ടു പുറത്തിറങ്ങിയപ്പോ

"എക്സ്ക്യൂസ്മി..."
പുറകിൽ നിന്നും ഒരു സ്ത്രീ ശബ്ദം
"യെസ് .."
ഞാൻ തിരിഞ്ഞു. അതെ..ആ ചുരുണ്ട മുടിക്കാരത്തി.

"ഹായ്.." അവൾ കൈ നീട്ടി..
"ഹായ്.." ഞാൻ ആ കൈ പിടിച്ചു തിരിച്ചും വിഷ് ചെയ്തു..
"എന്നും ഒറ്റയ്ക്കാണോ സിനിമക്ക് വരാറ്??"
"ഹേയ്..മിക്കവാറും..ഇടക്ക് ഫ്രണ്ട്സ് ഉണ്ടാകും.."
"ഇടക്കോ?? അപ്പൊ മിക്കവാറും ഒറ്റക്ക്.. ആം ഐ റൈറ്റ്??"
"യപ്‌"
"ഒന്ന് നടന്നല്ലോ? അവൾ വിളിച്ചു..."
"അപ്പൊ കൂട്ടുകാരികൾ.."
"ദേ ആർ ലിട്ട്ൽ ബിസി..."
"ഓക്കേ ലെറ്റ്സ് വാല്ക്.."
"ഒറ്റക്ക് കാണുമ്പോ ബോറടിക്കില്ലേ?"
"നോട്ട് അറ്റ്‌ ഓൾ... ഇഷ്ട്ടപ്പെട്ടവരുടെ ഫിലിംസ് ആകുമ്പോ അങ്ങനെ തോന്നാറില്ല.."
"ഈ ഇഷ്ട്ടപ്പെട്ടവർ എന്ന് പറയുമ്പോ? ആരൊക്കെ?"
"ഷാരുഖ് ഖാൻ..ദീപിക പദുകോണ്‍..അലിയ ഭട്ട്...പരിണീതി ചോപ്ര..അവരൊക്കെ.."
"അപ്പൊ മലയാളം?"
"സ്പെഷ്യൽ ആരും ഇല്ല...ഫഹദിനെ ഇഷ്ട്ടമാണ്..ബാക്കി എല്ലാവരും കണക്കാണ്.. "വാട്സ് യുവേർസ് ?"
"ഒഫ്കൊഴ്സ് ഷാരൂഖ്‌...ദെൻ..ദീപിക... ആൻഡ്‌ ഐ അം നോട് എ സീരിയസ് മൂവി വാചെർ.."
മറുപടിയായി ഞാൻ ഒന്ന് ചിരിച്ചു..
"ഒരു കോഫി ആയാലോ??"
"യെസ് ഒഫ്കൊഴ്സ് "
"ഹോട്ട് ഓർ കോൾഡ്‌?"
"മം...കോൾഡ്‌..വിത്ത്‌ ഐസ്ക്രീം..."
രണ്ടെണ്ണം മേടിച്ചു.. ഉടനെ അവൾ പേഴ്സിൽ നിന്നും അവളുടെ പങ്ക് എടുത്ത് ടാബിളിൽ വെച്ചു .
"ഓക്കേ.." ഞാൻ ആ കാശ് എടുത്തു..
എന്നിട്ട് അവളുടെ പേഴ്സ് എടുത്തു..
"ഇറ്റ്സ് ക്യൂട്ട് & കളർഫുൾ..ലൈക്‌ ഇറ്റ്‌.."
"താങ്ക്സ്.." അവൾ ചിരിച്ചു..
"ഇവിടെ എന്തു ചെയ്യുന്നു?? സ്റ്റഡി ഓർ ജോബ്‌??"
"ആം എ വെബ്‌  ഡിസൈനർ..അറ്റ്‌ എ ഐ ടി കമ്പനി ..കാക്കനാട്.. നെയിം...ഫായിസ് "
"ഓ സോറി... ആം ടിന്റ.."
"ടിന്റ???"
"യപ്‌...കേട്ടിട്ടുണ്ടോ നേരത്തെ??"
"നോ... എന്ത് ചെയ്യുന്നു? "
"എം ബി എ..."
"ഹോസ്റ്റലിൽ ആണോ താമസം??"
"അല്ല വീട്ടിലാ..കുറച്ചപ്പുറത്ത്‌...ഒരു 4 കിലോമീറെഴ്സ് അപ്പുറത്താണ് വീട്.."
"ഓ.."
എന്തോ പറയാൻ വേണ്ടി വാ തുറന്നതും...മൊബൈൽ റിംഗ് തുടങ്ങി...
അവൾ പുഞ്ചിരിച്ചു കൊണ്ട്..കോഫി കുടിക്കുന്നു.
മൊബൈൽ എടുത്തു നോക്കിയപ്പോ....
കാൾ അല്ല..അലാറം ആണ്...
"ആരാപ്പോ..ഈ സമയത്തേക്ക് അലാറം വെച്ചത്?...സോറി."

എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോ അവളും ഇല്ല കോഫിയും ഇല്ല...
ജ്യോതിയും വന്നില്ല തീയും വന്നില്ല...ഒരു മന്നാംകട്ടയും വന്നില്ല എന്ന അവസ്ഥ.
മുകളിൽ കറങ്ങുന്ന ഫാനും..താഴെ കിടന്നു കരയുന്ന ഫോണും.
ഒരു മാതിരി മറ്റേടത്തെ സ്വപ്നം ആയിപ്പോയി.
Sunday, July 20, 2014

സ്വർണ ബന്ധങ്ങൾ.

ബന്ധങ്ങൾ..അത് സ്വർണം പോലെയാണ്.
ശരിയാ..അത് കൊണ്ടാണല്ലോ ചിലർ അത് വെച്ച് കോടികൾ ഉണ്ടാക്കിയതും.
എന്റെ അടുത്ത് ചിലർ മുക്കുപണ്ടം പണയം വെച്ചതും.

Friday, July 4, 2014

മാനം വിറ്റും ലൈക്‌ മേടിക്കണം

മലയാളിക്ക് തെറി വിളിക്കാൻ എന്നായാലും ആരെങ്കിലുമൊക്കെ വേണം. രഞ്ജിനി ഹരിദാസോ, റിമി റോമിയോ, വേറെ ഏതേലും സെലെബ്രെടിമാരോ അങ്ങനെ ആരെങ്കിലുമൊക്കെ. ചുമ്മാ കേറി ഭരണി പാട്ട് പാടുന്ന ഒരാളോട്  "അല്ല മാഷെ. എന്താണ് സംഭവം? " എന്ന് ചോദിച്ചാൽ "അതിപ്പോ..ഈ..ഞാൻ" എന്നിങ്ങനെ ബ ബ ബ അല്ലാതെ സംഭവം പലർക്കും അറിയില്ല.

