Tuesday, May 24, 2011

എന്താ എന്നെ ആരും പ്രേമിക്കാത്തത്....!

ഞാന്‍ പ്രേമിച്ചവരൊക്കെ എന്ത് കൊണ്ടാണ് എന്നെ തിരിച്ചു പ്രേമിക്കാതത്....?
സൌന്ധര്യമില്ലാഞ്ഞിട്ടല്ല..........
അതെന്താ നീ അത്രക്കും ഗ്ലാമര്‍ ആണോ....?
അതോണ്ടല്ല....
പിന്നെ....?
എന്നേക്കാള്‍ സൌന്ദര്യം കുറഞ്ഞവര്‍ കാമുകിമാരോടൊപ്പം വിലസുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.....
പിന്നെ എന്തോണ്ടാ എന്നെ ആരും പ്രേമിക്കാതത്.....?
നിന്ടെ സ്വഭാവം ചീത്ത ആയിട്ടായിരിക്കും.....
അതിനു ഞാന്‍ കള്ളു കുടിക്കില്ല, പുക വലിക്കില്ല, ആരും കേട്ടാല്‍ അയ്യേ എന്ന് പറയത്തക്ക ഒരു ചീത്ത സ്വഭാവവും എനിക്കില്ല....
പക്ഷെ കള്ളു കുടിയന്മാര്കും, പുക വലിക്കാര്‍ക്കും, ഒരാളെങ്കിലും കണ്ടിട്ട് അയ്യേ എന്ന് പറഞ്ഞവര്‍ക്കൊക്കെ കാമുകിമാരുണ്ട്......
എന്നിട്ടും എന്നെ ആരും പ്രേമിക്കുന്നില്ല.....
വേറെ ഒന്നുമല്ല നിന്ടെ കയ്യില്‍ കാശ് ഇല്ലാഞ്ഞിട്ടാണ്....
ഒന്ന് പോ അവിടുന്ന്.....
നീ നുണ പറയുകയാ....
എന്റെ അത്രേം പണം ഇല്ലാതവന്മാര്‍ എന്റെ മുന്നിലൂടെ കാമുകിമാരോടൊപ്പം വിലസുന്നത് ഞാന്‍ കണ്ടിട്ടുണ്ട്......

എന്ത് കൊണ്ടാ എന്നെ ആരും തിരിച്ചു പ്രേമിക്കതത്.....?






                                                                                                                                      [മുഹമ്മദ്‌ ഫാഇസ്]  
  

Wednesday, May 18, 2011

പ്രണയം

 പ്രണയം



 പ്രണയം 
എനിക്ക് കണ്ണ് നീര്‍ തുള്ളിയായിരുന്നു
ഏറ്റവും പവിത്രമായ 
വികാരതിന്ടെ ഉപ്പു രസമുള്ള തെളിമയുള്ള
ലോല ഹൃധയനാക്കുന്ന 
ഡിസംബറിലെ അരുവി പോലെ
തെളിഞ്ഞ
ചെറു ചാലിറ്റൊഴുകിയ 
വീണ്ടു വിജാരമായിരുന്നു.

പ്രണയത്തെ 
ഞാന്‍ കേട്ടത് ഒരു വല കിലുക്കം പോലെ ആയിരുന്നു.
മഞ്ഞു തുള്ളി നനയാതെ പാവാട പൊക്കി പിടിച്ചു പാട വരമ്പിലൂടെ ഓടുന്ന  
സുന്ദരിയുടെ കുപ്പി വള കിലുക്കം പോലെ
സുന്ദരമായ ശബ്ദം പോലെ ആണ് ഞാന്‍ പ്രണയത്തെ കേട്ടത്.

പ്രണയത്തെ ഞാന്‍ കണ്ടത്
ആദ്യ കണ്മണിയുടെ കവിളിലെ ചുവപ്പ് പോലെ ആയിരുന്നു 
അത്  സുന്ദരവും അത് പോലെ  മൃദുലവും ആയിരുന്നു.

പ്രണയം 
അമ്മയുടെ വഴക്ക് പോലെ ആയിരുന്നു
അതില്‍ നിന്നും എനിക്ക് പലതും പഠിക്കാന്‍ ഉണ്ടായിരുന്നു.

