അമ്മയുടെ ഗർഭ പത്രത്തിൽ വെച്ച് 2 ഭ്രൂണങ്ങൾ തമ്മിൽ വഴക്കായി. നമ്മൾ കിടക്കുന്നത് അമ്മ എന്നൊരു സ്ത്രീ ഉണ്ടെന്നും അവരുടെ വയറ്റിലാനെന്നും ഒരു ഭ്രൂണം. എന്നാൽ അമ്മ എന്ന ഒന്ന് ഈ ലോകത്ത് ഇല്ല, നമ്മൾ കിടക്കുന്നത് മറ്റെവിടെയോ ആണെന്ന് മറ്റേ ഭ്രൂണം. വിശ്വസിക്കാൻ തെളിവുണ്ടോ എന്ന ചോദ്യത്തിനു മറുപടി ഇല്ലായിരുന്നു ഒന്നാമത്തെ ഭ്രൂണത്തിന്. എന്ന് കരുതി അമ്മ ഇല്ലെന്നു പറയാൻ കഴിയുമോ?
Nothing can stop the man with the right mental attitude from achieving his goal; nothing on earth can help the man with the wrong mental attitude. - Thomas Jefferson
Tuesday, June 18, 2013
നിരീശ്വര വാധി
അമ്മയുടെ ഗർഭ പത്രത്തിൽ വെച്ച് 2 ഭ്രൂണങ്ങൾ തമ്മിൽ വഴക്കായി. നമ്മൾ കിടക്കുന്നത് അമ്മ എന്നൊരു സ്ത്രീ ഉണ്ടെന്നും അവരുടെ വയറ്റിലാനെന്നും ഒരു ഭ്രൂണം. എന്നാൽ അമ്മ എന്ന ഒന്ന് ഈ ലോകത്ത് ഇല്ല, നമ്മൾ കിടക്കുന്നത് മറ്റെവിടെയോ ആണെന്ന് മറ്റേ ഭ്രൂണം. വിശ്വസിക്കാൻ തെളിവുണ്ടോ എന്ന ചോദ്യത്തിനു മറുപടി ഇല്ലായിരുന്നു ഒന്നാമത്തെ ഭ്രൂണത്തിന്. എന്ന് കരുതി അമ്മ ഇല്ലെന്നു പറയാൻ കഴിയുമോ?
Tuesday, June 11, 2013
സ്വപ്ന മർധനം.
"എന്നെ അച്ഛൻ എന്നും തല്ലാറുണ്ടെന്നു തല്ലു കൊണ്ടവൻ പരാതി പറഞ്ഞു.
തല്ലിയത് അച്ഛനല്ല സ്വപ്നങ്ങളാനെന്നു പറഞ്ഞു ആശ്വസിപ്പിച്ചു തല്ലു കൊള്ളാതവൻ..."
തല്ലിയത് അച്ഛനല്ല സ്വപ്നങ്ങളാനെന്നു പറഞ്ഞു ആശ്വസിപ്പിച്ചു തല്ലു കൊള്ളാതവൻ..."
Tuesday, October 30, 2012
Tuesday, May 24, 2011
എന്താ എന്നെ ആരും പ്രേമിക്കാത്തത്....!
സൌന്ധര്യമില്ലാഞ്ഞിട്ടല്ല..........
അതെന്താ നീ അത്രക്കും ഗ്ലാമര്‍ ആണോ....?
അതോണ്ടല്ല....
പിന്നെ....?
എന്നേക്കാള്‍ സൌന്ദര്യം കുറഞ്ഞവര്‍ കാമുകിമാരോടൊപ്പം വിലസുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.....
പിന്നെ എന്തോണ്ടാ എന്നെ ആരും പ്രേമിക്കാതത്.....?
നിന്ടെ സ്വഭാവം ചീത്ത ആയിട്ടായിരിക്കും.....
അതിനു ഞാന്‍ കള്ളു കുടിക്കില്ല, പുക വലിക്കില്ല, ആരും കേട്ടാല്‍ അയ്യേ എന്ന് പറയത്തക്ക ഒരു ചീത്ത സ്വഭാവവും എനിക്കില്ല....
പക്ഷെ കള്ളു കുടിയന്മാര്കും, പുക വലിക്കാര്‍ക്കും, ഒരാളെങ്കിലും കണ്ടിട്ട് അയ്യേ എന്ന് പറഞ്ഞവര്‍ക്കൊക്കെ കാമുകിമാരുണ്ട്......
എന്നിട്ടും എന്നെ ആരും പ്രേമിക്കുന്നില്ല.....
വേറെ ഒന്നുമല്ല നിന്ടെ കയ്യില്‍ കാശ് ഇല്ലാഞ്ഞിട്ടാണ്....
ഒന്ന് പോ അവിടുന്ന്.....
നീ നുണ പറയുകയാ....