മലയാളത്തിൽ എത്ര അക്ഷരങ്ങൾ ഉണ്ട്?
മലയാള ഭാഷയുടെ പിതാവ് ആരാണ്?
ഗാന്ധിജിയുടെ മുഴുവൻ പേര് എന്താണ്?
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആരാണ്?
ഇനി ഇപ്പ്പൊ സ്പോര്റ്സിനു മാത്രമേ ഉത്തരം പറയൂ എന്നാണെങ്കിൽ
ആരാണ് ഇന്ത്യയുടെ ഹോക്കി ടീം ക്യാപ്റ്റൻ?
ഫുട്ബോൾ ടീം ക്യാപ്റ്റൻ?
അത് അത് എന്ന് പറയാനല്ലാതെ ഉത്തരം പറയാൻ പലര്ക്കും കഴിയില്ല.

ആരാണ് നിന്റെ ജില്ലയുടെ കളക്ടർ?
പഞ്ചായത്ത് പ്രസിഡന്റ്‌?
വാർഡ്‌ മെമ്പർ?
രണ്ടു തലമുരക്കപ്പുരതെക്ക് സ്വന്തം കാരണവന്മാരുടെ പേര് പോലും പലര്ക്കും മ്ഹേ ഹേ..

എന്താണ് ഇന്ത്യക്ക് ക്രിക്കറ്റ്‌നോട് ഇത്ര പ്രിയം കൂടാൻ കാരണം? ഇന്ത്യക്കാര് ക്രിക്കറ്റിനെ ശെരിക്കും ഇഷ്ട്ടപ്പെടുന്നുണ്ടോ? ഒരു റഷ്യക്കാരൻ ടെന്നിസിനെ ഇഷ്ട്ടപ്പെടുന്നതിന്റെ നൂറിലൊന്നു എങ്കിലും നമ്മൾ ഇന്ത്യക്കാർ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നുണ്ടോ? ഇല്ല എന്ന് നിസ്സംശയം പറയാം. കാരണം ഇപ്പോൾ ഫിഫ വേൾഡ് കപ്പ്‌ കൊടുംപിടി കൊള്ളുന്ന സമയം ആണ്. ഈ സമയത്ത് ഒരുത്തനും ക്രിക്കറ്റ്‌ വേണ്ട. ഇനിയിപ്പൊ ഈ സമയത്ത് ഇന്ത്യ - പാക്കിസ്ഥാൻ കളി  ഉണ്ടായാൽ പോലും ഒരുത്തനും കളി കാണില്ല. അത് ഇനി സച്ചിന്റെ ഇരുന്നൂറാം സെഞ്ചുറി ആണെങ്കിൽ പോലും.

പിന്നെ എന്തിനാണ് നാം സച്ചിനെ അറിയില്ല എന്ന് പറഞ്ഞതിന് ഷറപോവയെ തെറി വിളിച്ചത്? ഈ തെറി വിളിച്ച എല്ലാവര്ക്കും ശരപോവയെ അറിയാം. പക്ഷെ 99% പേര്ക്കും ടെന്നീസ് എന്താണെന്നു അറിയില്ല. കാരണം അവർ സ്നേഹിച്ചതും അറിഞ്ഞതും ഷറപോവ എന്നാ കളിക്കാരിയുടെ കഴിവിനെയോ കളിയെയോ അല്ല. അവളുടെ ശരീരത്തെ ആണ്. പെണ്ണിന്റെ ശരീരത്തിനോട്‌ തോന്നുന്ന കാമം എന്ന ഒരേ ഒരു  വികാരം കാരണം പല ഇന്ത്യക്കാർക്കും ഇന്ന് ശരപോവയെ അറിയാം. പെണ്ണിന്റെ ശരീരത്തിൽ ഒരു ഇത്തിരി മാംസം കണ്ടാൽ പരസ്യമായി അതിനെ ശാസിക്കാനും തെറി വിളിക്കാനും കല്ലേറ് നടത്താനും മുന്നിട്ടിറങ്ങുകയും രഹസ്യമായി അതിനെ പല ആവശ്യങ്ങള്ക്കും ഉപയോഗിക്കുന്നവരും ആണ് ഈ തെറി പറയുന്ന മാന്യന്മാർ.

"ഫ്പാ പന്ന കഴുവേറി മോനെ ആർക്കാടാ എന്നെ തെറി വിളിക്കേണ്ടത്. ആർക്കാടാ എന്റെ സാധാചാരം പഠിപ്പിക്കേണ്ടത് " എന്ന് വല്ല സ്ത്രീകളും മുഖത്ത് നോക്കി ചോദിച്ചാൽ അവിടെ തീരും ഈ സാധാചാര പോലീസ് കളിക്കുന്നവമാരുടെ ആണത്വം. പിന്നെ മറുത്തൊരു അക്ഷരം പറയാൻ ഒരാള്ക്കും കഴിയില്ല.

ട്രെയിൻ എന്ന വാഹനം ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഓടുന്നുണ്ട്. പക്ഷെ ട്രെയിനിന്റെ ടോയിലറ്റിൽ കാണുന്ന തെറികൾ മുഴുവൻ പച്ച മലയാളത്തിൽ ആയിരിക്കും. അതിൽ ഒന്നു പോലും ഇവിടെ എഴുതാൻ പറ്റാത്തത് ആയതു കൊണ്ട് ഞാൻ എഴുതുന്നില്ല. താജ് മഹൽ, കുതുബ് മിനാർ, ഇന്ത്യ ഗേറ്റ്, ഗേറ്റ് ഓഫ് ഇന്ത്യ - ബംഗ്ലൂർ, മൈസൂർ, ഊട്ടി പോലുള്ള വിനോദ സഞ്ചാര സ്ഥലങ്ങൾ ഇവിടങ്ങളിൽ ഒക്കെ ഇരിക്കുന്ന ബെഞ്ചിലും തൂണിലും മതിലിലും കാണും. "വിനോദ് മഞ്ചേരി" "ദീപു കാസർഗോഡ്‌" "രവി കുന്നംകുളം" "പാച്ചു തൃശൂർ" അങ്ങനെ മലയാളിയുടെ പേരുകൾ. അതിന്റെ കർത്താവു ആയതു കൊണ്ടല്ല. എന്നാലും കിടക്കട്ടെ. ഒരു കാര്യവും ഇല്ല. ഒരു സുഖം..

