Saturday, May 7, 2011

മുലപ്പാല്‍


മുറ്റത്തിരുന്ന് അവൾ കുഞ്ഞിനെ മുലയൂട്ടി.
അന്ന് ഇടവഴിയിലൂടെ പോയിരുന്നവര്‍ അവളെ നോക്കി.
മുല കുടിക്കുന്ന കുഞ്ഞിനേയും.
അവരുടെ കണ്ണുകള്‍.
മുലകുടിക്കുന്ന കുഞ്ഞിന്ടെ മുഖത്തായിരുന്നു.
കുഞ്ഞു പേടിച്ചില്ല.
കരഞ്ഞില്ല.
അവള്‍ മാറിടം മറച്ചതുമില്ല.
ആ മുലകൾ പിന്നെയും ചുരത്തി.
കുഞ്ഞിനു മതിയാവോളം.....

ഇന്നവൾ വീണ്ടും കുഞ്ഞിനെ മുലയൂട്ടി.
മടിയില്‍ അവളുടെ കുഞ്ഞ്.
പക്ഷെ അവള്‍ മാറിടം മറച്ചിരുന്നു.
പക്ഷെ.
റോഡിലൂടെ പോകുന്നവര്‍.
നോക്കികൊണ്ടിരുന്നു.
കുഞ്ഞിന്ടെ മുഖത്തേക്കല്ല.
അവളുടെ മുലകളിലേക്ക്.
അവള്‍ പിന്നെ മുല ചുരത്തിയില്ല.
കുഞ്ഞ് കുടിച്ചതുമില്ല.....

അവര്‍ വീണ്ടും നോക്കി 
കാമ വെറിയോടെ.
മുലപ്പാല്‍ ചുരത്തുന്ന അമ്മയുടെ മുലകളിലേക്ക്....

- പായി 


No comments:

Post a Comment