എന്റെ അത്രേം പണം ഇല്ലാതവന്മാര്‍ എന്റെ മുന്നിലൂടെ കാമുകിമാരോടൊപ്പം വിലസുന്നത് ഞാന്‍ കണ്ടിട്ടുണ്ട്......
എന്ത് കൊണ്ടാ എന്നെ ആരും തിരിച്ചു പ്രേമിക്കതത്.....?
[മുഹമ്മദ് ഫാഇസ്]
Wednesday, May 18, 2011
പ്രണയം
പ്രണയം
പ്രണയം
എനിക്ക് കണ്ണ് നീര്‍ തുള്ളിയായിരുന്നു
ഏറ്റവും പവിത്രമായ
വികാരതിന്ടെ ഉപ്പു രസമുള്ള തെളിമയുള്ള
ലോല ഹൃധയനാക്കുന്ന
ഡിസംബറിലെ അരുവി പോലെ
തെളിഞ്ഞ
ചെറു ചാലിറ്റൊഴുകിയ
വീണ്ടു വിജാരമായിരുന്നു.
പ്രണയത്തെ
ഞാന്‍ കേട്ടത് ഒരു വല കിലുക്കം പോലെ ആയിരുന്നു.
മഞ്ഞു തുള്ളി നനയാതെ പാവാട പൊക്കി പിടിച്ചു പാട വരമ്പിലൂടെ ഓടുന്ന
സുന്ദരിയുടെ കുപ്പി വള കിലുക്കം പോലെ
സുന്ദരമായ ശബ്ദം പോലെ ആണ് ഞാന്‍ പ്രണയത്തെ കേട്ടത്.
പ്രണയത്തെ ഞാന്‍ കണ്ടത്
ആദ്യ കണ്മണിയുടെ കവിളിലെ ചുവപ്പ് പോലെ ആയിരുന്നു
അത് സുന്ദരവും അത് പോലെ മൃദുലവും ആയിരുന്നു.
പ്രണയം
അമ്മയുടെ വഴക്ക് പോലെ ആയിരുന്നു
അതില്‍ നിന്നും എനിക്ക് പലതും പഠിക്കാന്‍ ഉണ്ടായിരുന്നു.
അവള്‍ക്ക് പ്രണയം
പൂമ്പാറ്റയുടെ ചിറകിലെ പൂമ്പൊടി പോലെ ആയിരുന്നു
ഒരു സ്പര്‍ശനം കൊണ്ട്
എല്ലാം മറന്നു
എന്ടെതായ പൂമ്പൊടി പോലെ
ഇന്നും എന്ടെ കൈകള്‍ ഞാന്‍ കഴുകാതത് ആ പൂമ്പൊടി
എന്നെ വിട്ടു പോകാതിരിക്കാന്‍ ആയിരുന്നു.
[മുഹമ്മദ് ഫാഇസ്]
Sunday, May 8, 2011
ലോഗ് ഔട്ട് ചെയ്യുന്നതിന് മുംബ് ഒരു മെസ്സേജ് എങ്കിലും......
അന്ന് ഞാന്‍ എന്‍റെ ഫേസ് ബുക്ക് തുറന്നു നോക്കി. അവളുടെ മെസ്സെജിനായി. അന്നും നിരാശയായിരുന്നു ഫലം. ഒരൊറ്റ മെസ്സേജും അവളുടെതായി ഇല്ല. ഫ്രണ്ട്സ് ഓണ്‍ ചാറ്റില്‍ കണ്ട ആണ്കുട്ടികളോട് മനസ്സില്ല മനസ്സോടെ ചാറ്റ് ചെയ്തു. അല്ലെങ്കില്‍ അവരെന്തു വിജാരിക്കും എന്ന് കരുതി. ഓരോ ടെക്സ്റ്റ് ടൈപ്പ് ചെയ്യുമ്പോഴും മനസ്സില്‍ നിറയെ അവളായിരുന്നു. എന്‍റെ ഓരോ ടെക്സ്റ്റ് ഉം ഓരോ ചോര തുള്ളികലായിരുന്നു. അത് ഒറ്റി ഒറ്റി അവസാനം കണ്ണീര്‍ തുള്ളിയായി. ടെക്സ്റ്റ് ടൈപ്പ് ചെയ്യുമ്പോ ഞാന്‍ കരയുകയായിരുന്നു. ഓരോ വട്ടം സ്പേസ് കീ അമര്തുമ്പോഴും ഞാന്‍ കണ്ണ് നീര്‍ തുടച്ചു. ഫ്രണ്ട്സ് ഓണ്‍ ചാറ്റിലേക്ക് വീണ്ടും കണ്ണ് പോയി. അവളുടെ ഒരൊറ്റ മെസ്സേജ് പോലും. മറ്റു പ്രൊഫൈലുകളില്‍ അവളുടെ മെസ്സേജ് ഇടയ്ക്കിടയ്ക്ക് കാണാമായിരുന്നു. പക്ഷെ എനിക്ക് ഒരൊറ്റ മെസ്സേജ് പോലും.