അവള്‍ക്ക് പ്രണയം 
പൂമ്പാറ്റയുടെ ചിറകിലെ പൂമ്പൊടി പോലെ ആയിരുന്നു
ഒരു സ്പര്‍ശനം കൊണ്ട് 
എല്ലാം മറന്നു
എന്ടെതായ  പൂമ്പൊടി പോലെ
ഇന്നും എന്ടെ കൈകള്‍ ഞാന്‍ കഴുകാതത് ആ പൂമ്പൊടി
എന്നെ വിട്ടു പോകാതിരിക്കാന്‍ ആയിരുന്നു. 




                                                                                                                            [മുഹമ്മദ്‌ ഫാഇസ്]

Sunday, May 8, 2011

ലോഗ് ഔട്ട്‌ ചെയ്യുന്നതിന് മുംബ് ഒരു മെസ്സേജ് എങ്കിലും......





                അന്ന് ഞാന്‍ എന്‍റെ ഫേസ് ബുക്ക്‌ തുറന്നു നോക്കി. അവളുടെ മെസ്സെജിനായി. അന്നും നിരാശയായിരുന്നു ഫലം. ഒരൊറ്റ മെസ്സേജും അവളുടെതായി ഇല്ല. ഫ്രണ്ട്സ് ഓണ്‍ ചാറ്റില്‍ കണ്ട ആണ്കുട്ടികളോട് മനസ്സില്ല മനസ്സോടെ ചാറ്റ് ചെയ്തു. അല്ലെങ്കില്‍ അവരെന്തു വിജാരിക്കും എന്ന് കരുതി. ഓരോ ടെക്സ്റ്റ്‌ ടൈപ്പ് ചെയ്യുമ്പോഴും മനസ്സില്‍ നിറയെ അവളായിരുന്നു. എന്‍റെ ഓരോ ടെക്സ്റ്റ്‌ ഉം ഓരോ ചോര തുള്ളികലായിരുന്നു. അത് ഒറ്റി ഒറ്റി അവസാനം കണ്ണീര്‍ തുള്ളിയായി. ടെക്സ്റ്റ്‌ ടൈപ്പ് ചെയ്യുമ്പോ ഞാന്‍ കരയുകയായിരുന്നു. ഓരോ വട്ടം സ്പേസ് കീ അമര്തുമ്പോഴും ഞാന്‍ കണ്ണ് നീര്‍ തുടച്ചു. ഫ്രണ്ട്സ് ഓണ്‍ ചാറ്റിലേക്ക് വീണ്ടും കണ്ണ് പോയി. അവളുടെ ഒരൊറ്റ മെസ്സേജ് പോലും. മറ്റു പ്രൊഫൈലുകളില്‍ അവളുടെ മെസ്സേജ് ഇടയ്ക്കിടയ്ക്ക് കാണാമായിരുന്നു. പക്ഷെ എനിക്ക് ഒരൊറ്റ മെസ്സേജ് പോലും.
മൗസ് പൊയന്റെര്‍ പല വട്ടം ലോഗ് ഔട്ട്‌ ചെയ്യാന്‍ പോയെങ്കിലും ഞാന്‍ പിടിച്ചു നിര്‍ത്തി. "വേണ്ട.....ഇപ്പോള്‍ ലോഗൌട്ട് ചെയ്യണ്ട...റിപ്ലേ ഉടന്‍ കിട്ടിയില്ലെങ്കില്‍ അവള്‍ പിണങ്ങും......"
"നിനക്കറിയുമോ നിനക്ക് വേണ്ടി മാത്രമാണ് 450 ഓളം കൂട്ടുകാരുണ്ടായിരുന ഓര്‍ക്കുട്ട് അകൌണ്ട് ഡിലീറ്റ് ചെയ്ത് ഫേസ് ബുക്ക്‌ തുടങ്ങിയത്....പക്ഷെ നീ.....ഒരൊറ്റ മെസ്സേജ് പോലും അയക്കാതെ.....അതിനു മാത്രം ഞാനെന്ദു തെറ്റാണ് നിന്നോട് ചെയ്തത്....?"
കണ്ണ് നീര്‍ തുള്ളികള്‍ ചാലിട്ടൊഴുകി കീ ബോര്‍ഡില്‍ തട്ടി ചിന്നി ചിതറി....
അപ്പോഴും മറ്റു അക്കൌണ്ടിലേക്ക് അവളുടെ മെസ്സേജ് പോകുന്നുണ്ടായിരുന്നു. "ഹായ് ഡാ, ഫോട്ടോ സൂപ്പര്‍..."
"ആരുമായിട്ട ചാറ്റിങ്..."
എന്നിങ്ങനെ ഞാന്‍ പ്രതീക്ഷിച്ച മെസ്സേജ് എല്ലാം മറ്റു അക്കൌണ്ടിലേക്ക്.....
ആ മെസ്സജുകള്‍ വായിക്കുമ്പോ എന്റെ ഹൃദയം വിങ്ങുകയായിരുന്നു......കണ്ണീര്‍ ചാലിട്ടൊഴുകി.....
കണ്ണ് നീര്‍ കൊണ്ട് കീ ബോര്‍ഡ്‌ നനഞു കുതിര്‍ന്നു.....
അത് കണ്ടിട്ടെന്ന്  തോന്നുന്നു UPS കരയാന്‍ തുടങ്ങി.......
മെല്ലെ മെല്ലെ കരഞ്ഞ UPS കരച്ചില്‍ ഉറക്കെയാകി.......
എന്ടെ വിഷമം മറ്റൊരാളുമായി പങ്കു വെക്കാന്‍ എനിക്കിഷ്ടമായിരുന്നില്ല. ....മനസ്സില്ല മനസ്സോടെ മൗസ് പൊയന്റെര്‍ ലോഗ് ഔട്ട്‌ലേക്ക് നീങ്ങി....
അവസാനത്തെ കണ്ണ് നീര്‍ ഒറ്റിയപ്പോഴേക്കും കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ആയിരുന്നു....   