ഇനി പറഞ്ഞു തഴമ്പിച്ച മറ്റൊരു കാര്യം. സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ഷറപോവ ചെയ്ത തെറ്റ് എന്താണ്? ഒരാളെ അറിയില്ല എന്ന് പറയുന്നത് അത്ര വലിയ തെറ്റാണോ? അതും ജനിപ്പിച്ച തന്തയും തള്ളയും ആരാണെന്ന് പോലും അറിയാത്ത മനുഷ്യ ജീവികൾ ഉള്ള ഈ കാലത്ത്. എനിക്ക് മനസ്സിലാവാത്ത വേറെ ഒരു കാര്യം ഇതിലും വലിയ തെമ്മാടിത്തരവും തന്തയില്ലായ്മ താരവും ചെയ്തവര്ക്കെതിരെ ഒരു ചെറു വിരല അനക്കാൻ പോലും ഈ തെറി വിളി നടത്തിയവരിൽ ഒരെട്ട എന്നതിന് കഴിയില്ല. ആണത്തം കാണിക്കേണ്ടത് കൂട്ടം കൂടി കല്ലെറിഞ്ഞോ തെറി വിളി അല്ല. നേർക്ക്‌ നേരെ നിന്ന്.. മുഖത്തോട് മുഖം നിന്നാണ്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറഞ്ഞാൽ ഒരൊറ്റ എണ്ണത്തിന്റെ കൈ പൊങ്ങില്ല.
നടു റോഡിൽ ഒരു പെണ്ണ് പരസ്യമായി പീടിപ്പിക്കപ്പെട്ടാലും ഒരാൾ അപകടത്തിൽ പെട്ട് രക്തം വാർന്നു മരിച്ചാലും മൊബൈൽ ക്യാമറയിൽ അത് പകർതാനല്ലതെ ഒരു കൈ സഹായം നല്കാൻ പലരും തയ്യാറാകില്ല. പിന്നെ എന്തിനു ഇങ്ങനെ കൂട്ടം കൂടി വിവരക്കേട് പറയണം.
"നിങ്ങൾക്കറിയാമല്ലോ, നൂറു ശതമാനം സാക്ഷരത ഉള്ളവരാണ് ഞങ്ങൾ" എന്നിട്ട് ഒരു ശതമാനം സാക്ഷരത ഉള്ളവൻ പോലും കാണിക്കാത്ത പരിപാടി അല്ലെ ഈ കാണിച്ചത്?

ഇനി വേറെ ഒരു വിഭാഗം കാണാം വിറ്റും ഓണം ഉണ്ണണം എന്നൊരു പഴഞ്ചൊല്ല് ഉണ്ട് മലയാളത്തിൽ..ചിലര്ക്ക് അത് മാനം വിറ്റും ലൈക്‌ മേടിക്കണം എന്നാണ്.
ഷറപോവയുടെ കാലിൽ വീണു നിരുപാധികം ക്ഷമ ചോദിക്കുന്നു ചില വിഡ്ഢികൾ. തെറി വിളി നടത്തിയവരെക്കളും വലിയ കഴുതകൾ. നാണവും മാനവും ഇല്ലാതെ വര്ഗം. തെറി വിളിച്ചവർ ഇതിനെക്കാൾ ബോധം ഉണ്ട്  എന്നെ പറയാനുള്ളൂ. ഇതിലേറെ വലിയ തന്തയില്ലയ്മതരം ചെയ്തവർ ഇപ്പോഴും നമ്മുടെ നാട്ടിൽ തല ഉയർത്തി തന്നെ നടക്കുന്നുണ്ട്. അതിൽ പലരും മന്ത്രിമാരും എം പി മാറും ആണെന്നുള്ളത്‌ വേറെ സത്യം. അവരെ ഒന്നും ആര്ക്കും തെറി വിളിക്കണ്ട. പീഡിപ്പിക്കപ്പെട്ട സഹോദരിയോടു ആര്ക്കും ക്ഷമ ചോദിക്കണ്ട. അതിൽ പലരും ഇപ്പഴും ജീവിച്ചിരിപ്പുണ്ട്.

ഇത് കൊണ്ടൊന്നും മലയാളിയുടെ കഴപ്പ് മാറില്ലെന്നരിയാം. എന്നാലും എന്റെ ഒരു ഉത്തരവാദിത്വം. ഒരു കടമ. അത്രയേ ഉള്ളൂ.

Tuesday, May 13, 2014

"ഇങ്ങളെ ഇപ്പൊ ഒന്ന് കാണാൻ കിട്ടുന്നില്ല" എന്നൊരു സ്ത്രീയോട് ഒരു പുരുഷൻ പറഞ്ഞാൽ അത് ഇന്ന് തെറി ആണ്.

രാവിലെ ചായ കുടിച്ചു നേരെ പീടിക പടിയിലോട്ടു. അവിടെ കാത്തു നിക്കും മറ്റുള്ളവരെ. കാത്തു നിന്നിട്ടും വന്നില്ലേൽ നേരെ അവന്റെ വീട്ടിലോട്ട്. 
"സകീർ കൂയ്.... സകീർ കൂയ്" 
മറുപടി തരുന്നത് മിക്കവാറും ഉമ്മയോ പെങ്ങളോ ആയിരിക്കും. 
"ഓൻ വാപ്പാന്റെ ഒപ്പം ആ തൊടൂലുണ്ടാവും..." 
"ഓൻ കക്കൂസിലാ..." 
"ഇപ്പൊ വരും ഓൻ ചായ കുടിച്ചാണ്..." 
അങ്ങനെ പോണു മറുപടികൾ. മിക്കവാറും പാന്റ്സ്. അല്ലെങ്കിൽ  തുണി. അപൂർവമായി മാത്രം ഷോര്ട്ട്സ്. ബൂട്ട് ഇല്ല. എന്തിനു നേരെ ചൊവ്വേ ചെരുപ്പ് പോലും ഇട്ടിട്ടുണ്ടാകില്ല ഒരെണ്ണം. ഫുട്ബോൾ അല്ലെങ്കിൽ ക്രിക്കറ്റ്...അതിനപ്പുറതെക്ക് വേറെ കളി ഇല്ല. ചളിയിലും ചേറിലും ഉരുണ്ടു ഒരു 12 മണി 12.30 വരെ നീണ്ട കളി. 

[കളിക്കിടക്ക് അനിയനോ അനിയത്തിയോ ഇടയ്ക്കു കേറി വരും. അതുമല്ലെങ്കിൽ അയൽ പക്കത്തെ വേറെ ഏതെങ്കിലും കുട്ടികൾ. കാക്കൂനെ ഇപ്പ വുളിചൂണ്ട്..ആരൊക്കെ വിരുന്നേര് വന്ന്ക്കുന്നു. എല്പ്പം വരാൻ പറഞ്ഞു. പാതി വഴിക്ക് കളി നിറുത്തി നേരെ വീട്ടിലേക്ക്.]