മൗസ് പൊയന്റെര്‍ പല വട്ടം ലോഗ് ഔട്ട് ചെയ്യാന്‍ പോയെങ്കിലും ഞാന്‍ പിടിച്ചു നിര്‍ത്തി. "വേണ്ട.....ഇപ്പോള്‍ ലോഗൌട്ട് ചെയ്യണ്ട...റിപ്ലേ ഉടന്‍ കിട്ടിയില്ലെങ്കില്‍ അവള്‍ പിണങ്ങും......"
"നിനക്കറിയുമോ നിനക്ക് വേണ്ടി മാത്രമാണ് 450 ഓളം കൂട്ടുകാരുണ്ടായിരുന ഓര്‍ക്കുട്ട് അകൌണ്ട് ഡിലീറ്റ് ചെയ്ത് ഫേസ് ബുക്ക് തുടങ്ങിയത്....പക്ഷെ നീ.....ഒരൊറ്റ മെസ്സേജ് പോലും അയക്കാതെ.....അതിനു മാത്രം ഞാനെന്ദു തെറ്റാണ് നിന്നോട് ചെയ്തത്....?"
കണ്ണ് നീര്‍ തുള്ളികള്‍ ചാലിട്ടൊഴുകി കീ ബോര്‍ഡില്‍ തട്ടി ചിന്നി ചിതറി....
അപ്പോഴും മറ്റു അക്കൌണ്ടിലേക്ക് അവളുടെ മെസ്സേജ് പോകുന്നുണ്ടായിരുന്നു. "ഹായ് ഡാ, ഫോട്ടോ സൂപ്പര്‍..."
"ആരുമായിട്ട ചാറ്റിങ്..."
എന്നിങ്ങനെ ഞാന്‍ പ്രതീക്ഷിച്ച മെസ്സേജ് എല്ലാം മറ്റു അക്കൌണ്ടിലേക്ക്.....
ആ മെസ്സജുകള്‍ വായിക്കുമ്പോ എന്റെ ഹൃദയം വിങ്ങുകയായിരുന്നു......കണ്ണീര്‍ ചാലിട്ടൊഴുകി.....
കണ്ണ് നീര്‍ കൊണ്ട് കീ ബോര്‍ഡ് നനഞു കുതിര്‍ന്നു.....
അത് കണ്ടിട്ടെന്ന് തോന്നുന്നു UPS കരയാന്‍ തുടങ്ങി.......
മെല്ലെ മെല്ലെ കരഞ്ഞ UPS കരച്ചില്‍ ഉറക്കെയാകി.......
എന്ടെ വിഷമം മറ്റൊരാളുമായി പങ്കു വെക്കാന്‍ എനിക്കിഷ്ടമായിരുന്നില്ല. ....മനസ്സില്ല മനസ്സോടെ മൗസ് പൊയന്റെര്‍ ലോഗ് ഔട്ട്‌ലേക്ക് നീങ്ങി....
അവസാനത്തെ കണ്ണ് നീര്‍ ഒറ്റിയപ്പോഴേക്കും കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ആയിരുന്നു....
[മുഹമ്മദ് ഫാഇസ്]
Saturday, May 7, 2011
മുലപ്പാല്‍
മുറ്റത്തിരുന്ന് അവൾ കുഞ്ഞിനെ മുലയൂട്ടി.
അന്ന് ഇടവഴിയിലൂടെ പോയിരുന്നവര്‍ അവളെ നോക്കി.
മുല കുടിക്കുന്ന കുഞ്ഞിനേയും.
അവരുടെ കണ്ണുകള്‍.
മുലകുടിക്കുന്ന കുഞ്ഞിന്ടെ മുഖത്തായിരുന്നു.
കുഞ്ഞു പേടിച്ചില്ല.
കരഞ്ഞില്ല.
അവള്‍ മാറിടം മറച്ചതുമില്ല.
ആ മുലകൾ പിന്നെയും ചുരത്തി.
കുഞ്ഞിനു മതിയാവോളം.....
ഇന്നവൾ വീണ്ടും കുഞ്ഞിനെ മുലയൂട്ടി.
മടിയില്‍ അവളുടെ കുഞ്ഞ്.
പക്ഷെ അവള്‍ മാറിടം മറച്ചിരുന്നു.
പക്ഷെ.
റോഡിലൂടെ പോകുന്നവര്‍.
നോക്കികൊണ്ടിരുന്നു.
കുഞ്ഞിന്ടെ മുഖത്തേക്കല്ല.
അവളുടെ മുലകളിലേക്ക്.
അവള്‍ പിന്നെ മുല ചുരത്തിയില്ല.
കുഞ്ഞ് കുടിച്ചതുമില്ല.....
അവര്‍ വീണ്ടും നോക്കി
കാമ വെറിയോടെ.
മുലപ്പാല്‍ ചുരത്തുന്ന അമ്മയുടെ മുലകളിലേക്ക്....
- പായി
Subscribe to:
Posts (Atom)