                                                                                                                                         [മുഹമ്മദ്‌ ഫാഇസ്]

Saturday, May 7, 2011

മുലപ്പാല്‍


















മുറ്റത്തിരുന്ന് അവൾ കുഞ്ഞിനെ മുലയൂട്ടി.
അന്ന് ഇടവഴിയിലൂടെ പോയിരുന്നവര്‍ അവളെ നോക്കി.
മുല കുടിക്കുന്ന കുഞ്ഞിനേയും.
അവരുടെ കണ്ണുകള്‍.
മുലകുടിക്കുന്ന കുഞ്ഞിന്ടെ മുഖത്തായിരുന്നു.
കുഞ്ഞു പേടിച്ചില്ല.
കരഞ്ഞില്ല.
അവള്‍ മാറിടം മറച്ചതുമില്ല.
ആ മുലകൾ പിന്നെയും ചുരത്തി.
കുഞ്ഞിനു മതിയാവോളം.....

ഇന്നവൾ വീണ്ടും കുഞ്ഞിനെ മുലയൂട്ടി.
മടിയില്‍ അവളുടെ കുഞ്ഞ്.
പക്ഷെ അവള്‍ മാറിടം മറച്ചിരുന്നു.
പക്ഷെ.
റോഡിലൂടെ പോകുന്നവര്‍.
നോക്കികൊണ്ടിരുന്നു.
കുഞ്ഞിന്ടെ മുഖത്തേക്കല്ല.
അവളുടെ മുലകളിലേക്ക്.
അവള്‍ പിന്നെ മുല ചുരത്തിയില്ല.
കുഞ്ഞ് കുടിച്ചതുമില്ല.....

അവര്‍ വീണ്ടും നോക്കി 
കാമ വെറിയോടെ.
മുലപ്പാല്‍ ചുരത്തുന്ന അമ്മയുടെ മുലകളിലേക്ക്....

- പായി 


നന്ദി മറന്നവര്‍......അവര്‍ സ്നേഹവും മറന്നു.........

നന്ദി മറന്നവര്‍......അവര്‍ സ്നേഹവും മറന്നു.........



കാലം ആകെ മാറിയിരിക്കുന്നു.....
കാലത്തോടൊപ്പം മനുഷ്യനും, പക്ഷി ലതാധികളും, വൃക്ഷങ്ങളും, എല്ലാവരും.....