അത് കഴിഞ്ഞു നേരെ കുളി ക്കടവ്. ഷർട്ട്‌ പുല്ലിൽ അഴിച്ചു വെച്ച് ഒരൊറ്റ ചാട്ടം...പിന്നെ അര മുക്കാൽ മണിക്കൂർ നീണ്ടു നിക്കുന്ന നീരാട്ട്. സോപ്പ് വേണ്ടവർ അപ്പുറത്ത് അളക്കുന്ന സ്ത്രീകളുടെ അടുത്തേക്ക് പോയി സോപ്പ് തേക്കുന്നു. പകരമായി അലക്കി കുന്നു കൂട്ടിയ പുതപ്പും മറ്റു തുണികളും പിഴിയാൻ സഹായിക്കുന്നു. കുളിയും കഴിഞ്ഞു തല തോര്തി ഏതെങ്കിലും ഒരു പറമ്പിലൂടെ വീട്ടിലേക്ക്.. പോകുന്ന വഴി മാങ്ങ, അടക്കാ പഴം, കശു മാങ്ങ...അങ്ങനെ പോഷക സമൃതം ആയ പഴങ്ങൾ. അതും കടിച്ചു നേരെ വീട്ടിലോട്ട്. പീടിക പടിയിലോ വഴിയിലോ വെച്ച് ഉപ്പാനെ കാണുന്നു. 
"എവിടായിരുന്നു ഇത്രേം നേരം... വേഗം കുടീൽ പോ.."
എന്ന ഒരു ശാസന... ഉപ്പാനെ കണ്ടപ്പോ ഒളിപ്പിച്ച മാങ്ങയും കടിച്ചു നേരെ വീട്ടിലോട്ട്. പോകുന്ന വഴി വീടിന്റെ മതിലിൽ സൊറ പറഞ്ഞിരിക്കുന്ന വല്ല ഇത്തമാരും വിളിക്കും... 
"എടാ സക്കീറെ .. ഇജ്ജ് ഈ മൂചിമ്മേ ഒന്ന് കേറിക്കാ...ഉച്ചക്ക് കൂട്ടാൻ ഒന്നൂല്ല. ഒന്ന് കേറെടാ..." 
"ഞാൻ കുളി കഴിഞ്ഞു വരാണ്.." 
എന്ന് ചുമ്മാ പറഞ്ഞാലും മൂചിമ്മേ കേറി പത്തു മാങ്ങാ പറിചിട്ടേ വീട്ടില് പോകൂ...അതിലെ ഒരു 4 എണ്ണം തന്നിട്ട് 
"ഇത് ഇമ്മാക്ക് കോട്താളാ.." 
ആ മാങ്ങയും കയ്യിൽ പിടിച്ചു ചാടി ചാടി ഒരു പോക്ക്... വീട്ടില് ചെല്ലുപോ അടുപ്പിൽ നിന്നും പുക ഉയരുന്നത് കാണാം. വല്ല ഓല ക്കൊടി ചീന്തിയോ...വിറകു വെട്ടിയോ അയൽവാസിയുമായി സൊറ പറഞ്ഞോ ഉമ്മ അവിടടുത്ത് തന്നെ ഉണ്ടാകും. ഇനി ഇപ്പൊ കണ്ടില്ലേൽ... 
"ഇമ്മാ..." 
ന്നൊരു നീട്ടി വിളി വിളിച്ചാൽ വിളിപ്പുറത്ത്. 
"ഇജ്ജ് ങ്ങനെ തെണ്ടി തിരിഞ്ഞു നടന്നോ...അനക്കൊന്നും പഠിക്കാൻ ഇല്ലേ...അന്റെ വാപ്പ ഇങ്ങട്ട് വരട്ടെ...ഞാൻ കാണിച്ചു തരാം...." 
"ഇജ്ജ് കുളിച്ചോ..?" 
"ആ പൊയെന്നു കുളിച്ചു..." 
"ഇന്നാ വാ...കഞ്ഞി കുടിച്ചു രണ്ടച്ചരം വായ്ച്ചാൻ നോക്ക്.. വെർതെ ഇപ്പന്റെ കജ്ജ്ന്നു തല്ലു വെട്ച്ചണ്ട.." 
കഞ്ഞി കുടിച്ചു പിന്നെ എഴുത്തും കുത്തും... പിന്നെ ഒരു ഉച്ച മയക്കം.

****

ഇനി ഇപ്പൊ കുറച്ചു പ്രായ പൂർത്തി ആയവർ ആണെങ്കിൽ ഒരു പ്രത്യേക തരാം സൊള്ളൽ ഉണ്ട്. "സൂറാതാ ഇങ്ങളെ ഒന്നും കാണാൻ കിട്ടൂല്ലല്ലോ....പൊറതൊന്നും അറങ്ങാറില്ലേ.." 
"ഇജ്ജ് പോടാ അനക്കല്ലേ ഇപ്പൊ ഞമ്മളെ ഒന്നും മാണ്ടാതെ ഈ വൈക് കണ്ടിട്ടെന്നെ കാലം കൊറേ ആയി..."
അങ്ങനെ നാടു വര്ത്തമാനം പറഞ്ഞങ്ങനെ പോകും. അതിനിടക്ക് വാപ്പയോ പുയാപ്പ്ലയോ വന്നാൽ തട്ടം നേരെ ആക്കി ഇത്ത പിന്തിരിയും. 
"ഹാ എവട്യയിരുന്നു ഇങ്ങള്. കണ്ടിട്ട് കൊറേ ആയല്ലോ..." 
"ഓരോ ചുറ്റു പാട് ആയിട്ടങ്ങനെ പോണൂ.. പിന്നെന്തോക്കെടോ അന്റെ വർത്താനങ്ങൾ..."
ചിലപ്പോ ഒരു സുലൈമാനി വരെ നീണ്ടു പോകും ആ സംഭാഷണം.

****

മനസ്സോ ശരീരമോ ഇതിനപ്പുരതെക്ക് മറ്റൊന്നും ചിന്തിക്കാത്ത സംഭാഷണങ്ങൾ. നാട്ടിലെ എല്ലാ കുട്ടികളും സ്വന്തം മക്കളാണ്. എല്ലാ ആണുങ്ങളും സ്വന്തം അനിയന്മാര് ആണ്. സഹായങ്ങൾ ചോദിക്കാനും നല്കാനും ഒട്ടും മടിയില്ലായിരുന്നു ആര്ക്കും.
"ഇജ്ജ് ഇതൊന്നു അര്ത് തന്ന..."
"ഈ മൂചിമ്മേ ഒന്ന് കേറിക്കാ...."
"ഈ കേറ്റില് ഒന്ന് ഇറങ്ങിക്കാ.."
ഇങ്ങനെ ചോദിക്കാൻ ആര്ക്കും മടി ഇല്ലാത്ത കാലം.

****

ഇപ്പോഴത്തെ കളിയും പ്രവര്ത്തിയും പലരും പറഞ്ഞു പറഞ്ഞു തഴമ്പിചതായതു കൊണ്ട് ഞാൻ പറയുന്നില്ല.

