Sunday, May 8, 2011

ലോഗ് ഔട്ട്‌ ചെയ്യുന്നതിന് മുംബ് ഒരു മെസ്സേജ് എങ്കിലും......





                അന്ന് ഞാന്‍ എന്‍റെ ഫേസ് ബുക്ക്‌ തുറന്നു നോക്കി. അവളുടെ മെസ്സെജിനായി. അന്നും നിരാശയായിരുന്നു ഫലം. ഒരൊറ്റ മെസ്സേജും അവളുടെതായി ഇല്ല. ഫ്രണ്ട്സ് ഓണ്‍ ചാറ്റില്‍ കണ്ട ആണ്കുട്ടികളോട് മനസ്സില്ല മനസ്സോടെ ചാറ്റ് ചെയ്തു. അല്ലെങ്കില്‍ അവരെന്തു വിജാരിക്കും എന്ന് കരുതി. ഓരോ ടെക്സ്റ്റ്‌ ടൈപ്പ് ചെയ്യുമ്പോഴും മനസ്സില്‍ നിറയെ അവളായിരുന്നു. എന്‍റെ ഓരോ ടെക്സ്റ്റ്‌ ഉം ഓരോ ചോര തുള്ളികലായിരുന്നു. അത് ഒറ്റി ഒറ്റി അവസാനം കണ്ണീര്‍ തുള്ളിയായി. ടെക്സ്റ്റ്‌ ടൈപ്പ് ചെയ്യുമ്പോ ഞാന്‍ കരയുകയായിരുന്നു. ഓരോ വട്ടം സ്പേസ് കീ അമര്തുമ്പോഴും ഞാന്‍ കണ്ണ് നീര്‍ തുടച്ചു. ഫ്രണ്ട്സ് ഓണ്‍ ചാറ്റിലേക്ക് വീണ്ടും കണ്ണ് പോയി. അവളുടെ ഒരൊറ്റ മെസ്സേജ് പോലും. മറ്റു പ്രൊഫൈലുകളില്‍ അവളുടെ മെസ്സേജ് ഇടയ്ക്കിടയ്ക്ക് കാണാമായിരുന്നു. പക്ഷെ എനിക്ക് ഒരൊറ്റ മെസ്സേജ് പോലും.
മൗസ് പൊയന്റെര്‍ പല വട്ടം ലോഗ് ഔട്ട്‌ ചെയ്യാന്‍ പോയെങ്കിലും ഞാന്‍ പിടിച്ചു നിര്‍ത്തി. "വേണ്ട.....ഇപ്പോള്‍ ലോഗൌട്ട് ചെയ്യണ്ട...റിപ്ലേ ഉടന്‍ കിട്ടിയില്ലെങ്കില്‍ അവള്‍ പിണങ്ങും......"
"നിനക്കറിയുമോ നിനക്ക് വേണ്ടി മാത്രമാണ് 450 ഓളം കൂട്ടുകാരുണ്ടായിരുന ഓര്‍ക്കുട്ട് അകൌണ്ട് ഡിലീറ്റ് ചെയ്ത് ഫേസ് ബുക്ക്‌ തുടങ്ങിയത്....പക്ഷെ നീ.....ഒരൊറ്റ മെസ്സേജ് പോലും അയക്കാതെ.....അതിനു മാത്രം ഞാനെന്ദു തെറ്റാണ് നിന്നോട് ചെയ്തത്....?"
കണ്ണ് നീര്‍ തുള്ളികള്‍ ചാലിട്ടൊഴുകി കീ ബോര്‍ഡില്‍ തട്ടി ചിന്നി ചിതറി....
അപ്പോഴും മറ്റു അക്കൌണ്ടിലേക്ക് അവളുടെ മെസ്സേജ് പോകുന്നുണ്ടായിരുന്നു. "ഹായ് ഡാ, ഫോട്ടോ സൂപ്പര്‍..."
"ആരുമായിട്ട ചാറ്റിങ്..."
എന്നിങ്ങനെ ഞാന്‍ പ്രതീക്ഷിച്ച മെസ്സേജ് എല്ലാം മറ്റു അക്കൌണ്ടിലേക്ക്.....
ആ മെസ്സജുകള്‍ വായിക്കുമ്പോ എന്റെ ഹൃദയം വിങ്ങുകയായിരുന്നു......കണ്ണീര്‍ ചാലിട്ടൊഴുകി.....
കണ്ണ് നീര്‍ കൊണ്ട് കീ ബോര്‍ഡ്‌ നനഞു കുതിര്‍ന്നു.....
അത് കണ്ടിട്ടെന്ന്  തോന്നുന്നു UPS കരയാന്‍ തുടങ്ങി.......
മെല്ലെ മെല്ലെ കരഞ്ഞ UPS കരച്ചില്‍ ഉറക്കെയാകി.......
എന്ടെ വിഷമം മറ്റൊരാളുമായി പങ്കു വെക്കാന്‍ എനിക്കിഷ്ടമായിരുന്നില്ല. ....മനസ്സില്ല മനസ്സോടെ മൗസ് പൊയന്റെര്‍ ലോഗ് ഔട്ട്‌ലേക്ക് നീങ്ങി....
അവസാനത്തെ കണ്ണ് നീര്‍ ഒറ്റിയപ്പോഴേക്കും കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ആയിരുന്നു....   




                                                                                                                                         [മുഹമ്മദ്‌ ഫാഇസ്]

No comments:

Post a Comment