അന്ന്...
മുട്ട വിരിഞ്ഞു പുറത്തു വന്ന കോഴിക്കുഞ്ഞിന് പുറകെ ഓടിയപ്പോ കോഴി കൊത്താന്‍ വന്നു.....
കാരണം....
കോഴിക്ക് അതിന്ടെ കുഞ്ഞിനെ ഇഷ്ടമായിരുന്നു.....

തെങ്ങ്....
തെങ്ങിന്‍ ചുവട്ടില്‍ നിന്നപ്പോള്‍ ഉമ്മ പറഞ്ഞു മാറി നിക്ക്...
തേങ്ങ തലയില്‍ വീഴും....
ഹേ....
വേണ്ട...
തെങ്ങ് ചതിക്കില്ല.....
കാരണം 
തെങ്ങിന്  നന്ദി ഉണ്ടായിരുന്നു....

തത്ത.....
ദിവസവും പാല് കൊടുത്തപ്പോ....
അത് നന്ദി പറഞ്ഞിരുന്നു...
അതിനും നന്ദി ഉണ്ടായിരുന്നു...

പട്ടി എന്നും വാലാട്ടിയതും...
നന്ദി കൊണ്ട് മാത്രമായിരുന്നു.....

ഇന്ന്...

തത്ത നന്ദി മറന്നു....
പട്ടിയും......


കുഞ്ഞിനെ പിടിക്കാന്‍ ചെന്നപ്പോ കോഴി കൊത്താന്‍ വന്നില്ല....
തേങ്ങ....
തലയിലല്ലാതെ വീഴില്ല......

കോഴിയും.....തത്തയും......പട്ടിയും.....തെങ്ങും...........

എല്ലാവരും....
നന്ദി മറന്നു......

നന്ദി മാത്രമല്ല.....
സ്നേഹവും.....




                                                                                                                                        [മുഹമ്മദ്‌ ഫാഇസ്]

Friday, May 6, 2011

"ശമ്പളം വാങ്ങിയവന്‍......ഒച്ചയുണ്ടാക്കി ശമ്പളം വാങ്ങിയവന്‍....."

"ശമ്പളം വാങ്ങിയവന്‍......ഒച്ചയുണ്ടാക്കി ശമ്പളം വാങ്ങിയവന്‍....."



അന്നത്തെയും ക്ലാസ്സ്‌ പതിവ് പോലെ തന്നെ....
അലോസരപ്പെടുത്തുന്ന സ്ഥിരം വാക്കുകള്‍......കണക്കും, സയന്‍സും, കമ്പ്യൂട്ടറും.....സ്ഥിരം സബ്ജക്റ്റ് ......
അയാള്‍ കുറെ നേരം ക്ലാസ്സെടുത്തു....ഒന്നും മിണ്ടാതെ വെറുപ്പോടെ കേട്ടിരുന്നു.......
ഓ...ദൈവമേ....ഈ ക്ലാസ്സ്‌ ഒന്ന് കഴിഞ്ഞിരുന്നെങ്കില്‍.....
സമയം ഇഴഞ്ഞു നീങ്ങി...
അവസാനം ബെല്ലടിച്ചു.....ഇടവേള.....
ആശ്വാസം.....

അല്ലേലും അവന്മാരെ പറഞ്ഞിട്ട് കാര്യമില്ല, അവന്മാരെന്ന്നു വെച്ചാല്‍ അധ്യാപകര്‍......അധ്യപഹയന്മാര്‍....
വെറുതെ ഒച്ചയുണ്ടാക്കി ശമ്പളം വാങ്ങുന്നവര്‍.....

കാലം തിരമാലയെ പോലെയാണ്.....അത് ആരെയും കാത്തു നില്കില്ല....
അയാള്‍ മഹാനായ ആ അദ്ധ്യാപഹയന്‍.....അന്ന് പറഞ്ഞ വാക്കുകള്‍.....
പറഞ്ഞത് അത് എത്ര ശരിയാണ്......
ഒച്ചയുണ്ടാക്കി ശമ്പളം വാങ്ങിയവണ്ടേ വാക്കുകള്‍......
അല്ലേലും അയാള്‍ അങ്ങനെ ഇടയ്ക്കു നല്ല പോയിന്റ്‌ പറയും......