****

ഇനി മറ്റൊരു തലത്തിലേക്ക്...
ഫേസ് ബുക്ക്‌ ചാറ്റിൽ പതിവിനു വിപരീതമായി തെറി കൊണ്ട് അഭിഷേകം ചെയ്യുന്ന ഒരുത്തൻ. ഇങ്ങോട്ട് പറഞ്ഞതിന്റെ ഇരട്ടി അങ്ങോട്ട്‌ പറഞ്ഞു ശീലം ഉണ്ടായിരുന്നെങ്കിലും ക്ഷമ പാലിച്ചു. തിരിച്ചു തെറി കിട്ടാത്തത് കൊണ്ട് അവൻ ചോദിച്ചു 
"നിങ്ങൾ എന്താണ് തിരിച്ചു തെറി പറയാത്തത്?"
"നീ എന്തിനാണ് തെറി പറഞ്ഞത്...?"
അങ്ങനെ പിന്നെ പിന്നെ അവൻ വഴങ്ങി... സ്വന്തം കഥ എന്നോട് പങ്കു വെക്കാൻ തുടങ്ങി. 
തന്നിഷ്ട്ടകരിയായി ജീവിക്കുന്ന അമ്മ. സ്വന്തം ശരീരം മറ്റുള്ളവര്ക്ക് പങ്കു വെച്ച് മനസ്സ് മരിച്ചപ്പോ സ്വന്തം മകളെയും അതിലേക്കു വലിചിഴക്കേണ്ടി വന്നു ആ അമ്മക്ക്. ഈ അമ്മയെയും പെങ്ങളെയും ആവശ്യക്കാർക്ക് എത്തിച്ചു കൊണ്ടുക്കേണ്ടി വരുന്ന മകൻ. അതാണ്‌ ഞാൻ. "നിങ്ങളൊക്കെ എന്ത് ഭാഗ്യം ചെയ്തവർ ആണ്. സുഖവും സമാധാനവും നിറഞ്ഞ ജീവിതം ദൈവം എന്തിനാണ് ഞങ്ങളോട് ഇങ്ങനെ?.."
എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ ആയില്ല. ഈ ലോകത്തെയും.
ഞാൻ അടക്കമുള്ള സമൂഹത്തിന്റെ വാക്കും നോട്ടവും പ്രവര്ത്തിയും ഉണ്ടാക്കുന്ന വിപത്തിനെ ഞാൻ അതിന്റെ മൂര്ധന്യവസ്ഥയിൽ കണ്ടു. ഇത്തരത്തിൽ ഒരു മകൻ, അനിയൻ... ഇവരും ഈ സമൂഹത്തിൽ അല്ലെ ജീവിക്കുന്നത്? ഞാൻ അടക്കമുള്ള സമൂഹം ഇതിനു കാരണക്കാരൻ അല്ലെ.... ഒഴിഞ്ഞു മാറാൻ ആവില്ല ഒരാള്ക്കും...

****

ഇതിൽ നിന്നും സമൂഹം ഒന്നും പഠിക്കുന്നില്ല എന്നതാണ് സത്യം. ഇത്തരത്തിൽ ഉള്ള ഒരായിരം പേരെ അടുത്തരിയേണ്ടി വന്നാലും നമുക്ക് കിട്ടുന്ന ആകെ തുക വട്ട പൂജ്യം ആണ്. 
ഈ നൂറ്റാണ്ടിലെ യുവ സമൂഹത്തിനു സാമൂഹിക പ്രതി ബന്ധത കുറയുന്നു. ഒരു പരിപാടിക്കും ആരെയും കിട്ടുന്നില്ല. എല്ലാരേയും ഒന്നും കൂടി യോജിപ്പിച്ച് കൊണ്ട് വരണം. യുവാക്കൾ ഊര്ജ സ്വലർ ആകണം. 
എന്നും പറഞ്ഞു ഒരു കൂട്ടം പുരോഗമന വാദികൾ ഒരു മീറ്റിംഗ് വിളിച്ചു. ഞാൻ അടക്കമുള്ള യുവാക്കൾ ശ്രോതാക്കൾ ആയി. നെറ്റും പി എസ് സിയും ഐ എ എസും എഞ്ചിനീയർ ഡോക്ടർ എന്ട്രൻസ് അങ്ങനെ ഇന്നത്തെ യുവ സമൂഹം മുന്നോട്ടു വരണ്ട മേഖലകളെ കുറിച്ച് അവർ ഗോരം ഗോരം പ്രസംഗിച്ചു. 
"ഭാവിയിൽ ആരാകണമെന്നാണ് നിങ്ങളുടെ സ്വപ്നം..?"
കേട്ട് തഴമ്പിച്ച ചോദ്യം.
"ഡോക്ടർ....എഞ്ചിനീയർ....കളക്ടർ.."
അങ്ങനെ കേട്ട് തഴമ്പിച്ച ഉത്തരങ്ങളും...
ഇതിനിടക്ക്‌ ഒരു ഉപകര പ്രദമായ കാര്യം ആയിക്കോട്ടെ. വല്ലതുമൊക്കെ ഇവര മനസ്സിലക്കിക്കോട്ടേ എന്നും വിചാരിച്ചു ആ ഫേസ് ബുക്ക്‌ സുഹ്രത്തിന്റെ കഥ ഞാൻ അവരോടു പങ്കു വെച്ചു...
ഇത് കേട്ട സംഘാടകരിൽ പെട്ട ഒരു അധ്യാപകൻ...
"ഇത് വളരെയേറെ ഉപകരപ്രദമായ ഒന്നാണ്. നമ്മുടെ മീറ്റിംഗ് അതിന്റെ ചർച്ചകൾ ഫോട്ടോസ് ഇവയെല്ലാം നമ്മൾ ഫേസ് ബുക്കിൽ ഷെയർ ചെയ്യണം. സോഷ്യൽ മീഡിയകളിൽ നമ്മൾ ഒന്ന് കൂടി ആക്റ്റീവ് ആകണം.

സമൂഹത്തെ നന്മയും തിന്മയും പഠിപ്പിക്കേണ്ട ഒരു അധ്യാപകൻ ഇതിനെ മനസ്സിലാക്കിയത്‌ ഇങ്ങനെ ആണ്. എത്രത്തോളം മലീമസമായിരിക്കുന്നു ഈ സമൂഹം....
ആ സുന്ദരമായ കാലത്തെ കുറിച്ച് സ്വപ്നം കാണാൻ പോലും അർഹതയില്ലതവരായി നാം മാറിയിരിക്കുന്നു.

