Monday, June 8, 2015

ഞാൻ ഞാനെങ്കിലുമാവട്ടെ…..






എനിക്കു പേടിയാണ്…
ഞാൻ ഞാനെന്നു പറയാൻ പോലും…
എന്റെ നിലപാടുകളൊന്നുറക്കെ പറയാൻ പോലും..
ഇഷ്ട്ടമല്ലെന്നു പറയാൻ..ഇഷ്ട്ടമെന്നു പറയാൻ…
പേടിയാണെനിക്ക്…
ഞാൻ ഒറ്റപ്പെടലിനെ ഭയക്കുന്നു..
നിങ്ങളുടെ കൂട്ടം കൂടിയുള്ള കല്ലേറുകളെ ഭയക്കുന്നു…
അതിനു ഞാനെന്നെ മറക്കണം..
ഞാനാവാതിരിക്കണം..
ഒരു ശിലപോൾ മൌനിയാവണം…
ആശയങ്ങൾ പറയുന്നിടത്ത് നിങ്ങളെന്തിനെന്നെ ഭീഷണിപ്പെടുത്തി?
എന്റെ നാവിനിടാൻ കൊണ്ടു വന്ന ചങ്ങല കിലുക്കം കൊണ്ടെന്തിനെന്നെ ഭയപ്പെടുത്തി..
ബോംബുകളേക്കാളെന്തിനെന്റെ പേനയെ ഭയന്നു??
അവരു പറഞ്ഞത് തന്നെ അവരോടൊപ്പം പറയാനെന്തിനെന്നെ നിർബന്ധിക്കുന്നു?
ഒരിക്കലെങ്കിലുമെന്നെ നിങ്ങൾ കേൾക്കാത്തതെന്തിനു…
അവൾക്കു വേണ്ടി പറഞ്ഞതൊക്കെയും അവനെന്നു തിരുത്തിയതെന്തിനു?
നരകമെന്നവരെ പറഞ്ഞു പേടിപ്പിച്ചതെന്തിനു?
നിങ്ങളോടൊപ്പം നിങ്ങളാവനാനെന്തിനു ഞാൻ വേണം..
അതിനു നിങ്ങളു തന്നെ പോരെ?
എന്നെ വിട്ടേക്കൂ…
ഞാൻ ഞനെങ്കിലുമാവട്ടെ…
– പായി

തുറന്നു വിട്ടു കൂടെ? ഒരിക്കലെങ്കിലും..







നിങ്ങളവളുമാരെ സ്നേഹിക്കുന്നുവെന്ന് പിന്നെയും നുണ പറഞ്ഞില്ലേ?
കൂട്ടിലടച്ച കിളിയോട് പറഞ്ഞ പോലെ...
ഇതാണ് നിന്ടെ ലോകമെന്നവളെ പറഞ്ഞു പറ്റിച്ചില്ലേ?
അവളുമാരോടൊക്കെ നുണകൾ പറഞ്ഞില്ലേ?
അവന്മാരെ കൊണ്ട് കൂടുകളും സ്വർണ ചങ്ങലകളും പണിയിച്ചില്ലേ?
നിന്നിൽ നിന്നുള്ളതു മാത്രമാണവൾക്കെന്നു തേനിൽ മുക്കിയ കള്ളം പറഞ്ഞില്ലേ?
നിങ്ങളവളുടെ ചിറകുകളെ ബന്ധിച്ചില്ലേ?
അതിനെ സ്വാർത്ഥ സ്നേഹമെന്ന കള്ളപേരു വിളിച്ചില്ലേ?
തുറന്നു വിട്ടു കൂടെയവളെ?
എന്നിട്ടവളുടെ നേരെ ഉന്നം പിടിക്കുന്ന വേടനെ നോക്കി ഉന്നം പിടിച്ചു കൂടെ?
പറന്നകലുന്ന അവളെ നോക്കി പുഞ്ചിരിച്ചു കൂടെ?
ഒരിക്കലെങ്കിലും....ആത്മാർഥമായി....
പൂമുഖ വാതിൽക്കൽ അവൾക്കായ്‌ അവനു കാത്തിരുന്നു കൂടെ?
ഒരു ദിവസമെങ്കിലും...
- പായി.