അന്ന് അതത്ര കാര്യമാകിയില്ല.....
പക്ഷെ ഇന്ന്.....
കാലം തിരിച്ചടിച്ചു....
അതെ നാണയത്തില്‍ മറുപടി തന്നു....

ഞാന്‍ കണ്ണ് തുറന്നു....
എന്നെ നോക്കി കണ്ണിറുക്കുന്ന കുട്ടികള്‍....
നിരനിരയായി ഇട്ട ബെന്ജിലിരുന്നു അവര്‍ എന്നെ നോക്കി പല്ലിളിച്ചു........
അവര്‍ എന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്നു....
അന്ന് ഞാനറിഞ്ഞു.......എന്താണ് അദ്ധ്യാപഹയന്‍ എന്ന്.....ആരാണ് അദ്ധ്യാപഹയന്‍ എന്ന്....

ബെല്ലിണ്ടേ ശബ്ദം മുഴങ്ങി......
അന്നത്തെ പോലെ ആശ്വാസത്തോടെ ഞാന്‍ ക്ലാസ്സില്‍ നിന്നും ഓഫീസിലേക്ക് നടന്നു....
ഹെഡ് മാഷിനു മുമ്പില്‍ ശമ്പളത്തിനായി കൈ നീട്ടി.....
ശമ്പളം വാങ്ങി കീശയിലിട്ടു നടന്നു....
വഴി അവസാനിക്കാറായപ്പോള്‍ കീശയില്‍ നിന്നും പണം ഉറക്കെ പാടി.....

"ഇവന്‍.....
ഒച്ചയുണ്ടാക്കിയവന്‍.....
ഒച്ചയുണ്ടാക്കി ശമ്പളം വാങ്ങിയവന്‍......"


[ശ്രദ്ധിക്കുക:-
ഓരോ ജോലിക്കും അതിന്ടെതായ മഹാത്വമുണ്ട്.....അധ്യാപകനും....ഡോക്ടറും.....തോട്ടിയും....വേശ്യയും......
എല്ലാവരുടെ ജോലിക്കും അതിന്ടെതായ മഹാത്വമുണ്ട് 
മറ്റുള്ളവര്‍ അറിയാത്ത അമ്ഗീഗരിക്കാത്ത മഹത്വം.......]







                                                                                                                                        [മുഹമ്മദ്‌ ഫാഇസ്]

Thursday, May 5, 2011

ഞാനില്ലെങ്കില്‍......


ഒന്നും തമാശ ആയിരുന്നില്ല
ജനനവും.....ജീവിതവും.....വിദ്യാഭ്യാസവും....
എല്ലാം എന്തൊക്കെയോ  ആയിരുന്നു...
എന്താണെന്നു   ചോദിച്ചാല്‍ ഇപ്പോഴും മറുപടി ഇല്ല.....

എന്തൊരു വിരസത .
എന്നും ഒരേ പോലെ
ഒരു മാറ്റവും ഇല്ല.....
രാവിലെ എണീക്കണം പല്ല് തേക്കണം, കുളിക്കണം, സ്കൂളില്‍ പോണം, വൈകുന്നേരം വീട്ടില്‍ കയറണം......
എന്നും ഒരേ പോലെ.....

എന്നും കാണുന്നത് ഒരേ കാഴ്ച
ഒരേ വഴികള്‍, മനുഷ്യര്‍, വാഹനങ്ങള്‍, പക്ഷികള്‍, മരങ്ങള്‍.......

ജീവിതം വെറുതെ ആണോ....?
ഞാന്‍ ആര്‍ക്കു വേണ്ടി ജീവിക്കുന്നു....?
എന്നെ ആര്‍ക്കു വേണം...?
ഞാനില്ലെങ്കില്‍....?
ഈ ലോകത്തിനു എന്തെങ്കിലും  പറ്റുമോ...?
ഞാന്‍ ഉണര്നില്ലെങ്കില്‍....?കുളിചില്ലെങ്കില്‍....?പല്ല് തെചില്ലെന്ക്കില്‍.....?സ്കൂളില്‍ പോയില്ലെങ്കില്‍....?
ഒന്നും കണ്ടില്ലെങ്കില്‍.....?

ഇല്ല....
ഒന്നും ഉണ്ടാവില്ല....
ആര്‍ക്കും ഒന്നും സംഭവിക്കില്ല......