പണവും സാങ്കേതിക വിദ്യയും എല്ലാം നമുക്ക് വേണ്ടതിൽ അധികം ഇന്നുണ്ട്. പരസ്പര വിശ്വാസം മാത്രം ഇല്ല. കൂടെ നടക്കുന്നവനെയോ യാത്ര ചെയ്യുന്നവനെയോ സ്ത്രീക്ക് പേടിയാണ്. താനും ഒരു ഡൽഹി പെണ്‍കുട്ടി ആയെക്കുമോ എന്ന പേടി. ഞാൻ അങ്ങനെ ഉള്ള ആളല്ല എന്ന് പറയാൻ നമുക്കും കഴിയില്ല. അറിയാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ തട്ടിയാൽ അത് ഇന്ന് സ്ത്രീ പീഡനം ആണ്.
അറിയാതെ ആണോ അറിഞ്ഞിട്ടാണോ എന്നുള്ളത് അത് ചെയ്ത വ്യക്തിക്ക് പോലും പറയാൻ കഴിഞ്ഞില്ല. മാറി വന്ന സ്ത്രീയുടെ വസ്ത്ര ധാരണയെ കുറ്റം പറഞ്ഞു ഒഴിയാൻ കഴിയുമോ നമ്മൾ യുവ സമൂഹത്തിനു?

"ഇങ്ങളെ ഇപ്പൊ ഒന്ന് കാണാൻ കിട്ടുന്നില്ല" എന്നൊരു സ്ത്രീയോട് ഒരു പുരുഷൻ പറഞ്ഞാൽ അത് ഇന്ന് തെറി ആണ്. 

പുഴക്കരയിൽ അളക്കുന്ന സ്ത്രീകള് അപ്പുറത്ത് കുളിക്കുന്ന ചെക്കന്മാർ.

സ്വപ്നത്തിൽ പോലും കാണാൻ കഴിയുമോ ഇനി ഇങ്ങനെ ഒന്ന്??

Tuesday, April 29, 2014

എന്റേതും നിന്റേതും

തെന്നലും തലോടലും ചാറ്റൽ മഴയും
ഇളം വെയിലും നിന്റെതായിരുന്നു.
എനിക്കുള്ളതോ...
കൊടുങ്കാറ്റും കണ്ണീരും
പിന്നെ കുറച്ചു നഷ്ട്ട സ്വപ്നങ്ങളും.

Friday, April 25, 2014

യാധ്രശ്ചികം...

അങ്ങാടിപ്പുറം മുതൽ എറണാംകുളം വരെ. കഴിഞ്ഞ രണ്ടര വർഷം നീണ്ട ട്രെയിൻ യാത്ര ആയിരുന്നു. അതിപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. ഈ കാലയളവിൽ സ്വന്തം വീട്ടിൽ തികച്ചു ഒരു മാസം താമസിചിട്ടുണ്ടാകില്ല. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോഴുള്ള വീട്ടിൽ പോക്ക്. ശനിയാഴ്ച പത്തു പതിനൊന്നു മണി ആകും വീട്ടിലെത്താൻ. ഞായറാഴ്ച ഉച്ച കഴിയുമ്പോഴേക്കും വീണ്ടും എറണാംകുളതെക്ക് മടക്കം. ഇരുന്നോ നിന്നോ കിടന്നോ ഉള്ള ട്രെയിൻ യാത്ര. ചിലപ്പോൾ കൂട്ടുകാരുടെ കൂടെ മറ്റു ചിലപ്പോൾ ഒറ്റക്ക്. ചില ദിവസങ്ങളിൽ യാഥ്രിശ്ചികമായി നീണ്ട കാലയളവിനു ശേഷം കാണുന്ന കൂട്ടുകാരന്റെ കൂടെ.
"എത്ര കാലമായെടാ കണ്ടിട്ട്.... ഇപ്പൊ എന്ത് ചെയ്യുന്നു?... വീട്ടിലൊക്കെ സുഖം തന്നെ അല്ലെ?... നമ്മടെ പഴയ ടീമിനെ ആരെയെങ്കിലും കണ്ടിരുന്നോ?" അങ്ങനെ നീളുന്ന സുഖാന്വേഷണം. ചിലർ ആ യാത്രയിൽ ഒപ്പം കൂടുന്നു. മറ്റു ചിലർ കൂടെ ഫ്രന്റ്സ് ഉണ്ട്. അപ്പൊ ഇനിയും കാണാം എന്നും പറഞ്ഞു പിരിയുന്നു.
പല യാത്രകളിലും അത്ബുധപ്പെടുത്തിയ ഒരു കാര്യമുണ്ട്... ചിലർ അപരിചിതരുമായി എത്ര പെട്ടെന്നാണ് കൂട്ട് കൂടുന്നത്? എനിക്ക് കഴിയില്ല അത്ര പെട്ടെന്ന് വേറെ ഒരാളുമായി ചങ്ങാത്തം കൂടാൻ. ആ യാത്ര മുഴുവനാകുന്നത് വരെ അവരങ്ങനെ സംസാരിച്ചു കൊണ്ടിരിക്കും. വെറുതെ തീരേണ്ട യാത്രയിൽ ഒരു സുഹ്രത്തിനെ കൂടി നേടുന്നവർ. ചിന്തിച്ചിട്ടുണ്ട് പലപ്പോഴും എനിക്കെന്താ അങ്ങനെ കഴിയാതെ എന്ന്.