നേരം എന്നത്തേയും പോലെ അന്നും പുലരും....
മറ്റുള്ളവര്‍....
എന്നത്തേയും പോലെ എഴുന്നെക്കും....
അവര്‍ പല്ല് തേക്കും.....കുളിക്കും....സ്കൂളില്‍ പോകും.....എല്ലാം കാണും....

പക്ഷെ അവന്‍.....അവള്‍......
എന്‍ടെ......കൂട്ടുകാര്‍....കൂട്ടുകാരികള്‍.....
അവര്‍....?

ഇല്ല....
അവര്‍ക്കും ഒന്നും സംഭവിക്കില്ല......
എനിക്ക് പകരം മറ്റുള്ളവരുണ്ടാകും...
എന്‍ടെ മറ്റു കൂട്ടുകാര്‍.....കൂട്ടുകാരികള്‍....

പിന്നെ ആര്.....?
അദേ...
അവള്‍ തന്നെ....
ആരാണവള്‍....?
പറയാം.....

അവള്‍ 
പേര്.....
അല്ലെങ്കില്‍ വേണ്ട പേര് പിന്നെ പറയാം 
മറ്റൊരിക്കല്‍....

പറഞ്ഞില്ല...?
എന്ത്....?
അവളെ കുറിച്ച് പറഞ്ഞില്ല...
പറയാം....

അവള്‍....എണ്ടെ എല്ലമാനവല്‍.....
എണ്ടെ കാമുകി....
മറ്റെന്ധിനെക്കളും ഞാന്‍ സ്നേഹിക്കുന്ന എണ്ടെ കാമുകി.....

പക്ഷെ...
ഞാനില്ലെങ്കില്‍......
അവള്‍ക്ക്.....
ആരുണ്ടാകും....

ആരെങ്കിലുമൊക്കെ.....എന്നെക്കാള്‍ സൌന്ദര്യമുള്ളവന്‍....ബുദ്ധി ഉള്ളവന്‍....പണമുള്ളവന്‍.....
എന്നെന്നും ഉണരാന്‍ ആഗ്രഹിക്കുന്നവന്‍...എല്ലാം കാണാന്‍ ആഗ്രഹിക്കുന്നവന്‍.....




                                                                                                                                     [മുഹമ്മദ്‌ ഫാഇസ്]



ഒന്നാം ക്ലാസ്സ്‌ മുതല്‍ ഡിഗ്രി വരെ


ഒന്നാം ക്ലാസ്സ്‌ മുതല്‍ ഡിഗ്രി വരെ 


അന്ന് 
ഒന്നാം ക്ലാസ്സില്‍ 
ചിത്രം വരച്ചിരുന്ന എന്ടെ മുന്നിലേക്ക് കൈ നീട്ടിയ അവളോട്‌ തോന്നി ആദ്യ പ്രണയം.

കഷ്ടപ്പെട്ട് പറിച്ച ചുള്ളിക്ക കൊടുത്ത്  ആദ്യ പ്രണയം പ്രകടിപ്പിച്ചു.
പൊട്ടാതെ സ്ലൈട്റ്റ് പെന്‍സില്‍ കൊടുത്തധും ആ പ്രണയം കൊണ്ടായിരുന്നു.

മിണ്ടാതെയും പറയാതെയും ആ പ്രണയം കഴിഞ്ഞു പോയി.

നാലാം ക്ലാസ്സ്‌ കഴിഞു അഞ്ചാം ക്ലാസ്സില്‍
കുറച്ചധികം അടുത്തിട പഴകിയവളോടും തോന്നി പ്രണയം.
നോട്ട് ബുക്കില്‍ ഒളിപ്പിച് വെച്ച മയില്‍ പീലി കൊടുത്തായിരുന്നു അവളോട്‌ പ്രണയം പ്രകടിപ്പിച്ചത്.

അന്നും മിണ്ടാനോ പറയാനോ പോയില്ല.

എട്ടാം ക്ലാസ്സിലെ പ്രണയം ആദ്യമായി തുറന്നു പറഞ്ഞു.
ആദ്യമായി മിണ്ടിയതും പറഞ്ഞതും അവളോട്‌.
പക്ഷെ മിണ്ടിയതും പറഞ്ഞതും മുഴുവന്‍ ഞാന്‍.
പക്ഷെ......
ഇപ്രാവശ്യം അവള്‍ പറ്റിച്ചു.
അവളൊന്നും മിണ്ടിയതുമില്ല പറഞ്ഞതുമില്ല.

ചൂട് വെള്ളത്തില്‍ ചാടിയ പൂച്ച പച്ച വെള്ളം കണ്ടപ്പോ പേടിച്ചു.
ഒന്പതിലെയും പത്തിലേയും പ്രണയം മറച്ചു വെച്ചു.

പ്ലസ്‌ വന്‍.
പൂച്ച പേടിച്ചില്ല.
ഒന്നുമാലോജിക്കാതെ എടുത്ത് ചാടി....

സക്സസ് 
ആദ്യ കാമുകി.

രണ്ടു മാസം. 
അതിനു ആയുസ്സില്ലായിരുന്നു.
 ഞാന്‍ പറഞ്ഞു അവള്‍ ചതിച്ചു. അവള്‍ പറഞ്ഞത് ചതിച്ചത് ഞാനെന്ന്‍.

പ്ലസ്‌ ടു.
പ്രണയം പോലെ സൌഹ്ര്ധം.
ഒരു കൂട്ടുകാരി.

പങ്കു വെച്ചു ഹൃധവും മനസ്സും.
അധിരുകളില്ലയിരുന്നു....
ഞങ്ങള്കിടയില്‍.....

പലരും ചോദിച്ചു.
നിനക്കവളെ ഇഷ്ടമല്ലേ എന്ന്. 
ഹേയ്.
അവളെന്ടെ കൂട്ടുകാരി അല്ലെ.....

അടുത്തത് കോളേജ്....
പ്രണയം.
കാമുകീ കാമുകന്മാര്‍.....
കൂട്ടുകാര്‍.
കൂട്ടുകാരികള്‍.

തിരഞ്ഞു നടന്നു അവസാനം അവളെ കണ്ടു.
ധൈര്യത്തോടെ പറഞ്ഞു "ഐ ലവ് യു.....എനിക്ക് നിന്നെ ഇഷ്ടമാണ്."
കുറെ പിറകെ നടന്നു. 
അവസാനം ഒരു സീനിയര്‍ വന്ന കൊലെരിനു പിടിച്ചപ്പോഴാ മനസ്സിലായത്.
അത് കിട്ടാ കനിയാണെന്ന്.

ഇപ്പോഴും എനിക്കിഷ്ടമാണ് 
ആരെ......
ആവോ....
എനിക്കറിയില്ല.....


                                                                                                                                 [മുഹമ്മദ്‌ ഫാഇസ്]

പ്രണയം....അറിയാതെ....പറയാതെ......

പ്രണയം....അറിയാതെ....പറയാതെ......


എന്താണ് പ്രണയം...?
ഒരു ആണിന് പെണ്ണിനോട് തോന്നുന്ന വെറുമൊരു വികാരം മാത്രമോ....?
അതോ കോളേജ് ലൈഫ് ആകോഷമാക്കാന്‍ വിധ്യാര്തികള്‍ കണ്ടെത്തിയ ഫോര്‍മുലയോ....?

പ്രണയം
ചിലര്‍ക്കത് തമാശ....
സെക്കന്റ്‌ കൊണ്ട് തുടങ്ങി ദിവസങ്ങള്‍ കൊണ്ട് അവസാനിപ്പിക്കാനുള്ള ഒരു ദിന ചര്യ
എല്ലാവരും ഒരു പോലാണോ...?
എല്ലാ പ്രണയവും ഒരു പോലെയാണോ...?

പ്രണയം
ചിലര്ക്കധ് ചോര തുള്ളിയാണ്.....
അവന്ടെ അല്ലെങ്കില്‍ അവളുടെ ജീവിധം നിലനിറുത്താനുള്ള ചോര തുള്ളി....
എന്നെന്നും വഴി തെറ്റാധെ ഹൃധയത്തിലേക്ക് തന്നെ വന്നു ഒറ്റി വീഴുന്ന ചോരതുള്ളി ....
രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ ഒന്നാക്കുന്ന 
ക്രൂരനെ കാരുണ്യവാനാകുന്ന 
ആരെയും സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന
ഒരു ശക്തി.