ചില ദിവസങ്ങളിൽ യാധ്രശ്ചികമായി കാണുന്ന സുന്ദരികൾ. ഇന്ന് വരെ കണ്ടിട്ടുണ്ടാവില്ല അവളെ. ഇനി ഒട്ടു കാണാനും പോകുന്നില്ല. എന്നാലും അവളെ കാണാതെ കണ്ടു സ്വപ്നങ്ങൾ നെയ്യുന്നു. പിന്നീടുള്ള യാത്ര അവളുടെ കൂടെയാണ്. അവളോട്‌ ഒട്ടിയിരുന്നു ചെറിയ മഴ ചാറ്റലും കൊണ്ട് ഓരോന്ന് പറഞ്ഞു ചിരിച്ചു യാധ്രശ്ചികമായി കണ്ട സുന്ദരിയോട്‌ കൂടെ. അവൾ ഇറങ്ങുമ്പോൾ കണ്ണിൽ നിന്ന് മായുവോളം അവളെ പിന്തുടരുന്നു. പിന്നെ ഇത് വരെ കണ്ട സുന്ദര സ്വപ്നത്തിനു ദൈവത്തിന് നന്ദിയും പറഞ്ഞു ജനലിലോട്ടു തല ചായ്ക്കുന്നു. അല്ലെങ്കിൽ കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത സിനിമയിലേക്കോ കേട്ടിട്ടും കേട്ടിട്ടും മതി വരാത്ത ഗാനതിലെക്കോ കണ്ണും കാതും നല്കുന്നു.
ചില പാട്ടുകൾക്ക് മനുഷ്യന്റെ ഹൃദയത്തെ തൊടാനുള്ള കഴിവുണ്ട്. ഞാൻ ഒരു ട്രെയിനിൽ ആണെന്നോ കൂടെ മറ്റു യാത്രക്കാർ ഉണ്ടെന്നോ ഒന്നും അപ്പോൾ അറിയില്ല. മിക്കപ്പോഴും ആ പാട്ടിന്റെ ഉള്ളടക്കം പ്രണയം ആയിരിക്കും (ആയിരിക്കും എന്നല്ല ആണ്....). പ്രണയതിനല്ലാതെ ഹൃദയത്തെ തൊടാൻ മറ്റേതു വികാരത്തിനാണ് കഴിയുക? (അത് മറന്നു. ചില വേദനകള്ക്ക് കഴിയും. ഹൃദയത്തെയും മനസ്സിനെയും ഒരുമിച്ചു തൊടാൻ). അങ്ങനെ അതിൽ ലയിച്ചങ്ങനെ യാത്ര തുടരും.
ഒരിക്കൽ മാത്രം യാധ്രശ്ചികത എന്റെ കൂടെയും കൂടി. അങ്ങടിപ്പുറത്തു നിന്നും വണ്ടി ഷോർണൂർ എത്തി. കൂടുതൽ നല്ല ഇരിപ്പിടം നോക്കി നടന്ന ഒരു പെണ്‍കുട്ടിയും അവളുടെ അനിയനും കൂടെ എന്റെ അടുത്ത് വന്നിരുന്നു. ഇതായിരുന്നോ അവർ അന്വേഷിച്ച ഇരിപ്പിടം എന്ന് അത്ഭുതപ്പെട്ടു. എന്നത്തേയും പോലെ ഒരു യാത്ര പ്രതീക്ഷിച്ച എനിക്ക് നേരെ അവൾ ആദ്യത്തെ ചോദ്യം എറിഞ്ഞു. ലാപ്ടോപിൽ കണ്ണും നട്ടിരിക്കുന്ന എന്റെ ഫേസ് ബൂകിലെ ഒരു ഫോട്ടോ ചൂണ്ടി.... "ഇതാരാ..?" എന്ന്. "അത് കൂട്ടുകാരാൻ ആണ്. ഒരു യാത്ര പോയപ്പോ എടുത്ത ഫോട്ടോ ആണ്..." എന്നാ മറുപടിയും കൊടുത്തു. അവള് പിന്നെയും ചോദ്യം ചോദിക്കാനാണ് പുറപ്പാടു എന്ന് മനസ്സിലായപ്പോ ലാപ്ടോപ് മടക്കി വെച്ച് അവളുടെ കേൾവിക്കാരൻ ആയി. അവളങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കു വെച്ച് അനിയനെ പരിചയപ്പെടുത്താനും അവൾ മറന്നില്ല. സൌത്ത് റെയിൽവേ സ്റ്റേഷൻ എത്തിയതറിഞ്ഞില്ല. "ശരി എന്നാ... വിധി ഉണ്ടേൽ ഇനിയും കാണാം" എന്നാ ആശംസാ വാക്കും പറഞ്ഞു അവൾ അനിയന്റെ കൂടെ യാത്രയായി. ദൈവമേ ഈ വിധി ഉണ്ടാക്കണേ എന്നും പ്രര്തിച്ചു ഞാനും റൂമിലേക്ക്‌ തിരിച്ചു. യാധ്രശ്ചികത എന്നെ കൈ വിട്ടില്ല. മടക്ക യാത്രയിൽ ശോര്നൂരിൽ നിന്നും അവളൊരിക്കൽ കൂടി എന്റെ കൂടെ കൂടി. ഈ രണ്ടു യാത്രയിൽ ഒരിക്കൽ പോലും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പേര് ചോദിച്ചില്ല എന്നത് ഒരു വസ്തുത ആണ്. എന്താണെന്നു ചോദിച്ചാൽ അതിന്റെ ഉത്തരവാദിത്വവും യധ്ര്ശ്ചികതയുടെ തലയിൽ കെട്ടി വെക്കാനെ എനിക്ക് കഴിയൂ.
പിന്നീടങ്ങോട്ട് ഇന്ന് വരെ യാത്ര ആവർത്തന വിരസത മാത്രം തന്നു. ഒരു യാധ്രശ്ചികതയെയും കാത്തു കാത്തു യാത്ര വീണ്ടും തുടരുന്നു.