എല്ലാവരും പ്രണയിച്ചിട്ടുണ്ട്...
ഞാനും നീയും അവനും അവളും അദ്ദേഹവും ഇധേഹവും.....
അങ്ങനെ എല്ലാവരും പ്രണയിച്ചിട്ടുണ്ട്.....

നിനക്കാരെയെങ്കിലും ഇഷ്ടമാണോ...?
നീ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ....?
അവള്‍ക് നിന്നെ ഇഷ്ടമാണോ....?
അവള്‍ നിന്നെ പ്രണയിക്കുന്നുണ്ടോ....?
അധോ വന്‍ വെ ആണോ....?

അതെ എനിക്കവളെ ഇഷ്ടമാണ്....
ഞാന്‍ അവളെ പ്രണയിക്കുന്നുണ്ട്....
അവള്‍ക്കെന്നെ ഇഷ്ടമാണോ...?
എനിക്കറിയില്ല....
ഞാനവളോട് പറഞ്ഞിട്ടില്ല....
എനധു കൊണ്ട് പറഞ്ഞില്ല....?
എനിക്കവളെ ഇഷ്ടമായധു കൊണ്ട്.....
അവള്‍ എന്നില്‍ നിന്നകലാന്‍ ഞാന്‍ ഇഷ്ടപ്പെടതധു കൊണ്ട്....

അവളോട്‌ പറഞ്ഞില്ലെങ്കില്‍ അവളെങ്ങനെ അറിയും നിനക്കവളെ ഇഷ്ടമാണെന്ന്....?
നീ അവളെ പ്രനയിചിരുന്നെണ്ണ്‍ അവള്‍ എങ്ങനെ അറിയും...?
ഒരു പക്ഷെ അവള്‍ക്കും നിന്നെ ഇഷ്ടമാനെങ്കിലോ...?

ഒരു പക്ഷെ അവള്‍ക്ക് എന്നെ ഇഷ്ടമാല്ലെങ്കിലോ...?
അധ് കൊണ്ടാ പരന്ജധ് അവള്‍ അറിയണ്ട....

പിന്നെ നീ എന്ധിനാ പ്രനയിചധ്...?
നീ ഒരു വിഡ്ഢിയാ ...
പ്രനയിക്കനരിയാത്ത വിഡ്ഢി.....
ഞാനാണെങ്കില്‍ എന്നോ പറഞ്ഞേനെ.....
ഇഷ്ടമാനെണ്ണ്‍...
അപ്പൊ അവള്‍ ഇഷ്ടമല്ലെന്നു പറഞ്ഞാല്‍....?
പോട്ടെന്നു വെക്കും....
എന്നിട്ട്......
എന്നിട്റെന്ധാ.....അദുതധ് നോക്കും.....

അധ് ചതിയാ...
കൊല ചതി....
നിനക്ക് പ്രേമിക്കനറിയില്ല.....

(പ്രേമത്തെ കുറിച്ച് തെറ്റി ധരിച്ചവരോട്......നിങ്ങള്‍ അറിഞ്ഞതല്ല പ്രണയം.....നിങ്ങള്‍ കണ്ടതല്ല പ്രണയം.......അത് വികാരമാണ്.......വിജാരമാണ്....വീണ്ടു വിജാരം.....ഉയിര്തെഴുന്നെല്‍പ്പ്.......
സമയം വൈകിയിട്ടില്ല......ഇനിയും സമയമുണ്ട്......അല്ലെങ്കില്‍ എന്നെ പോലെ പ്രണയിക്കൂ....
ആരോടും മിണ്ടാതെ....പറയാതെ......
ഒന്നുമാത്രം.....എനിക്ക് നിന്നെ ഇഷ്ടമാണ്......കാറ്റ് കടലിനെ പ്രനയിച്ചപോലെ....തിര മണലിനെ പ്രണയിച്ച പോലെ......ആരോടും മിണ്ടാതെ.... പറയാതെ..... ഒരു പ്രണയം.........അതല്ലേ യഥാര്‍ത്ഥ പ്രണയം....)


                                                                                                                                    [മുഹമ്മദ്‌ ഫായിസ്]