Thursday, April 24, 2014

എന്തോ.. എനിക്കിഷ്ട്ടമാണ് എന്നെ.

ജീവിതം അങ്ങനെ  ഒഴുക്കിലങ്ങനെ പോയിക്കൊണ്ടിരിക്കുന്നു. രാവിലെ എണീക്കുന്നു. പല്ല് തേക്കുന്നു. പാചകം ചെയ്യുന്നു. കുളിക്കുന്നു. എന്തോക്കെയെ എടുത്തു അണിയുന്നു. ഓഫീസിൽ പോകുന്നു. ചില ദിവസങ്ങളിൽ എന്തെന്നില്ലാത്ത സന്തോഷം. ഇഷ്ട്ടപ്പെട്ട പാട്ടും കേട്ട് നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ അങ്ങനെ നടക്കുന്നു. സങ്കടം തോന്നുന്ന ദിവസങ്ങളിൽ എല്ലാം മറന്നു എല്ലാ തെറ്റുകളെയും ഒരിക്കൽ കൂടി ഓർമിചെടുത്തു ഒരു അവലോകനം നടത്തുന്നു. ആ സമയത്ത് മനസ്സില് തോന്നിയതെല്ലാം ചെയ്തു കൂട്ടുന്നു. പിന്നീടത്‌ വിഡ്ഢിത്തരം ആയിരുന്നു എന്ന് പല വട്ടം മനസ്സിലാക്കിയിട്ടുണ്ട് എങ്കിലും.
മറന്നു കളഞ്ഞ പ്രണയം വീണ്ടും മനസ്സില് കൂട് കൂട്ടി തുടങ്ങിയിരിക്കുന്നു. അവളാനെങ്കിലോ ഇലക്കും മുള്ളിനും അടുക്കുന്നില്ല എന്നാ അവസ്ഥ. അവളെ കുറ്റം പറയാൻ പറ്റില്ല. അവള്ക്ക് അവളുടെതായ തീരുമാനങ്ങളും സങ്ങല്പ്പങ്ങളും ഉണ്ടാകും. സ്നേഹം നിര്ബന്ധിച്ചോ വാശി പിടിച്ചോ മേടിക്കാൻ പറ്റുന്നതല്ലല്ലോ. എന്തോ ഒരു കൂട്ട് വേണം എന്ന് തോന്നുന്നു. ഓഫീസിലും ഫ്ലാറ്റിലും കൂടെ ആളുണ്ടെങ്കിലും അവരൊന്നും പോര എന്നൊരു തോന്നൽ.
അപൂർവമായി കിട്ടുന്ന ചില നിമിഷങ്ങൾ. മനസ്സും ശരീരവും മറന്നുള്ള ചിരികൾ. ഈ ലോകത്ത് ഏറ്റവും ഭാഗ്യവാൻ ഞാൻ ആണ് എന്നുള്ള തോന്നാൽ. പലപ്പോഴും അത് ശരിയാണെന്ന് വീണ്ടും വീണ്ടും തോന്നുന്നു. സങ്കടങ്ങളെയും ബുദ്ധിമുട്ടുകളെയും അതിന്റെ പാട്ടിനു വിട്ട് തന്റെ സന്തോഷ നിമിഷങ്ങളിൽ എല്ലാം മറന്നു ലഹരിക്ക്‌ അടിമപ്പെട്ടവനെ പോലെ ഇങ്ങനെ നടക്കുക.
അല്ലെങ്കിലും ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ഇപ്പോഴും ലഹരിയാണ്. സന്തോഷം വരുമ്പോഴും വല്ല ലഹരി പദാർത്ഥങ്ങൾ കഴിക്കുമ്പോഴും ആണ് മനുഷ്യൻ എല്ലാം മറക്കുന്നത്. ആ സമയങ്ങളിൽ കിട്ടുന്ന അനുഭൂധി അവര്നനീയമാണ്. വാക്കാലോ പ്രവര്തിയാലോ അത് വിവരിക്കാൻ സാധ്യമല്ല. പലപ്പോഴും എനിക്ക് തന്നെ അറിയില്ല ഞാൻ എന്തിനാണ് ഇങ്ങനെ സന്തോഷിക്കുന്നത് എന്ന്. എന്തിനാണ് ഇങ്ങനെ എല്ലാം മറന്നു ചിരിക്കുന്നത് എന്ന്.
പ്രണയം, സ്വപ്നങ്ങൾ, വീണ്ടു വിചാരങ്ങൾ, കണ്ടെത്തലുകൾ, തേടിപ്പിടിക്കലുകൾ... ജീവിതം അങ്ങനെ പോയി ക്കൊണ്ടിരിക്കുന്നു. ഒര്മിച്ചു വെക്കാൻ എന്തുണ്ട് എന്നാ ചോദ്യത്തിനു ഇപ്പോഴും മറുപടി ഇല്ല. എന്തൊക്കെയോ എവിടെയൊക്കെയോ ഉണ്ട്. അത് പലപ്പോഴും തികട്ടി വരുന്നും ഉണ്ട്. അതൊക്കെ തന്നെയാണ് ഈ സന്തോഷത്തിന്റെ കാരണം.
അതല്ലെൽന്കിൽ സമ്മതം ആണെന്ന് ഉറപ്പിച്ചു പറയാത്ത കാമുകി (എന്ന് പറയാൻ പറ്റുമോ എന്നറിയില്ല) യുടെ വഴക്ക് പലപ്പോഴും എന്റെ സന്തോഷത്തിനു കാരണമാണ്. ആ വഴക്കുകൾ പലപ്പോഴും മറ്റൊരു തരത്തിൽ ഉള്ള ലഹരിയും അനുഭൂധിയും നല്കുന്നു.
എന്നും ഇപ്പോഴും തന്റെ കൂട്ടുകാരി എന്നും കരുതി അവളെ പറ്റി കുറ്റം പറയുന്നവരോട് വഴക്കടിച്ചു അവളുടെ കുറവുകളെ, തെറ്റുകളെ ഒന്നും അല്ലാതാക്കി കണ്ടു എന്ത് കൊണ്ട് ആണ്‍ കുട്ടികൾക്ക് മാത്രം ഇതൊകെ ആവാം എന്നൊരു ഉത്തരവും കണ്ടെത്തി മനസ്സിനെ സന്തോഷിപ്പിക്കുന്നു. പലപ്പോഴും അവൾ സ്വപ്നത്തിൽ പോലും എന്നെ പറ്റി നല്ലത് വിചാരിക്കുകയോ തനിക്കു വേണ്ടി മറ്റൊരാളോട് വഴക്കടിക്കുകയോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി അറിയാം എങ്കിലും അവൾ തന്റെ ആരൊക്കെയോ എന്തൊക്കെയോ ആണ് എന്ന വിചാരവും ജീവിതത്തിനു ഒരു ഊര്ജം നല്കുന്നു. സ്മാർട്ട്‌ ഫോണിന്റെ ടച്ചിലൂടെ തൊട്ടു കൂട്ടുന്ന വാക്കുകൾ. അതങ്ങനെ കാടും മലയും കേറി പോകുന്നു. വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ലെന്നതിന്റെ മറ്റൊരു പര്യായമാണ് തൊട്ടു കൂട്ടിയതിനെയും തിരിച്ചെടുക്കാൻ പറ്റില്ല എന്നത്. അയച്ചു കഴിഞ്ഞു നിമിഷങ്ങള്ക്കകം ഇത് വേണമായിരുന്നോ എന്ന് തോന്നും. അപ്പോഴേക്കും അതിന്റെ മറുപടി ആരോ അച്ചടിച്ച്‌ വെച്ച മുഖപടം ആയി തിരിച്ചു വരുന്നു. മനുഷ്യന്ടെ വികാര വിജരങ്ങൾ അവലോകനം ചെയ്യാൻ ആ മുഖ പടങ്ങല്ക്ക് എത്രത്തോളം കഴിയും? അതിനുത്തരം അറിയില്ലെങ്കും മറുപടി മറ്റൊരു മുഖപടം (മുഖം മൂടി എന്ന് പറഞ്ഞാലും കുഴപ്പമില്ല) ആയി തിരിച്ചു പോകുന്നു.അങ്ങനെ രണ്ടു തള്ള വിരലുകൾ കൊണ്ട് പലതും അടിച്ചു കൂട്ടുന്നു.
അങ്ങനെ ചിരിച്ചും കരഞ്ഞും (എന്തോ....നന്നായൊന്നു കരഞ്ഞിട്ടു കാലം കുറെ ആയി - പക്വത വന്നതാണോ? ആവോ?...) ജീവിതം ഇങ്ങനെ പോകുന്നു. പതിയെ ഒഴുകുന്ന പുഴയോട് കൂടെ അങ്ങനെ നീന്തുന്നു. വലിയ ആഴമോ ചുഴികളും ഇല്ലാതെ സ്വസ്ഥമായി നീന്തുന്നു. ചിലപ്പോൾ അവസാനം ഒരു വലിയ ചുഴിയിലോ പടുകുഴിയിലോ ആയിരിക്കാം. അതൊന്നും മുൻകൂട്ടി കാണാൻ മനുഷ്യന് കഴിയില്ലല്ലോ.
ഹാ.... എല്ലാത്തിനും ഒരവസാനം ഉണ്ടാകും. നല്ലതോ ചീത്തയോ... ഇത് രണ്ടിനും ഇടയിലോ ഉള്ള ഒരവസാനം.. അത് വരെ ഇങ്ങനെ പോവുക തന്നെ.